മണ്ഡല പുനര്‍ക്രമീകരണ കമ്മീഷന്‍ ഇന്ന് കശ്മീരില്‍, കൂടിക്കാഴ്ച്ചയില്‍ നിന്ന് വിട്ടുനിന്ന് പിഡിപി
ശ്രീനഗര്‍: കശ്മീരിലെ മണ്ഡല പുനര്‍ക്രമീകരണത്തിനായി കമ്മീഷന്‍ ഇന്ന് സംസ്ഥാനത്തെത്തും. ചതുര്‍ദിന സന്ദര്‍ശനത്തിനായിട്ടാണ് മണ്ഡല പുനര്‍ക്രമീകരണ കമ്മീഷന്‍ കശ്മീരിലെത്തുന്നത്. എന്നാല്‍ കമ്മീഷനുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിന്ന് പിഡിപി പിന്മാറി. പങ്കെടുക്കില്ലെന്ന് മെഹബൂബ മുഫ്തി അറിയിച്ചു. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ്, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര, ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ എന്നിവരാണ് കമ്മീഷനിലുള്ളത്.

കശ്മീരിലെ രാഷ്ട്രീയത നേതാക്കളുമായി ചര്‍ച്ച നടത്താനും തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യങ്ങളും പരിശോധിക്കാനാണ് ഇവര്‍ വരുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരില്‍ നിന്നുള്ള നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സംസ്ഥാന പദവി നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും, എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 16 പാര്‍ട്ടികളുടെ അഭിപ്രായങ്ങളും മോദി കേട്ടിരുന്നു. ജമ്മു കശ്മീരില്‍ പുതിയ മണ്ഡലം അടക്കം നിലവില്‍ വരുമെന്നാണ് സൂചന. അതിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്.
മെഹബൂബ മുഫ്തി മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിരാശയയാണ്. അതാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. നേരത്തെ ഗുപ്കര്‍ സഖ്യം കശ്മീരിലെ പ്രധാനമന്ത്രിയുടെ നിലപാടില്‍ തൃപ്തരല്ലെന്ന് അറിയിച്ചിരുന്നു. കശ്മീരിന്റെ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് സഖ്യം പറയുന്നു. രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്ന കാര്യത്തില്‍ കേന്ദ്രം നടപടികള്‍ എടുത്തില്ല. 2019ന് ശേഷം കശ്മീരില്‍ നടപ്പാക്കിയത് തെറ്റായ നയങ്ങളൊന്നും തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ഗുപ്കര്‍ സഖ്യം പറഞ്ഞു.
Recommended Video
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
പാര്‍ലമെന്റില്‍ കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരുമെന്ന് ബിജെപി പറഞ്ഞതാണ്. അത് പാലിക്കാന്‍ തയ്യാറാവണമെന്ന് ഗുപ്കര്‍ സഖ്യത്തിന്റെ വക്താവ് തരിഗാമി പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന പദവി നല്‍കിയ ശേഷമായിരിക്കണം. ഗുപ്കര്‍ സഖ്യം കശ്മീരിലെ പാര്‍ട്ടികളെ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കാനായി സമീപിച്ചിട്ടുണ്ടെന്നും തരിഗാമി വ്യക്തമാക്കി. കശ്മീരും ദില്ലിയും തമ്മിലുള്ള അകലം കുറയ്ക്കണമെന്നായിരുന്നു മോദി യോഗത്തില്‍ ആവശ്യപ്പെട്ടത്.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications