ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ വൻ പ്രതിഷേധം വരുന്നു; നീക്കം എസ്‌ഐആറിനെതിരെ, ഒക്ടോബർ 7ന്

ന്യൂഡൽഹി: വോട്ടർപട്ടികയിലെ എസ്‌ഐആർ നടപടിക്കെതിരെ ഡൽഹിയിൽ ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ സംയുക്ത പ്രതിഷേധം നടത്താൻ ഒരുങ്ങുന്നു. ഒക്ടോബർ 7ന് ഡൽഹി തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും സഖ്യകക്ഷികൾ ആവശ്യപ്പെടും.

കോൺഗ്രസ്, സിപിഐ, സിപിഐഎം, ആർജെഡി, എൻസിപി, ആർഎസ്‌പി തുടങ്ങിയ പാർട്ടികളുടെ ഡൽഹി ഘടകങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുതുക്കൽ നടപടി പിഴവുകളുള്ളതാണെന്ന് ആരോപിച്ച പാർട്ടികൾ ഇത് ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

india alliance

വോട്ടർപട്ടിക പുതുക്കുന്ന നടപടികൾ സുതാര്യമായും ഭരണഘടനാ വ്യവസ്ഥകളും വോട്ടർമാരുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും നടത്തണമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആവശ്യം. വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനോ അവരുടെ വോട്ടവകാശത്തെ ബാധിക്കുന്നതിനോ ഇടയാക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് ഡൽഹി കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ ഭാർദ്വാജ് പറഞ്ഞു.

വോട്ടർപട്ടികയാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ സാധ്യതയുള്ള ഏതൊരു നടപടിയെയും ഇന്ത്യ സഖ്യം ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 7ലെ പ്രതിഷേധത്തിലൂടെ ഡൽഹിയിലെ വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക, ജനാധിപത്യ സംവിധാനം സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ സെക്രട്ടറി ദിനേശ് സി വർണഷെയ്, സിപിഐഎം ജനറൽ സെക്രട്ടറി അനുരാഗ് സക്സേന, ആർജെഡിയുടെ നവൽ കിഷോർ എന്നിവരും എൻസിപി, ആർഎസ്‌പി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കുന്ന സമരത്തിന് തയ്യാറെടുക്കുന്നത്.

അതിനിടെ രാജ്യ തലസ്ഥാനത്ത് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. ഡൽഹിയിൽ ഞായറാഴ്‌ച ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംഘർഷഭരിതമായി. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കുകയും കസ്‌റ്റഡിയിലെടുത്തവരെ കൊണ്ടുപോകുകയായിരുന്ന ബസുകൾ തടയുകയും ജന്തർ മന്തറിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്‌തു.

ആം ആദ്‌മി പാർട്ടി പ്രവർത്തകർ, വിദ്യാർത്ഥി വിഭാഗമായ ആസാപ് അംഗങ്ങൾ, എൻഎസ്‌യുഐ പ്രവർത്തകർ, ഐസ പ്രവർത്തകർ ഉൾപ്പെടെ വിവിധ സംഘടനകളിൽ നിന്നുള്ളവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മധ്യ ഡൽഹിയിൽ പോലീസിനെയും അർധസൈനിക വിഭാഗങ്ങളെയും വലിയ തോതിൽ വിന്യസിച്ചിരുന്നു. അതിനിടയിലാണ് ഇന്ത്യ മുന്നണിയുടെ പ്രതിഷേധവും തുടങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma