ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരിലെ ബുഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ബുഡ്ഗാം ജില്ലയിലെ റെഡ്വേര മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്.

കള്ളപ്പണത്തിലും ദിലീപ് കുടുങ്ങി! ദിലീപിന്റെ സ്വത്തും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും;ദുബായ് മാഫിയ

ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് മേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരരാണ് ആദ്യം വെടിയുതിർത്തത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മഹാഗം മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

encounter

രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിൽ ബുധനാഴ്ച പുലർച്ചയോടെയാണ് സൈന്യം മൂന്ന് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഏറ്റമുട്ടൽ തുടരുകയാണ്. അതേസമയം, ഏറ്റുമുട്ടലിനിടയിലും മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിലും നടക്കുന്നുണ്ടെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

പയ്യന്നൂരിൽ കലാപം!ബിജെപി ഓഫീസുകൾ കത്തിച്ചു;സിപിഎം പരിപാടിക്ക് നേരെ ബോംബേറ്,ബിജെപി ഹർത്താൽ

സിആർപിഎഫ് ഉദ്യോഗസ്ഥർ, ജമ്മു കശ്മീർ പോലീസിലെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. തിങ്കളാഴ്ച അമർനാഥ് തീർത്ഥാടക സംഘത്തിന് നേരെ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് സുരക്ഷാ സേന ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയത്.

English summary
three millitants killed in budgam,jammu kashmir.
Please Wait while comments are loading...