കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐന്‍സ്റ്റീന്‍ ഗുരുത്വാകര്‍ഷണം കണ്ടെത്താന്‍ സഹായിച്ചത് കണക്കല്ല.... വിചിത്ര വാദവുമായി പിയൂഷ് ഗോയല്‍

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് തൊഴില്‍ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയിട്ടും കേന്ദ്ര മന്ത്രിമാര്‍ ഇതുവരെ അക്കാര്യം അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മില്ലേനിയത്തില്‍ ജനിച്ചവര്‍ കൂടുതല്‍ പണം ചെലവഴിക്കാത്തത് കൊണ്ടാണ് വാഹന വിപണി തകര്‍ന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വിചിത്ര വാദമാണ് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ഉന്നയിച്ചിരിക്കുന്നത്. ജിഡിപിയുടെ കാര്യം ചോദിച്ചപ്പോള്‍ കണക്കല്ല ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ഗുരുത്വാകര്‍ഷണം കണ്ടെത്താന്‍ സഹായിച്ചതെന്നായിരുന്നു മന്ത്രിയുടെ മറുപടി.

1

മറുപടി കേട്ട് ആരും ആശയക്കുഴപ്പത്തിലാവേണ്ട. മന്ത്രി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റായ കാര്യങ്ങളാണ്. അഞ്ച് മില്യണ്‍ സമ്പ്ദ വ്യവസ്ഥയാണ് സ്വപ്‌നമെന്നും, അതിനെ കുറിച്ച് സര്‍ക്കാര്‍ പറയുന്നതാണ് സത്യമെന്നും ഗോയല്‍ പറഞ്ഞതിലുണ്ട്. ഐന്‍സ്റ്റീന്‍ ഗുരുത്വാകര്‍ഷണം കണ്ടെത്തിയിട്ടില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ തെറ്റ്. കണക്കില്ലാതെ ശാസ്ത്രത്തിലെ കുരുക്കുകള്‍ അഴിക്കാനാവില്ല എന്നതാണ് ഏറ്റവും രണ്ടാമത്തെ പിഴവ്.

അതേസമയം ജിഡിപി നിരക്കുകള്‍ നോക്കിയാല്‍ മാത്രമേ, രാജ്യത്തിന്റെ വളര്‍ച്ച അറിയാന്‍ സാധിക്കൂ. ഇതെല്ലാം വളരെ അത്യാവശ്യമാണ്. അതുകൊണ്ട് മന്ത്രി പറഞ്ഞ കാര്യങ്ങളെല്ലാം തീര്‍ത്തും തെറ്റായ കാര്യമാണ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പിയൂഷ് ഗോയല്‍ സൂചിപ്പിച്ച കാര്യങ്ങളാണ് തെറ്റായി മാറിയിരിക്കുന്നത്. മാധ്യമങ്ങളില്‍ വന്ന ജിഡിപി നിരക്കുകള്‍ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ഇന്ത്യയുടെ സ്വപ്നത്തെ പിന്നോട്ട് വലിക്കില്ലെന്നും ഗോയല്‍ പറഞ്ഞു.

ജിഡിപി കണക്കിലാക്കുന്നവര്‍ പറയുന്നതെല്ലാം തെറ്റാണ്. ടിവിയില്‍ നിങ്ങള്‍ കാണുന്നതെല്ലാം സത്യമല്ല. ആ കണക്കുകളില്‍ വിശ്വസിക്കരുത്. കണക്കുകള്‍ ഒരിക്കലും ഐന്‍സ്റ്റീനെ ഗുരുത്വാകര്‍ഷണം കണ്ടെത്താന്‍ സഹായിച്ചിട്ടില്ല. ഐന്‍സ്റ്റീന്‍ സാധാരണ ഫോര്‍മുല പ്രകാരമാണ് അന്വേഷണങ്ങള്‍ക്ക് ശ്രമിച്ചിരുന്നതെങ്കില്‍, ഇന്ന് കാണുന്ന കണ്ടുപിടുത്തങ്ങളൊന്നും ലോകത്തിന് ലഭിക്കില്ലായിരുന്നുവെന്നും ഗോയല്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മാറാന്‍ അഞ്ച് നിര്‍ദേശങ്ങള്‍, മോദി സര്‍ക്കാരിന് ഉപദേശവുമായി മന്‍മോഹന്‍!!സാമ്പത്തിക പ്രതിസന്ധി മാറാന്‍ അഞ്ച് നിര്‍ദേശങ്ങള്‍, മോദി സര്‍ക്കാരിന് ഉപദേശവുമായി മന്‍മോഹന്‍!!

English summary
maths didnt help einstein discover gravity says piyush goyal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X