• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി സ്തംഭിപ്പിച്ച് ഡോക്ടര്‍മാര്‍, പോലീസ് ക്രൂരതയ്‌ക്കെതിരെ നാളെ പണിമുടക്ക്, പ്രതിഷേധം കടുക്കും

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നാളെ പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍. പോലീസിന്റെ ക്രൂരതയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അഖിലേഷന്ത്യ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ എല്ലാ ഹെല്‍ത്ത് കെയര്‍ സേവനങ്ങളും നാളെ രാജ്യത്താകെ സ്തംഭിക്കും. ഡോക്ടര്‍മാരുടെ സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ നോക്കിയെന്നും, ക്രൂരതകളാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നീറ്റ്-പിജി 2021 പരീക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ദില്ലിയിലെ ഡോക്ടര്‍മാര്‍ വന്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. തെരുവില്‍ ഡോക്ടര്‍മാരും പോലീസുകാരും തമ്മില്‍ ഏറ്റുമുട്ടി.

ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

നിരവധി ഡോക്ടര്‍മാര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നീറ്റ് പിജി പരീക്ഷയ്ക്ക് ശേഷമുള്ള കോളേജ് അലോട്ട്‌മെന്റില്‍ കാലതാമസമുണ്ടാകുന്നു എന്നായിരുന്നു ഡോക്ടര്‍മാരുടെ സംഘം പറഞ്ഞിരുന്നത്. ഫെഡറേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കൊവിഡിനെ തുടര്‍ന്നുള്ള രാത്രികാല കര്‍ഫ്യൂ കാരണം സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷന് മുന്നിലെ ധര്‍ണ തങ്ങള്‍ അവസാനിപ്പിച്ചെന്ന് സംഘടന പറഞ്ഞിരുന്നു. നാലായിരത്തോലം അ ംഗങ്ങളാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. ഇവര്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തവെയാണ് പോലീസ് തടഞ്ഞത്.

എല്ലാ ഡോക്ടര്‍മാരുടെ സംഘടനകളോടും പണിമുടക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എയിംസിലെ റെസിഡെന്റ് ഡോക്ടടേഴ്‌സ് അസോസിയേഷനും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സ്വഭാവമില്ലാത്ത എല്ലാ സേവനങ്ങളും നാളെ പ്രവര്‍ത്തിപ്പിക്കില്ല. സര്‍ക്കാരില്‍ നിന്ന് മതിയായ പ്രതികരണം വന്നിട്ടില്ലെങ്കില്‍ പ്രശ്‌നം കടുക്കുമെന്ന മുന്നറിയിപ്പും ഡോക്ടര്‍മാര്‍ നല്‍കുന്നു. പോലീസിന്റെ കിരാതമായ നടപടിയാണ് കണ്ടത്. മെഡിക്കല്‍ കൂട്ടായ്മയ്ക്ക് ഇതൊരു കറുത്ത ദിനമാണ്. ഒരുപാട് വനിതാ ഡോക്ടര്‍മാരെ പോലീസ് മര്‍ദിച്ചു. ഇതാണ് പോലീസും ഡോക്ടര്‍മാരും തമ്മിലുള്ള പോരാട്ടത്തിലേക്ക് നയിച്ചത്.

രോഗികള്‍ക്കുള്ള ചികിത്സയും ഇന്റന്‍സീവ് കെയറുകളുമെല്ലാം പ്രവര്‍ത്തിക്കും. മൂന്ന് സുപ്രധാന ആശുപത്രികളില്‍ ഇതായിരിക്കും അവസ്ഥ. സഫ്തര്‍ജംഗ്, രാം മനോഹര്‍ ലോഹ്യ, ലേഡി ഹാര്‍ഡിംഗ് തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ നീറ്റില്‍ കൊണ്ടുവരുന്ന കാലതാമസം കാരണം വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ പഠനത്തിനായി കയറാന്‍ പോലും സാധിക്കുന്നില്ല. അതുകൊണ്ട് പല ആശുപത്രികളും 66 ശതമാനം കപ്പാസിറ്റികളിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഡോക്ടര്‍മാരെ ആശുപത്രികളില്‍ ആവശ്യമുണ്ട്. ഇത് കഴിഞ്ഞ ഒരു കൊല്ലമായി ആവശ്യപ്പെടുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി പ്രതീകാത്മകമായി ഡോക്ടര്‍മാര്‍ ലാബ് കോട്ട് കൈമാറിയെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. സര്‍വീസ് അവസാനിപ്പിക്കുകയാണെന്ന് പ്രതീകാത്മകമായി പറയുന്നതാണ് ഇത്. മൗലാന ആസാദ് മെഡിക്കല്‍ കോളേജ് മുതല്‍ സുപ്രീം കോടതി വരെ മാര്‍ച്ച് നടത്താനായിരുന്നു ശ്രമിച്ചത്. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ അനുവദിച്ചില്ലെന്ന് സംഘടന പറഞ്ഞു. കുറച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പോലീസ് വലിയ സംഘത്തെ ഉപയോഗിച്ച് ഇവരുടെ ഡോക്ടര്‍മാരുടെ സമരത്തെ അടിച്ചമര്‍ത്തിയിട്ടില്ല നൊണ് പറയുന്നത്. വെറും 12 പേരെ മാത്രമാണ് കസ്റ്റഡിയില്‍ എടുത്തതെന്നും, ഇവരെ പിന്നീട് വിട്ടയച്ചെന്നും വ്യക്തമാക്കി.

മേഘാലയ മമത കൊണ്ടുപോയി, ചണ്ഡീഗഡ് കെജ്രിവാളും, കോണ്‍ഗ്രസിനെ പൊളിച്ച് പ്രതിപക്ഷ ശത്രുക്കള്‍മേഘാലയ മമത കൊണ്ടുപോയി, ചണ്ഡീഗഡ് കെജ്രിവാളും, കോണ്‍ഗ്രസിനെ പൊളിച്ച് പ്രതിപക്ഷ ശത്രുക്കള്‍

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  English summary
  medics body will shutdown services across inda, association alleges police use brute force
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X