കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടം; മെഹബൂബ മുഫ്തി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് മെഹബൂബ മുഫ്തി. നേരത്തെ യാത്രയിലേക്ക് മെഹബൂബയെ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. അവര്‍ ഈ ക്ഷണം സ്വീകരിച്ചിരിക്കുകയാണ്. അടുത്ത മാസം ജോഡോ യാത്ര ജമ്മു കശ്മീരില്‍ എത്തും. ആ സമയത്താണ് മെഹബൂബ യാത്രയുടെ ഭാഗമാവുക. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമാവാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്ന് മെഹബാബൂബ പറഞ്ഞു. അദ്ദേഹത്തിന്റെ ധൈര്യത്തിനെ സല്യൂട്ട് ചെയ്തിരുന്നു. ഒരാള്‍ ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കാന്‍ ധൈര്യം കാണിക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണ്. നല്ലൊരു ഇന്ത്യക്കായി അദ്ദേഹത്തിന്റെ യാത്രയുടെ ഭാഗമാവുമെന്നും മെഹബൂബ പറഞ്ഞു.

1

നിലവില്‍ യുപിയിലേക്കാണ് യാത്ര മാര്‍ച്ച് ചെയ്യുന്നത്. യുപിയില്‍ യാത്രയുടെ ഭാഗമാവാന്‍ അഖിലേഷ് യാദവിനെയും, മായാവതിയെയും കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഈ ക്ഷണം ഇവര്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരിയെയും കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു.

ഹാരിയുടെയും മേഗന്റെയും കൊട്ടാരം വില്‍പ്പനയ്ക്ക്: ഈ തുക നല്‍കിയാല്‍ സ്വന്തമാക്കാംഹാരിയുടെയും മേഗന്റെയും കൊട്ടാരം വില്‍പ്പനയ്ക്ക്: ഈ തുക നല്‍കിയാല്‍ സ്വന്തമാക്കാം

അതേസമയം അഖിലേഷ് യാദവ് പങ്കെടുത്തില്ലെങ്കിലും, അദ്ദേഹം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ യാത്രയിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. കോണ്‍ഗ്രസിന്റെ യാത്രയില്‍ പങ്കെടുക്കുന്നത് ക്ഷീണമാകുമെന്ന വിലയിരുത്തലിലാണ് സമാജ് വാദി പാര്‍ട്ടി. അതുകൊണ്ടാണ് അഖിലേഷ് പങ്കെടുക്കാതെ മാറി നില്‍ക്കുന്നത്.

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

അതേസമയം എസ്പി ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുണ്ടെന്ന് പാര്‍ട്ടി വക്താവ് ഘനശ്യാം തിവാരി പറഞ്ഞു. എന്നാല്‍ അതിന്റെ ഭാഗമാവാനില്ല. കാരണം അതൊരു രാഷ്ട്രീയ സഖ്യത്തിനുള്ള നീക്കമാണോ എന്ന് പലര്‍ക്കും സംശയം തോന്നാമെന്നും തിവാരി വ്യക്തമാക്കി. ഭരണഘടനയില്‍ അധിഷ്ഠിതമാണ് ഭാരത് ജോഡോ യാത്രയുടെ ഓരോ ലക്ഷ്യവും.

നമ്മള്‍ വളര്‍ന്ന് വന്ന ഇന്ത്യയെ ബിജെപി തകര്‍ക്കാനും, വിഷലിപ്തമാക്കാനും ശ്രമിക്കുകയാണ്. ഭാരത് ജോഡോ യാത്ര ഗംഭീരമായ ഒന്നാണ്. എന്നാല്‍ അതൊരു രാഷ്ട്രീയ സഖ്യത്തിനുള്ള നീക്കമായി കാണാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് മാറി നില്‍ക്കുന്നതെന്നും ഘനശ്യാം തിവാരി പറഞ്ഞു.

33 വര്‍ഷത്തിനിടെ ബംപറടിച്ചത് നാല് തവണ; ലോട്ടറി ആസക്തിയില്‍ വീണ് വയോധികന്‍, മുന്നറിയിപ്പ് ഇങ്ങനെ33 വര്‍ഷത്തിനിടെ ബംപറടിച്ചത് നാല് തവണ; ലോട്ടറി ആസക്തിയില്‍ വീണ് വയോധികന്‍, മുന്നറിയിപ്പ് ഇങ്ങനെ

ആര്‍എല്‍ഡിയും യാത്രയില്‍ പങ്കെടുക്കില്ല. മുന്‍കൂട്ടി തീരുമാനിച്ച ചില പരിപാടികള്‍ ഉള്ളത് കൊണ്ട് യാത്രയുടെ ഭാഗമാവാന്‍ പറ്റില്ലെന്ന് ജയന്ത് ചൗധരി അറിയിച്ചു. ആര്‍എല്‍ഡി യാത്രയെ പിന്തുണയ്ക്കുന്നതായി പാര്‍ട്ടി വക്താവ് രോഹിത് ജക്കര്‍ പറഞ്ഞു. രാഷ്ട്രീയ കണ്ണാടി കൊണ്ട് കാണാന്‍ പാടില്ല.

ഞങ്ങള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. ഈ യാത്രയെ പ്രത്യയശാസ്ത്രപരമായി പിന്തുണയ്ക്കുന്നുണ്ടെന്നും ജക്കര്‍ പറഞ്ഞു. 2024ല്‍ എസ്പിയുടെ പിന്തുണ ആവശ്യമാണെന്ന് കോണ്‍ഗ്രസിന് അറിയാം. എന്നാല്‍ അഖിലേഷ് സമര്‍ത്ഥമായി യാത്രയില്‍ നിന്ന് മാറിയിരിക്കുകയാണ്.

English summary
mehbooba mufti accepts congress's invitation, will participate bharat jodo yatra with rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X