മെഹുല്‍ ചോക്‌സി ഡൊമിനിക്കയിലെ ജയിലില്‍, ദേഹത്ത് പരിക്കേറ്റ പാടുകള്‍, തട്ടിക്കൊണ്ടുപോയതാണോ?
ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പിടിക്കിട്ടാപ്പുള്ളിയായ മെഹുല്‍ ചോക്‌സി ഡൊമിനിക്കയിലെ ജയിലില്‍. ചോക്‌സിയെ തട്ടിക്കൊണ്ടുപോയി ഡൊമിനിക്കയില്‍ എത്തിക്കുകയും, തുടര്‍ന്നായിരുന്നു അറസ്റ്റ് എന്നുമാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. ചോക്‌സിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍. ഇരുമ്പ് കമ്പികള്‍ക്ക് പിന്നില്‍ ചോക്‌സി നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇത് ലോക്കപ്പിന് സമാനമായ അന്തരീക്ഷമാണ്. മറ്റ് ചിത്രങ്ങളില്‍ നിന്നാണ് ശരീരത്തിലെ പരിക്കേറ്റ പാടുകള്‍ വ്യക്തമാകുന്നത്. കൈയ്യിലാണ് മുറിപ്പാടുകള്‍ ഉള്ളത്.
ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

ഡൊമിനിക്കയിലേക്ക് ചോക്‌സിയെ കടത്തി കൊണ്ടുപോയതാണെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നും ഇവര്‍ പറയുന്നു. ചോക്‌സിയെ ക്രൂരമായി മര്‍ദിച്ചെന്നും, ശരീരതത്തിലെ പാടുകള്‍ അതാണെന്നും അഭിഭാഷകര്‍ പറഞ്ഞു. ഡൊമിനിക്കയിലെ കോടതിയില്‍ കഴിഞ്ഞ ദിവസം ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. ചോക്‌സി നേരിട്ട് ഹാജരാവേണ്ടി വരും. എന്നാല്‍ നിലവില്‍ അദ്ദേഹം ക്വാറന്റൈനിലാണ്. അതുകൊണ്ട് ആന്റിഗ്വക്ക് കൈമാറുന്നത് വൈകും.
അതേസമയം ഇന്ത്യ ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ്. രണ്ട് കേസുകള്‍ അവിടെയുമുണ്ട്. പൗരത്വം പുതുക്കണോ എന്നതാണ് ഒരു കേസ്. ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രൈവറ്റ് ജെറ്റ് ഡൊമിനിക്കയില്‍ എത്തിയിട്ടുണ്ടെന്നും, ചോക്‌സിയെ വിട്ടുകിട്ടുന്നതിനായി വന്നതാണ് ഇവരെന്നും ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ഇന്ത്യന്‍ കോടതികളിലെ രേഖകള്‍ ചോക്‌സിക്കെതിരെ ഇന്ത്യ ഹാജരാക്കും. എന്തുകൊണ്ട് ചോക്‌സിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ ഡൊമിനിക്കയിലെ കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു.
ചോക്‌സിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ നടത്താന്‍ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. കൊവിഡ് പരിശോധന നെഗറ്റീവാണ്. ഇന്ത്യക്ക് അത്ര എളുപ്പത്തില്‍ ചോക്‌സിയെ വിട്ടുകിട്ടില്ലെന്നാണ് സൂചന. നേരത്തെ ചോക്‌സി ബോട്ടിലാണ് ഡൊമിനിക്കയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞിരുന്നു. അതേസമയം ആന്റിഗ്വ ചോക്‌സിയെ മടക്കി കൊണ്ടുവരാനും താല്‍പര്യം കാണിച്ചിട്ടില്ല. ഡൊമിനിക്കന്‍-ഇന്ത്യന്‍ സര്‍ക്കാരുകളുമായി ചോക്‌സിയെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു.
നടി ചാഹത് ഖന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications