കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞു യാസിന്റെ സത്യസന്ധത്ക്ക് രജനിയുടെ സമ്മാനം... കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കിയ ബാലന്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
കുഞ്ഞു യാസിന്റെ സത്യസന്ധത്ക്ക് Rajanikanthയുടെ സമ്മാനം | Filmibeat Malayalam

ചെന്നൈ: വഴിയില്‍ നിന്ന് 50000 രൂപ കളഞ്ഞ് കിട്ടിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും. കടുപ്പമേറിയൊരു ചോദ്യമാണല്ലേ. പണം എല്ലാവരെയും പ്രലോഭിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും. ചിലപ്പോള്‍ നമ്മള്‍ എടുത്തേക്കും ചിലപ്പോള്‍ നമ്മള്‍ തിരിച്ചുനല്‍കിയേക്കും. എന്നാല്‍ യാസിന്‍ എന്ന രണ്ടാം ക്ലാസുകാരന്റെ സത്യസന്ധതയില്‍ അമ്പരന്ന് നില്‍ക്കുകയാണ് തമിഴ്‌നാട്. കളഞ്ഞു കിട്ടിയ അമ്പതിനായിരം രൂപ തിരിച്ച് നല്‍കി യാസിനെ സൂപ്പര്‍ താരം രജനീകാന്ത് അടക്കമുള്ളവര്‍ പ്രശംസിക്കുകയാണ്.

ജീവിതത്തില്‍ ഏറ്റവും സത്യസന്ധരായിരിക്കാന്‍ മുതിര്‍ന്നവരെ പോലും പ്രേരിപ്പിക്കുന്ന സംഭവമാണിത്. എന്താണോ ആ കുട്ടി ചെയ്തത് അത് ഇന്ന് സമൂഹത്തില്‍ പലരും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ്. ഒരുപക്ഷേ യാസിന്റെ മാതാപിതാക്കള്‍ കൂടി ഈ സത്യസന്ധതയില്‍ പ്രശംസയ്ക്ക് വിധേയമാകേണ്ടതുണ്ട്. അവര്‍ക്ക് അഭിമാനിക്കാവുന്ന സംഭവം കൂടിയാണിത്.

സ്‌കൂളിലേക്ക് പോകും വഴി

സ്‌കൂളിലേക്ക് പോകും വഴി

ഈറോഡ് ജില്ലയിലെ ചിന്ന സെമുവിലാണ് യാസിന്‍ താമസിക്കുന്നത്. സ്‌കൂളിലേക്ക് പോകും വഴിയാണ് യാസിന് 50000 രൂപ അടങ്ങിയ പേഴ്‌സ് കളഞ്ഞു കിട്ടിയത്. മുതിര്‍ന്നവരെ പോലും ഇത്രയും വലിയൊരു തുക തീര്‍ച്ചയായും ഭ്രമപ്പെടുത്തും. പക്ഷേ വെറും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മാത്രമായയാസിന്‍ ഇത് തിരിച്ചേല്‍പ്പിക്കാനാണ് തീരുമാനിച്ചത്. പേഴ്‌സും അതിലുണ്ടായിരുന്ന സാധനങ്ങളും അടക്കം താന്‍ പഠിക്കുന്ന പഞ്ചായത്ത് യൂണിയന്‍ പ്രൈമറി പ്രിന്‍സിപ്പാളിനെ ഏല്‍പ്പിക്കുകയായിരുന്നു യാസിന്‍.

പോലീസിന് കൈമാറി

പോലീസിന് കൈമാറി

പ്രിന്‍സിപ്പാള്‍ ഈ പേഴ്‌സ് പോലീസിന് കൈമാറുകയായിരുന്നു. പോലീസ് ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് യാസിന്റെ സത്യസന്ധതയെ കുറിച്ച് ലോകം അറിഞ്ഞത്. പല സ്ഥലത്ത് നിന്നും ആ കുഞ്ഞ് മനസിനെ തേടി അഭിനന്ദന പ്രവാഹമെത്തി. പക്ഷേ യാസിനെ ഞെട്ടിച്ചത് സൂപ്പര്‍ താരം രജനീകാന്താണ്. യാസിന്റെ കുടുംബത്തെ ചെന്നൈയിലേക്ക് ക്ഷണിക്കുകയും ചെയ്തു രജനീകാന്ത്. ഇവര്‍ ചെന്നൈയിലെത്തി പിന്നീട് രജനിയെ കാണുകയും ചെയ്തു. യാസിന്റെ സത്യസന്ധതയെ വാനോളം പുകഴ്ത്തിയിട്ടുണ്ട് രജനി.

ഇനി രജനിയുടെ കൈകളില്‍ ഭദ്രം

ഇനി രജനിയുടെ കൈകളില്‍ ഭദ്രം

യാസിന്റെ ഭാവിയെ പറ്റി ആലോചിച്ച് ഇനി അവന്റെ മാതാപിതാക്കള്‍ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. അത് ഇനി രജനിയുടെ കൈകളില്‍ ഭദ്രമാണ്. യാസിന്റെ ഉന്നത പഠനത്തിനുള്ള ചെലവുകള്‍ താന്‍ വഹിക്കാമെന്ന് രജനി മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കി. ആളുകള്‍ ചെറുപ്രായത്തില്‍ തന്നെ ചതിക്കാന്‍ പഠിക്കുന്ന കാലമാണിത്. പണത്തിന് വേണ്ടി പലരും മോഷ്ടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ യാസിന്‍ ഇത് എന്റെ പണമല്ല എന്ന് തിരിച്ചറിയുകയും അത് മടക്കിയേല്‍പ്പിക്കുകയും ചെയ്തു. ഇത് പ്രശംസിക്കേണ്ട സത്യസന്ധതയാണ്.

ഇത് വലിയൊരു ഗുണമാണ്

ഇത് വലിയൊരു ഗുണമാണ്

ഇങ്ങനെയൊരു ഗുണമുണ്ടെന്നതാണ് യാസിനെ വേറിട്ടവനാക്കുന്നത്. യാസിന്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുകയാണ്. ഇപ്പോള്‍ അവന്‍ അവിടെ തുടര്‍ന്ന് പഠിക്കട്ടെ. ഇതിന് ശേഷം അവന്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് ഞാന്‍ തയ്യാറാണ്. എല്ലാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യാസിന്‍ ഉത്തേജനമാണെന്ന് രജനി കൂട്ടിച്ചേര്‍ത്തു. അതേസമയം യാസിന്റെ സത്യസന്ധതയെ പ്രശംസിച്ചതിലൂടെ പോസിറ്റീവായിട്ടുള്ള കീഴ്‌വഴക്കമാണ് രജനി ഉണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രീക്കാരും സിനിമാക്കാരും കൂടുതലായി തന്നെ ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

മോഹന്‍ലാലിനെതിരെ നിവേദനം നല്‍കിയത് മലയാള സിനിമയ്ക്ക് അപമാനം... എന്തിനായിരുന്നുവെന്ന് പ്രിയദര്‍ശന്‍മോഹന്‍ലാലിനെതിരെ നിവേദനം നല്‍കിയത് മലയാള സിനിമയ്ക്ക് അപമാനം... എന്തിനായിരുന്നുവെന്ന് പ്രിയദര്‍ശന്‍

ചാന്ദ്രപ്രതിഭാസത്തിനായി ശാസ്ത്ര ലോകം, എന്താണ് ബ്ലഡ് മൂണ്‍, ചന്ദ്ര ഗ്രഹണം, നിങ്ങള്‍ അറിയേണ്ടതെല്ലാം!ചാന്ദ്രപ്രതിഭാസത്തിനായി ശാസ്ത്ര ലോകം, എന്താണ് ബ്ലഡ് മൂണ്‍, ചന്ദ്ര ഗ്രഹണം, നിങ്ങള്‍ അറിയേണ്ടതെല്ലാം!

English summary
Meet Rajinikanth's 'hero' Yasin, who impressed all with his honesty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X