'മന്ത്രി ഉറക്കത്തില്‍ മുങ്ങുകയാണ്'; കര്‍ണാടക മന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ്
ബംഗളൂരു: കര്‍ണാടക മന്ത്രി ആര്‍ അശോക യോഗത്തിനിടെ ഉറങ്ങുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് പരിഹസിച്ച് കോണ്‍ഗ്രസ്. സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം അവലോകനം ചെയ്യാനുള്ള യോഗത്തില്‍ ആര്‍ അശോകനെ കണ്ണടച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കിട്ടാണ് പരിഹസിച്ചത്.
ആകാശത്തെ മാലഖ നേരിട്ട് ഭൂമിയിലേക്ക് വന്നോ...അശ്വതി എന്തായി കാണുന്നത്, അതിസുന്ദരി
മുങ്ങിമരണം പലതരമുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ മഴയില്‍ മുങ്ങി. മന്ത്രി ഉറക്കത്തില്‍ മുങ്ങുകയാണെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്. തിങ്കളാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ നടന്ന പ്രളയ അവലോകന യോഗത്തിന്റെ ചിത്രങ്ങളും ആര്‍ അശോകന്‍ പങ്കുവച്ചിരുന്നു.

IMAGE CREDIT: Karnataka Congress
തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ തലസ്ഥാനമായ ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലെ പല ജില്ലകളും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം നേരിടുകയാണ്. ബെംഗളൂരുവിലെ വെള്ളപ്പൊക്കം നേരിടാന്‍ 300 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞിരുന്നു.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ബംഗളൂരു നഗരം വെള്ളക്കെട്ടിലാണ്. നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ ആഴ്ചയില്‍ നഗരം രണ്ടാം തവണയാണ് മഴക്കെടുതിയില്‍ വലയുന്നത്. റോഡെല്ലാം പുഴപോലെയായതോടെ രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഇറക്കി. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്‌കൂളിലേക്ക് വിടരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടു്ണ്ട്.
ഇതിനിടെ, കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications