'ആർത്തവം ഒരു വൈകല്യമല്ല..'; ശമ്പളത്തോട് കൂടിയ ആർത്തവ അവധിയെ എതിർത്ത് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി
ന്യൂഡൽഹി: വനിതാ ജീവനക്കാർക്ക് നിർബന്ധിത ശമ്പളത്തോടെയുള്ള ആർത്തവ അവധി എന്ന ആശയത്തിനെതിരെ നിലപാട് വ്യക്തമാക്കി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്‌മൃതി ഇറാനി. രാജ്യസഭയിൽ എംപി മനോജ് കുമാർ ഝായുടെ ചോദ്യത്തിന് മറുപടിയായാണ് വിഷയത്തിൽ സ്‌മൃതി ഇറാനി തന്റെ നിലപാട് വ്യക്തമാക്കിയത്.
ആർത്തവം ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഭാഗം മാത്രമാണെന്നും പ്രത്യേക അവധി വ്യവസ്ഥകൾ ആവശ്യമുള്ള ഒരു വൈകല്യമായി കണക്കാക്കരുതെന്നും അവർ പറഞ്ഞു. "ആർത്തവമുള്ള സ്ത്രീയെന്ന നിലയിൽ, ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല, അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണ്" സ്‌മൃതി ഇറാനി തന്റെ നിലപാട് വ്യക്തമാക്കി.

ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്ന മുന്നറിയിപ്പും അവർ നൽകി. "ആർത്തവമില്ലാത്ത ഒരാൾക്ക് ആർത്തവത്തെക്കുറിച്ച് പ്രത്യേക കാഴ്‌ചപ്പാട് ഉണ്ടെന്ന് കരുതി സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന കാര്യങ്ങൾ നമ്മൾ നിർദ്ദേശിക്കരുത്." അവർ കൂട്ടിച്ചേർത്തു.
അതേസമയം, ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയത്തിന് രൂപം നൽകിയതായി സ്‌മൃതി ഇറാനി പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ശരിയായ ആർത്തവ ശുചിത്വ പരിപാലന രീതികളിലേക്ക് നയിക്കുന്ന അവബോധം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന നയമാണിത്.
അതേസമയം, ആർത്തവ അവധിയുമായി ബന്ധപ്പെട്ട ചർച്ചകൾ രാജ്യത്ത് തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. അടുത്തിടെ സ്‌പെയിനിൽ ഇതുമായി ബന്ധപ്പെട്ട ഒരു നിയമം പാസാക്കിയിരുന്നു. ആവർത്തവ കാലയളവിൽ ശമ്പളത്തോടുകൂടിയ അവധിക്ക് സാധുതയുള്ളതായാണ് സ്‌പെയിനിൽ പുതിയ നിയമം പാസാക്കിയത്, യൂറോപ്പിൽ ആദ്യമായാണ് ഇത്തരമൊരു നടപടി ഒരു രാജ്യം പ്രഖ്യാപിക്കുന്നത്.
എന്നാൽ ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളോ, നയങ്ങളോ തൽക്കാലം സർക്കാർ പരിഗണനയിൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ശമ്പളത്തോട് കൂടിയ ആർത്തവ അവധിയെ കുറിച്ചുള്ള കോൺഗ്രസ് എംപി ശശി തരൂരിന്റെ ചോദ്യത്തോട് കഴിഞ്ഞയാഴ്‌ച പാർലമെന്റിൽ സ്‌മൃതി ഇറാനി പ്രതികരിച്ചിരുന്നു. ഇത്തരമൊരു നിയമം കൊണ്ട് വരുന്നത് സർക്കാർ പരിഗണനയിൽ ഇല്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications