ഭൂഷണ്‍ കുമാറിനെതിരെ മീ ടു വെളിപ്പെടുത്തല്‍... അവസരം നല്‍കാന്‍ കിടക്ക പങ്കിടാന്‍ പറഞ്ഞെന്ന് നടി
മുംബൈ: ബോളിവുഡില്‍ കത്തിപ്പടരുന്ന മീ ടു ക്യാമ്പയിന്‍ സംഗീതലോകത്തേക്കും. ബോളിവുഡിലെ പ്രമുഖ സംഗീത നിര്‍മാണ കമ്പനിയും സിനിമ സംവിധായകനുമായ ഭൂഷണ്‍ കുമാറിനെതിരെ ഇത്തവണ ആരോപണങ്ങളുടെ മുന നീളുന്നത്. പ്രമുഖ നടി അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതുവരെ ഉന്നയിച്ചതില്‍ വെച്ച് ഏറ്റവും ഗൗരവമായ ആരോപണമാണിത്.
ബോളിവുഡിലെ സംഗീത, സിനിമാ നിര്‍മാണ മേഖലയെ നിയന്ത്രിക്കുന്ന പ്രമുഖ കമ്പനിയാണ് ടി സീരിസ്. ആ കമ്പനിയെ അദ്ദേഹം വളര്‍ത്തിക്കൊണ്ടുവന്നതില്‍ വലിയ പ്രയത്‌നവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള വെളിപ്പെടുത്തല്‍ കമ്പനിയുടെയും ഭൂഷണ്‍ കുമാറിന്റെയും പ്രതിച്ഛായ ഇല്ലാതാക്കുന്നതാണ്. നേരത്തെ സംവിധായകരായ സാജിദ് ഖാന്‍, സുഭാഷ് കപൂര്‍, സുഭാഷ് ഗായ്, നിര്‍മാതാവ് കരീം മൊറാനി എന്നിവര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇവരെ ചെയ്യുന്ന സിനിമയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

പ്രമുഖ നടി.....
പേരുപറയാത്ത പ്രമുഖ നടിയാണ് ഭൂഷണ്‍ കുമാറിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ഭൂഷണ്‍ കുമാര്‍ ബോളിവുഡിലെ പ്രമുഖനായത് കൊണ്ട് സുരക്ഷ സംബന്ധിച്ച് ഭയമുണ്ടെന്നും അതുകൊണ്ടാണ് പേരുപറയാതിരിക്കുന്നതെന്നും നടി പറയുന്നു. തന്നെ ടി സീരിസ് നിര്‍മിക്കുന്ന ചിത്രത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ ഭൂഷണ്‍ കുമാറിന്റെ ആവശ്യങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്ന് നടി പറയുന്നു.

ഓഫീസില്‍ വെച്ച്....
തന്നെ അവരുടെ സിനിമയ്ക്കായി സമീപിച്ചിരുന്നു. തുടര്‍ന്ന് ഭൂഷണ്‍ കുമാറിനെ ഓഫീസില്‍ വെച്ച് കാണാന്‍ തീരുമാനിക്കുകയായിരുന്നു. അതൊരു സാധാരണ യോഗമായിരുന്നു. അവിടെ വെച്ച് എല്ലാ കാര്യങ്ങളും തീരുമാനിച്ചു. തന്നെ സിനിമയ്ക്കായി തിരഞ്ഞെടുത്തുവെന്നും, ഇതിനുള്ള കരാര്‍ അടുത്ത ദിവസം തന്നെ ഒപ്പുവെയ്ക്കുമെന്നുമായിരുന്നു പറഞ്ഞത് സന്തോഷത്തോടെയാണ് താന്‍ അവിടെ നിന്നും അന്ന് മടങ്ങിയത്.

മൂന്ന് സിനിമയിലേക്കുള്ള കരാര്‍
അടുത്ത ദിവസം രാവിലെ തനിക്ക് ഭൂഷണ്‍ കുമാറിന്റെ ഓഫീസില്‍ നിന്ന് ഒരു കോള്‍ വന്നു. അദ്ദേഹത്തെ നേരിട്ട് കാണണമെന്നും മൂന്ന് സിനിമകളുടെ കരാര്‍ സംബന്ധിച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും പറഞ്ഞു. അത് നല്ല സൗഹൃദ സംഭാഷണമായിരുന്നു. തനിക്ക് ഒരുപാട് കഴിവുകളുണ്ടെന്ന് ഭൂഷണ്‍ കുമാര്‍ പറഞ്ഞിരുന്നു. തന്റെ അടുത്ത മൂന്ന് സിനിമകളിലേക്ക് മികച്ച റോളുകള്‍ അദ്ദേഹം തരാമെന്ന് വാക്കു നല്‍കുകയും ചെയ്‌തെന്ന് നടി പറയുന്നു.

അറപ്പുളവാക്കുന്ന കാര്യങ്ങള്‍
ഞാന്‍ അവിടെ നിന്ന് മടങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു മെസേജ് വന്നു. തന്റെ ബംഗ്ലാവില്‍ വൈകീട്ട് വരാനായിരുന്നു ആവശ്യം. എന്നാല്‍ തിരക്കുണ്ടെന്ന് പറഞ്ഞപ്പോള്‍, ജോലിയും സുഖവും ഒരുമിച്ച് കൊണ്ടുപോകേണ്ട ബന്ധമാണ് എനിക്ക് വേണ്ടതെന്നായിരുന്നു ഭൂഷണ്‍ കുമാര്‍ പറഞ്ഞത്. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ നടിയെ സൂപ്പര്‍ സ്റ്റാറായി വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അറപ്പുളവാക്കുന്ന കാര്യമായിരുന്നു ആ ചോദ്യങ്ങള്‍.

തലയുയര്‍ത്തിയുള്ള മറുപടി
ഭൂഷണ്‍ കുമാറിന്റെ ആവശ്യത്തില്‍ ഒട്ടും പതറിയിരുന്നില്ല. അഭിനയിക്കാനുള്ള അവസരത്തിനായി ഞാന്‍ കിടപ്പറ പങ്കിടാറില്ലെന്നും മറുപടി നല്‍കി. ഈ സിനിമയ്ക്കായി ഞാന്‍ ഇതാണ് ചെയ്യേണ്ടതെങ്കില്‍ പിന്‍മാറുകയാണെന്ന് മറുപടിയും നല്‍കി. തുടര്‍ന്നും എന്നെ പ്രലോഭിപ്പിക്കാന് പല കാര്യങ്ങളും അയാള്‍ പുലമ്പി കൊണ്ടിരുന്നു. എന്നാല്‍ ഞാന്‍ നിരസിച്ചതോടെ മറ്റ് മാര്‍ഗങ്ങളാണ് അയാള്‍ സ്വീകരിച്ചത്. അത് എന്റെ ജീവിതത്തെ ഒരുപാട് ബാധിക്കുന്നതായിരുന്നു.

ആ ചിത്രങ്ങള്‍ എനിക്ക് നഷ്ടമായി
മൂന്ന് ചിത്രങ്ങള്‍ എനിക്ക് ലഭിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ അത് എനിക്ക് നഷ്ടമായി. പെട്ടെന്നായിരുന്നു തീരുമാനങ്ങളൊക്കെ ഉണ്ടായിരുന്നത്. അടുത്ത ദിവസം തന്നെ കാര്യങ്ങളെ പറ്റി അന്വേഷിച്ചപ്പോള്‍ ടി സീരിസ് പറഞ്ഞത് തങ്ങളുടെ കമ്പനി ഉടമയ്‌ക്കൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ചത് കൊണ്ടാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ്. ഇത്രയും വലിയൊരു തുറന്നുപറച്ചില്‍ ആദ്യമായിട്ടാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അവര്‍ പറയുന്നു.

ഭീഷണിയുമായി ഭൂഷണ്‍ കുമാര്‍
ഈ പറഞ്ഞത് കൊണ്ടൊന്നും തീരുന്നതല്ലായിരുന്നു ഭൂഷണ്‍ കുമാറിന്റെ ദ്രോഹങ്ങള്‍. തന്നെ പലതവണ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങളെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ നിന്നെ തീര്‍ത്തും കളയും, ഈ നഗരത്തില്‍ നിന്ന് ആട്ടിയോടിക്കും എന്നൊക്കെയായിരുന്നു ഭീഷണി. അതുകൊണ്ട് വളരെ ആലോചിച്ച ശേഷമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. പേര് വെളിപ്പെടുത്താത്തത് ഇത്തരം ഭയം കൊണ്ടാണെന്നും നടി പറഞ്ഞു.

പിന്തുണയുമായി ഭാര്യ
ഭൂഷണ്‍ കുമാറിനെതിരായ ആരോപണം ബോളിവുഡിനെ മുഴുവന്‍ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും മുന്‍നടിയും സംവിധായകയുമായ ദിവ്യ കോശ്ല കുമാര്‍ പിന്തുണയുമായെത്തിയിട്ടുണ്ട്. ഭഗവാന്‍ കൃഷ്ണനെതിരെയും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹം എത്ര സത്യസന്ധനായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെ തന്നെയാണ് തന്റെ ഭര്‍ത്താവുമെന്നും ദിവ്യ പറഞ്ഞു. മീ ടു ക്യാമ്പയിന്‍ പലരും ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.

തെറ്റൊന്നും ചെയ്തിട്ടില്ല
നടിയുടെ ആരോപണങ്ങള്‍ ഭൂഷണ്‍ കുമാര്‍ നിഷേധിച്ചിട്ടുണ്ട്. എന്തിനാണ് ഈ വിഷയത്തില്‍ തന്റെ പേര് വലിച്ചിഴച്ചതെന്ന് അറിയില്ല. സിനിമയില്‍ ഒരു മേല്‍വിലാസമുള്ളയാളാണ് ഞാന്‍. ആരോപണങ്ങള്‍ തന്നെ അപമാനിക്കുന്നതിന് വേണ്ടിയാണ്. നടിയുടെ ട്വീറ്റിനെതിരെ പരാതി നല്‍കിയപ്പോള്‍ ആ ട്വീറ്റ് പിന്‍വലിച്ചതായി കണ്ടെത്തി. ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം, യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് അവര്‍ ഉന്നയിച്ചിരിക്കുന്നതെന്നും ഭൂഷണ്‍ കുമാര്‍ പറഞ്ഞു.
This is my #metoo about #tseries head honcho #bhushankumar. @MasalaBai @spotboye @mumbaimirror
— #YouTooBollywood (@YouTooBollywood) October 12, 2018
I have to use a pseudonym for my own safety and anonymity pic.twitter.com/vkzoiZxkpS












Click it and Unblock the Notifications