കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുള്ളറ്റ് പ്രൂഫ്, വില പന്ത്രണ്ട് കോടി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനി മേബാക്ക് സുരക്ഷയൊരുക്കും

Google Oneindia Malayalam News

അമേരിക്കന്‍ പ്രസിഡന്റിന് സുരക്ഷയൊരുക്കുന്ന ഔദ്യോഗിക വാഹനം ബീസ്റ്റിനെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാവും. ലോകത്തെ ഏത് ആക്രമണത്തെ പ്രതിരോധിക്കാനുള്ള കരുത്തുള്ളതാണ് ജോ ബൈഡന്റെ ഔദ്യോഗിക വാഹനം ലിമൂസിന്‍ എന്ന ബീസ്റ്റ്. അത്തരമൊരു ആഢംബര വാഹനത്തിന് സമാനമായ വാഹനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചാലോ?

ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

പെട്ടെന്ന് കേട്ടിട്ട് അമ്പരക്കേണ്ട. മോദിയുടെ സുരക്ഷാ സംഘത്തിന് അത്തരമൊരു വാഹനം ലഭിച്ചിരിക്കുകയാണ്. വന്‍ സുരക്ഷാ സന്നാഹമുള്ള അത്യാധുനിക വാഹനമാണ് മോദിക്ക് ലഭിച്ചിരിക്കുന്നത്. ഇതിന്റെ വില കേട്ടാല്‍ തന്നെ ഞെട്ടിപ്പോകും. വിശദവിവരങ്ങള്‍ പരിശോധിക്കാം.

1

പ്രധാനമന്ത്രിയുടെ സുരക്ഷ സാധാരണ എസ്പിജിയാണ് ഒരുക്കാറുള്ളത്. രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള പൗരനും പ്രധാനമന്ത്രിയാണ്. പരിശീലനം ലഭിച്ച സൈനികരും ഒപ്പം അത്യാധുനിക ആയുധങ്ങളും അദ്ദേഹത്തിന്റെ സുരക്ഷയുടെ ഭാഗമായിരിക്കും. ഇതിനൊപ്പമാണ് എസ്പിജിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ വാഹനം എത്തുന്നത്. ഏറ്റവും അപകടസാധ്യത കുറഞ്ഞാല്‍, എന്നാല്‍ സുരക്ഷ ഏറെയുള്ള വാഹനങ്ങളാണ് പെതുവേ എസ്പിജി പ്രധാനമന്ത്രിക്കായി തിരഞ്ഞെടുക്കാറുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇത്തരത്തില്‍ പല വാഹനങ്ങളും വന്നിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ 7 സീരീസാണ് സുരക്ഷാ വാഹനങ്ങളുടെ നിരയില്‍ പ്രധാനമന്ത്രി മോദി കൂടുതല്‍ കാലം ഉപയോഗിച്ചിരുന്നത്.

2

ഇത്തവണ വന്‍ അപ്‌ഡേറ്റാണ് മോദിയുടെ വാഹനത്തിന് വരുന്നത്. അടുത്തിടെ സുരക്ഷയേറിയ നിരവധി വാഹനങ്ങളില്‍ മോദി സഞ്ചരിക്കുന്നത് നമ്മള്‍ കണ്ടിരുന്നു. മഹീന്ദ്ര സ്‌കോര്‍പിയോ മുതല്‍ റേഞ്ച് റോവറും, ലാന്‍ഡ് ക്രൂയിസറും വരെ ഇതിലുണ്ടായിരുന്നു. എസ്‌യുവികളായിരുന്നു എല്ലാം. എന്നാല്‍ ഇപ്പോള്‍ എല്ലാത്തിനെയും മറികടന്ന് പുതിയ വാഹന വ്യൂഹമാണ് മോദിയുടെ സുരക്ഷയ്ക്കായി എത്തുന്നത്. മെഴ്‌സിഡസിന്റെ മേബാക്ക് എസ്650 എന്ന അതിസുരക്ഷാ വാഹനമാണ് ഇനി മോദിയുടെ ഔദ്യോഗിക വാഹനം. 2019ലാണ് ഈ കാര്‍ ലോഞ്ച് ചെയ്യുന്നത്. മോദിയുടെ വാഹന വ്യൂഹത്തിന്റെ കരുത്ത് കൂട്ടുന്നതാണ് മേബാക്ക്.

3

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ആര്‍മേര്‍ഡ് വാഹനമാണ് മേബാക്ക് 650. ഇതിന്റെ വില തന്നെ അമ്പരപ്പിക്കുന്ന തരത്തിലാണ്. പന്ത്രണ്ട് കോടി രൂപയാണ് ഈ കാറിന്റെ വില. വിആര്‍10 സുരക്ഷയാണ് ഈ കാര്‍ ഓഫര്‍ ചെയ്യുന്നത്. ഒരു നിര്‍മാണ കമ്പനി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ് ഇത്. സാധാരണയുള്ള ഒരു വാഹനത്തേക്കാള്‍ വളരെ കൂടുതലാണ് ഈ കാറിന്റെ വില. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ സ്വീകരിക്കാന്‍ ദില്ലിയിലെ ഹൈദരാബാദ് ഹൗസില്‍ നരേന്ദ്ര മോദി എത്തിയത് ഈ അതിരക്ഷാ വാഹനത്തിലായിരുന്നു. ഒരു സുരക്ഷിത വാഹനത്തിന് ആവശ്യമായ എല്ലാ പ്രത്യേകതകളും മേബാക്കില്‍ ഒരുക്കിയിട്ടുണ്ട്.

4

മേഴ്‌സിഡസ് മേബാക്ക് എസ്600 ഗാര്‍ഡ് 10.5 കോടി രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. എന്നാല്‍ 650ക്ക് പന്ത്രണ്ട് കോടി രൂപയില്‍ അധികം വരുന്നതിന് കാരണവുമുണ്ട്. സാധാരണ ആളുകള്‍ സഞ്ചരിക്കുന്ന കാറുകളില്‍ ഒരുക്കുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷയായ വിആര്‍ 10 ഈ കാറിന്റെ ഭാഗമാണ്. ഏത് വെടിയുണ്ടകളെയും ഈ കാര്‍ നേരിടും. 15 കിലോഗ്രാമിന്റെ ടിഎന്‍ടി ഉപയോഗിച്ച് രണ്ട് മീറ്റര്‍ അകലെ നിന്ന് സ്‌ഫോടനം നടത്തിയാല്‍ പോലും ഈ കാറിന് ഒന്നും സംഭവിക്കില്ല. ഗ്യാസ് ആക്രമണത്തെയും ഇതിന് പ്രതിരോധിക്കാന്‍ സാധിക്കും. ചുരുക്കി പറഞ്ഞാല്‍ എകെ 47 പോലുള്ള തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടയെ ഈ കാറിന് പ്രതിരോധിക്കാന്‍ കഴിയുമെന്ന് സാരം.

5

ഏത് ആക്രമണങ്ങളും ചെറുക്കാന്‍ കഴിയുന്ന വിധമുള്ള സൗകര്യങ്ങളും ഒപ്പം ആഢംബരങ്ങളും നിറഞ്ഞതാണ് പ്രധാനമന്ത്രി സഞ്ചരിക്കുന്ന ഈ വാഹനം. ഇആര്‍വി 2010 റേറ്റിംഗ് ഈ കാറിനുണ്ട്. അതായത് പ്രത്യേകമായ സ്റ്റീല്‍ കൊണ്ടാണ് ഇതിന്റെ പുറംചട്ടകള്‍ നിര്‍മിച്ചിരിക്കുന്നത്. പോളികാര്‍ബണേറ്റ് കോട്ടിംഗ് ഇതിനുള്ളില്‍ ഉണ്ടാവും. നേരിട്ടുള്ള സ്‌ഫോടനങ്ങളെ തടയാനുള്ള എല്ലാ സൗകര്യവും ഈ കാറിലുണ്ടാവും. കാറിന്റെ വാഹനങ്ങള്‍ പഞ്ചര്‍ പ്രൂഫാണ്. ഇന്ധന ടാങ്ക് പ്രത്യേക മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. സ്‌ഫോടനം നടന്നാല്‍ ഇതിന്റെ ദ്വാരം തനിയെ അടയും. അതോടെ കാര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത ഇല്ലാതാവും.

6

ഒരു തരത്തിലും ഈ കാര്‍ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ല.അത്ര മാത്രം സുരക്ഷയാണ് മേബാക്കില്‍ ഒരുക്കിയിരിക്കുന്നത്. ആറ് ലിറ്ററിന്റെ വി12 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഈ കാറിനുള്ളത്. 523 ബിഎച്ച്പി ഇതിനുണ്ട്. ഒപ്പം 830 എന്‍എം ടോര്‍ക്കും. മെഴ്‌സിഡസ് മേബാക്ക് എസ്600 പുള്‍മാന്‍ ഗാര്‍ഡാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉപയോഗിക്കുന്നത്. ഇതിന് വിആര്‍ 9 സുരക്ഷാ സംവിധാനങ്ങളാണ് മെഴ്‌സിഡസ് ഒരുക്കിയിരിക്കുന്നത്. എല്ലാം കാര്യങ്ങളും പരിഗണിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന് സമാനമായ സുരക്ഷയാവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനി മുതല്‍ ലഭിക്കുക.

Recommended Video

cmsvideo
പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam

മേഘാലയ മമത കൊണ്ടുപോയി, ചണ്ഡീഗഡ് കെജ്രിവാളും, കോണ്‍ഗ്രസിനെ പൊളിച്ച് പ്രതിപക്ഷ ശത്രുക്കള്‍മേഘാലയ മമത കൊണ്ടുപോയി, ചണ്ഡീഗഡ് കെജ്രിവാളും, കോണ്‍ഗ്രസിനെ പൊളിച്ച് പ്രതിപക്ഷ ശത്രുക്കള്‍

English summary
meet pm modi's new vehicle mercedes mayback worth rs 12 cr, security system on next level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X