കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലെ ഇരുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ഏഴ് പേര്‍ മരിച്ചു

Google Oneindia Malayalam News

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഇരുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഏഴ് പേര്‍ വെന്തുമരിച്ചു. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഒമ്പത് പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ അഞ്ച് പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ 3.10 ഓടെയായിരുന്നു സംഭവം. ഇന്‍ഡോറിലെ സ്വവര്‍ണ്‍ ബാഗ് കോളനിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ബേസ്മെന്റിലെ പ്രധാന വൈദ്യുത വിതരണ സംവിധാനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം. വീട്ടുകാര്‍ ഉറങ്ങി കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്.

fire

തുടര്‍ന്ന് അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും തീ പടര്‍ന്ന് കെട്ടിടം മുഴുവന്‍ കത്തി നശിച്ചു. അതേസമയം ഓരോ നിലയിലും ഓരോ ഫ്ളാറ്റുള്ള കെട്ടിടത്തില്‍ അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാത്തതിനാല്‍ കെട്ടിട ഉടമ അന്‍സാര്‍ പട്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമായതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

 പ്രവാസികളെ സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചു; പണമിടപാട് അന്വേഷിക്കും പ്രവാസികളെ സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചു; പണമിടപാട് അന്വേഷിക്കും

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു എന്നു പരേതര്‍ക്ക് നിത്യശാന്തി നേരുന്നു എന്നും ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണന്നെ് ജില്ല ഭരണകൂടം അറിയിച്ചു.

ആഹാ...കൊള്ളാലോ ചിരി; ചിരിപ്പടവുമായി സാധിക, ചിത്രങ്ങള്‍ കാണാം...

തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ ഫയര്‍ഫോഴ്സും വിജയ് നഗര്‍ പോലീസും സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കാന്‍ മൂന്ന് മണിക്കൂര്‍ സമയം വേണ്ടി വന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്‍ഡോര്‍ പൊലീസ് കമ്മീഷണര്‍ ഹരിനാരായണ ചാരി മിശ്ര സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Massive fire in Madhya Pradesh; Seven people died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X