കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംബിഎക്കാരനായ മന്ത്രിയുടെ 'സ്‌പെല്ലിങ് മിസ്‌റ്റേക്കിനു' ട്രോളുകൊണ്ടാറാട്ട്

  • By Pratheeksha
Google Oneindia Malayalam News

അഹമ്മദാബാദ്:എബിഎക്കാരനായ ഗുജറാത്ത് മന്ത്രിയുടെ സ്‌പെല്ലിങ് മിസ്റ്റേക്ക് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നു. ആനന്ദിബെന്‍ മന്ത്രിസഭയിലെ മന്ത്രി ശങ്കര്‍ ചൗധരിയാണ് എലഫെന്റ് എന്നവാക്ക് തെറ്റിച്ച് ബോര്‍ഡിലെഴുതിയത്. ഗുജറാത്തിലെ ദീസയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍നത്തിനിടെയാണ് മന്ത്രി ബോര്‍ഡില്‍ elephant എന്നതിന് പകരം elephent എന്നെഴുതിയത്.

സംഭവം കൈവിട്ടു പോയതോടെ പാര്‍ട്ടി കളം മാറ്റിച്ചവിട്ടിയാണ് മന്ത്രിയെ പ്രതിരോധിച്ചത്. ഒരു വാക്ക് എങ്ങനെയാണ് ശരിയായി ഉച്ചരിക്കുക എന്ന് മന്ത്രി കുട്ടികളെ പഠിപ്പിക്കുകയായിരുന്നെന്നാണ് പാര്‍ട്ടി അധികൃതര്‍ പറയുന്നത്. ഇതിനു ചുവടു പിടിച്ച് മന്ത്രിയും നിലകൊണ്ടു .

gujrat-18-1466228193

താന്‍ വാക്ക് തെറ്റായി തന്നെയാണ് ബോര്‍ഡിലെഴുതിയതെന്നും വിദ്യാര്‍ത്ഥികള്‍ ശരിയായ വാക്ക് കണ്ടു പിടിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയ്ക്കു പറ്റിയ അമളി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കൊണ്ടാഘോഷിക്കുകയാണ് . മന്ത്രി ഒരിക്കല്‍ ഇന്ത്യയുടെ മാനവവിഭവശേഷി മന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നുവരെയുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.

നഗരവികസനം, ഗതാഗതം,ആരോഗ്യ വകുപ്പുകളുടെ ചുമതലയാണ് മന്ത്രി ശങ്കര്‍ ചൗധരിയ്ക്ക്. ഇതിനിടെ ഇദ്ദേഹത്തിന്റ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന ആരോപണവും ഉയര്‍ന്നു. 2012ല്‍ നിയമസഭയിക്കുള്ളില്‍ വച്ച് അശ്ലീലദൃശ്യങ്ങള്‍ കണ്ടു എന്ന ആരോപണവും ചൗധരിക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ മന്ത്രിയുടെ ഐപാഡില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചില്ല.

English summary
In a big embarrassment for Gujarat Chief Minister Anandiben Patel, one of her senior ministers was caught on camera misspelling the word elephant while taking a class during an impromptu visit to a government school in Deesa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X