ബിജെപി മാത്രമല്ല കോണ്‍ഗ്രസും കുറ്റക്കാര്‍... ഇന്ധന വില വര്‍ധനവില്‍ തുറന്നടിച്ച് മായാവതി!!
ലഖ്നൗ: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ഭാരത് ബന്ദില്‍ നിന്ന് ബിഎസ്പി അധ്യക്ഷ മായാവതി പിന്മാറിയിരുന്നു. പെട്രോള്‍ വിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ബന്ദുമായി യോജിപ്പില്ലെന്നായിരുന്നു മായാവതി പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഇന്ധനവിലയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മായാവതി. ഇന്ധന വിലയ്ക്ക് യുപിഎ സര്‍ക്കാരും ബിജെപിയും ഒരേപോലെ കാരണക്കാരാണെന്ന് അവര്‍ കുറ്റപ്പെടുത്തി. അതേസമയം പ്രതിപക്ഷ നിരയില്‍ വലിയൊരു വിള്ളലിന് ഇത് കാരണമായിരിക്കുകയാണ്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പോകാനുള്ള നീക്കങ്ങള്‍ക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്.

അതേസമയം മോദിക്കും രാജ്യത്തെ ഇന്ധന വിലവര്ധനവിനെതിരെയും പ്രതിപക്ഷം ഒറ്റക്കെട്ടായി നില്ക്കുമ്പോള് മായാവതി ഇത്തരമൊരു പരാമര്‍ശം നടത്തിയതില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ബിഎസ്പി ഈ വിഷയത്തിലുള്ള എതിര്‍പ്പ് അറിയിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തെ പിന്നില്‍ നിന്ന് കുത്തുന്നതാണ് ഈ നീക്കമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മധ്യപ്രദേശില്‍ ബിഎസ്പിയുമായി കോണ്‍ഗ്രസിന് സഖ്യവുമുണ്ട്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ് വിമര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. ഇന്ധന വില നിയന്ത്രണാതീതമാക്കിയത് കോണ്‍ഗ്രസാണ്. ഇതേ നയമാണ് എന്‍ഡിഎയും തുടരുന്നതെന്നും മായാവതി പറഞ്ഞു. നേരത്തെ ഭാരത ബന്ദിനെതിരെയുള്ള അതിക്രമങ്ങളെയും മായാവതി വിമര്‍ശിച്ചിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications