Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് പതിറ്റാണ്ടിന്റെ ഐതിഹാസിക ചരിത്രം, വിരമിക്കലിന് ഒരുങ്ങി മിഗ് 21; ഫ്ലൈപാസ്‌റ്റിന്റെ ഭാഗമാവാൻ പ്രിയ ശർമ്മയും

ചണ്ഡീഗഡ്: ആറ് പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യൻ വ്യോമാതിർത്തിക്ക് കാവലായിരുന്ന ഐതിഹാസിക പോർവിമാനമായ മിഗ്-21 വിരമിക്കുന്നു. ഇന്ത്യൻ വ്യോമസേനയിൽ മിഗ്-21-ന്റെ ഔദ്യോഗിക യാത്രയയപ്പ് ചണ്ഡീഗഡിൽ വെച്ച് വിപുലമായ ചടങ്ങുകളോടെ നടക്കും. മിഗ്-21 വിമാനങ്ങളുടെ പ്രവർത്തനം ഈ വരുന്ന സെപ്റ്റംബർ 26-ന് ഔദ്യോഗികമായി അവസാനിക്കും.

വിടവാങ്ങൽ ചടങ്ങും വിമാനം ഡീകമ്മിഷൻ ചെയ്യുന്നതും ഉൾപ്പെടെയുള്ള പരിപാടികളോടെ ഇന്ത്യയുടെ വ്യോമശക്തിയുടെ ഒരു സുപ്രധാന അധ്യായം തന്നെയാണ് അവസാനിക്കുന്നത്. പാന്തേഴ്‌സ് എന്ന വിളിപ്പേരുള്ള 23-ാം നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ അവസാനത്തെ മിഗ്-21 ജെറ്റുകൾക്ക് ചണ്ഡീഗഡ് എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ച് അന്തിമ യാത്രയയപ്പ് നൽകും.

mig21priyasharma

എയർ ചീഫ് മാർഷൽ എപി. സിംഗ് "ബാദൽ 3" എന്ന കോൾ സൈനിൽ സ്ക്വാഡ്രണിന്റെ അവസാന പറക്കൽ നടത്തും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങുകൾ 8,000 അടി ഉയരത്തിൽ നിന്ന് വ്യോമസേനയുടെ എലൈറ്റ് സ്കൈഡൈവിംഗ് ടീമായ 'ആകാശ് ഗംഗ'യുടെ അഭ്യാസപ്രകടനത്തോടെ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്..

തുടർന്ന് മിഗ്-21 വിമാനങ്ങളുടെ ഗംഭീരമായ ഫ്ലൈപാസ്‌റ്റ് നടക്കും, 23 നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ ലീഡർ പ്രിയ ശർമ്മയും ചരിത്ര ദൗത്യത്തിന്റെ ഭാഗമായി മിഗ് 21 അവസാനമായി പറത്തുന്നവരുടെ കൂട്ടത്തിൽ ഉണ്ടാവും. കൂടെ എയർ വാരിയർ ഡ്രിൽ ടീമിന്റെ കൃത്യതയാർന്ന പ്രകടനവും വ്യോമാഭിവാദ്യവും ഇതിന് അകമ്പടിയായി തന്നെ നടക്കും.

മൂന്ന് വിമാനങ്ങൾ ഉൾപ്പെടുന്ന ഫോർമേഷനിലും നാല് വിമാനങ്ങളുള്ള 'പാന്തർ' ഫോർമേഷനിലും ഫൈറ്റർ പൈലറ്റുമാർ അവസാനമായി ആകാശത്ത് കൂടി പക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കാൻ സൂര്യ കിരൺ എയറോബാറ്റിക് ടീമിന്റെ വിസ്‌മയിപ്പിക്കുന്ന പ്രകടനവും ചടങ്ങിന്റെ ഭാഗമായി ഉണ്ടാവും.

ഇന്ത്യയുടെ 1965, 1971 യുദ്ധങ്ങൾ, 1999-ലെ കാർഗിൽ സംഘർഷം, 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണങ്ങൾ എന്നിവയിൽ നിർണായക പങ്ക് വഹിച്ച യുദ്ധ വിമാനങ്ങളാണ് മിഗ് 21. ഈ ആറ് പതിറ്റാണ്ട് കാലത്തെ സുദീർഘമായ സേവനങ്ങൾ അവസാനിപ്പിച്ച് മിഗ് 21 നിലത്ത് വിശ്രമിക്കുമ്പോൾ ഇന്ത്യൻ വ്യോമസേനയിൽ ഒരു സുപ്രധാന യുഗത്തിന് അന്ത്യമാവുകയാണ്.

ഇവയുടെ വിരമിക്കലിന്റെ സ്‌മരണയ്ക്കായി ഒരു പ്രത്യേക പോസ്‌റ്റൽ സ്‌റ്റാമ്പ് പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, ഡീകമ്മീഷൻ ചെയ്യുന്ന മിഗ്-21 വിമാനങ്ങൾക്ക് പകരമായി ഇനി തേജസ് 97 തേജസ് മാർക്ക് 1 വിമാനങ്ങളാണ് എത്തുക. ഇതിനായി 62,370 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടുകഴിഞ്ഞു.

ആരാണ് സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മ?

ഇന്ത്യൻ വ്യോമസേനയുടെ ഐതിഹാസികമായ മിഗ്-21 യുദ്ധവിമാനത്തിന്റെ വിടവാങ്ങൽ ചടങ്ങിലെ ഫ്ലൈപാസ്‌റ്റിൽ ശ്രദ്ധാ കേന്ദ്രമാവുകയാണ് സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മ. ആറ് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് വിരാമമിട്ട് ഈ യുദ്ധവിമാനം വിരമിക്കുമ്പോൾ ചണ്ഡീഗഡ് എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ച് നടക്കുന്ന ഈ വിടവാങ്ങൽ ചടങ്ങിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. 1963-ൽ മിഗ്-21 ആദ്യമായി വ്യോമസേനയുടെ ഭാഗമായതും ഇവിടെ വച്ച് തന്നെയാണ്.

ചടങ്ങിന്റെ ഡ്രസ് റിഹേഴ്‌സലിൽ ഉൾപ്പെടെ പ്രിയ ശർമ്മ പങ്കെടുത്തിരുന്നു. 23-ാം നമ്പർ സ്ക്വാഡ്രണിലെ ആറ് ജെറ്റുകളാണ് ഈ വിടവാങ്ങൽ ഫ്ലൈപാസ്റ്റിൽ അണിനിരക്കുന്നത്. വിമാനങ്ങൾ നിലത്തിറങ്ങുമ്പോൾ വാട്ടർ കാനൻ സല്യൂട്ട് നൽകി ആദരിക്കും. ഈ ചടങ്ങ്ളിൽ ഉൾപ്പെടെ സ്ക്വാഡ്രൺ ലീഡർ കൂടിയായ പ്രിയ ശർമ്മക്ക് നിർണായക പങ്കുണ്ട്.

ദുണ്ടിഗലിലെ എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് 2018-ൽ ബിരുദം നേടിയ പ്രിയ ശർമ്മ, ഇന്ത്യൻ വ്യോമസേനയിലെ ഏഴാമത്തെ വനിതാ യുദ്ധവിമാന പൈലറ്റാണ്. അന്നത്തെ കരസേനാ മേധാവി ബിപിൻ റാവത്തിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ ശേഷമാണ് അവർ ഫ്ലൈയിംഗ് ഓഫീസറായി നിയമിതയായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ നിന്നുള്ള പ്രിയ, പിതാവിന്റെ പാത പിന്തുടർന്നാണ് വ്യോമസേനയിൽ എത്തിയത്. ഒരു എഞ്ചിനീയറായ പ്രിയ ശർമ്മ, തന്റെ ബാച്ചിലെ ഏക വനിതാ യുദ്ധവിമാന പൈലറ്റായിരുന്നു. ആദ്യം ഹൈദരാബാദിലെ ഹാക്കിംപേട്ട് എയർഫോഴ്‌സ്‌ സ്‌റ്റേഷനിലും പിന്നീട് കർണാടകയിലെ ബിദാർ എയർഫോഴ്‌സ് സ്‌റ്റേഷനിലും സ്‌റ്റേജ് 2, സ്‌റ്റേജ് 3 അഡ്വാൻസ്ഡ് ഫൈറ്റർ പരിശീലനത്തിനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട് അവർ.

തന്റെ പിതാവ് ബിദാറിൽ ജോലി ചെയ്യുന്ന സമയത്ത് ജാഗ്വാർ, ഹോക്ക് വിമാനങ്ങൾ ആകാശത്ത് കണ്ടാണ് തനിക്ക് പറക്കാനുള്ള അഭിനിവേശം ഉണ്ടായതെന്ന് പ്രിയ ശർമ്മ തന്നെ പറഞ്ഞിരുന്നു. ഈ വർഷം ഓഗസ്റ്റിൽ, ബിക്കാനറിലെ നാൽ എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ച് ഐഎഎഫ് മേധാവിയുടെ മിഗ്-21 വിടവാങ്ങൽ സോർട്ടികളിൽ പ്രിയ ശർമ്മയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഐതിഹാസിക പോർവിമാനത്തിന്റെ അവസാന പറക്കലിലും ഇവർ ഭാഗമാവുന്നത്.

മിഗ്-21 പോർവിമാനത്തിന്റെ ചരിത്രം

സോവിയറ്റ് യൂണിയൻ രൂപകൽപ്പന ചെയ്‌ത 1963ൽ ആദ്യമായി പുറത്തിറക്കിയ മിഗ്-21 വളരെ മെലിഞ്ഞതും, ഉയരത്തിൽ അതിശയിപ്പിക്കുന്ന വേഗതയുള്ളതും, അതി വേഗതയിൽ പറക്കാൻ കഴിവുള്ളതുമായ ഒരു പോർവിമാനമായിരുന്നു. സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ മുതൽ ഈജിപ്‌ത്‌, ഇറാഖ്, വിയറ്റ്നാം വരെ 50 ലധികം വ്യോമസേനകളുമായി പറന്ന ജെറ്റ് ചരിത്രത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിച്ച് വന്നിരുന്ന സൂപ്പർസോണിക് ജെറ്റുകളിൽ ഒന്ന് കൂടിയായിരുന്നു മിഗ്-21.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+