ശിവകാശിയിലെ പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, ഒൻപത് പേർക്ക് പരിക്കേറ്റു
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ ഒൻപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എത്ര പേരുടെ നില ഗുരുതരം ആണെന്ന് വ്യക്തമല്ല. മരണപ്പെട്ടവരിൽ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് ഉൾപ്പെടുന്നത്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫാക്‌ടറിയിലെ തൊഴിലാളികളാണ് മരണപ്പെട്ടതെന്നാണ് സൂചന. സ്ഥലത്ത് പോലീസും ഫയർഫോഴ്‌സും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് സൂചന. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിലെ ഏഴു മുറികൾ പൂർണമായും തകർന്നു.

സുദർശൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനം ഉണ്ടായത്. അപകടം നടന്ന കെട്ടിടത്തിലെ മുറികളിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയെന്ന സംശയമുണ്ട്. അതിനാൽ തിരച്ചിൽ കൂടുതൽ ശക്തമാക്കാനാണ് ശ്രമം.
ദക്ഷിണേന്ത്യയിലെ തന്നെ പടക്ക നിർമ്മാണ ഹബ് ആയാണ് ശിവകാശി അറിയപ്പെടുന്നത്. എങ്കിലും നിരന്തരം ഇത്തരം അപകടങ്ങൾ അവിടെ നടക്കുന്നുമുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ഇതിൽ ബന്ധപ്പെട്ട ഏജൻസികൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പെടെ അന്വേഷണത്തിൽ പരിശോധിക്കും.
അപകടം നടക്കുന്ന സമയത്ത് ഈ ഫാക്‌ടറിയിൽ ഇരുന്നൂറോളം ജീവനക്കാർ ഉണ്ടായിരുന്നു വെന്നാണ് ലഭ്യമായ വിവരം. ആകെ ഇരുപത് മുറികളാണ് ഇവിടെ ഉണ്ടായിരുന്നത്. ലൈസൻസോടെ പ്രവർത്തിക്കുന്ന ഫാക്‌ടറിയിലാണ് സ്ഫോടനം ഉണ്ടായത്.
ഈ വർഷം ഫെബ്രുവരി മാസം വിരുദുനഗർ ജില്ലയിലെ പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ പത്ത് പേർക്ക് ജീവൻ നഷ്‌ടമായിരുന്നു. വെമ്പക്കോട്ട് ബ്ലോക്കിലെ രാമുതേവൻപട്ടിയിലെ പടക്ക നിർമ്മാണ യൂണിറ്റിൽ ജീവനക്കാർ ഫാൻസി പടക്കങ്ങൾക്കായി രാസവസ്‌തുക്കൾ കലർത്തുന്നതിനിടെ ആയിരുന്നു അപകടം നടന്നത്.
ഇതിന് പിന്നാലെ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ തൊഴിലാളികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications