Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്‌മീരിലെ റംബാനിൽ കനത്ത മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു, 100 കണക്കിന് പേരെ രക്ഷപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിലെ ചെനാബ് നദിക്കടുത്തുള്ള ധരംകുണ്ഡ് ഗ്രാമത്തിൽ രാത്രിയിൽ പെയ്‌ത കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചില്ലുമായി മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്‌തു. ശക്തമായ കാറ്റ്, ആലിപ്പഴം വീഴ്‌ച എന്നിവയോടൊപ്പം ഉണ്ടായ പ്രകൃതി ദുരന്തത്തിൽ സ്വത്തുവകകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപകമായ നാശ നഷ്‌ടങ്ങളും സംഭവിച്ചിട്ടുണ്ട്.

പ്രദേശത്ത് നിന്ന് ഡസൻ കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്, ഒന്നിലധികം സ്ഥലങ്ങളിൽ ദേശീയ പാത തടസപ്പെടുന്ന സാഹചര്യവുമായിട്ടുണ്ട്. ഇന്നലെ രാത്രി ഇടതടവില്ലാതെ പെയ്‌ത മഴയെത്തുടർന്ന് അടുത്തുള്ള ഒരു നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നതായും ഇത് ചെനാബ് പാലത്തിനടുത്തുള്ള ധരംകുണ്ഡ് ഗ്രാമത്തിലേക്കുള്ള വെള്ളപ്പൊക്കമായി മാറിയതായും പ്രാദേശിക അധികാരികൾ അറിയിക്കുകയായിരുന്നു.

jammukashmirlandslide

ഈ മിന്നൽ പ്രളയത്തിൽ പത്ത് വീടുകൾ പൂർണമായും തകർന്നു, 25 മുതൽ 30 വരെ വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. ധരംകുണ്ഡ് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വേഗത്തിലുള്ള പ്രതികരണത്തിന്റെ ഫലമായി ദുരിതബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ഏകദേശം നൂറോളം ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു മാറ്റി പാർപ്പിക്കാൻ സാധിച്ചു.

കനത്ത മഴയെത്തുടർന്ന് ബാഗ്ന ഗ്രാമത്തിൽ ഒരു വീട് തകർന്നുവീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി സീനിയർ പോലീസ് സൂപ്രണ്ട് റംബാൻ കുൽബീർ സിംഗ് സ്ഥിരീകരിച്ചു. കുട്ടികൾക്ക് പുറമെ ഒരു വയോധികനും ഈ അപകടത്തിൽ കൊല്ലപ്പട്ടു. മുഹമ്മദ് അഖിബ് (14), മുഹമ്മദ് സാകിബ് (9), മോഹൻ സിംഗ് (75) എന്നിവരാണ് മരിച്ചതെന്നാണ് അധികൃതർ അറിയിച്ചത്.

ജില്ലയിലുടനീളം രണ്ട് ഹോട്ടലുകൾ, നിരവധി കടകൾ, ഒന്നിലധികം റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. വീടുകളിലൂടെയും തകർന്ന അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയ വാഹനങ്ങളിലൂടെയും ചെളി നിറഞ്ഞ വെള്ളം ഒഴുകിയെത്തുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. പ്രാദേശിക ഭരണാധികളോട് പെട്ടെന്നുള്ള ഇടപെടൽ നടത്താനും അദ്ദേഹം അഭ്യർത്ഥിച്ചു. 'റംബാൻ മേഖലയിൽ രാത്രി മുഴുവൻ കനത്ത ആലിപ്പഴ വർഷവും, ഒന്നിലധികം മണ്ണിടിച്ചിലും, വേഗത്തിലുള്ള കാറ്റും ഉണ്ടായി. ദേശീയപാത തടസപ്പെട്ടു, നിർഭാഗ്യവശാൽ, മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി കുടുംബങ്ങൾക്ക് സ്വത്ത് നഷ്‍ടമാവുകയും ചെയ്‌തു' മന്ത്രി പറഞ്ഞു.

റംബാനിലുടനീളം നാശനഷ്‍ടങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. തകർന്ന വീടുകളുടെയും, മണ്ണിടിച്ചിലിൽ തകർന്ന റോഡുകളുടെയും, ഒറ്റപ്പെട്ടുപോയ വാഹനങ്ങളുടെയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് ദേശീയപാതയിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+