കശ്മീരില്‍ അതിക്രമങ്ങള്‍ക്ക് അവസാനമില്ല.... 16കാരിയെ തട്ടിക്കൊണ്ടുപോയി, ബലാത്സംഗം, കൊടുംക്രൂരത!!
കശ്മീരില്‍ വീണ്ടും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി
കശ്മീര്‍: കത്വയില്‍ ബാലികയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ നാട് മുഴുവന്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. അതിനിടെ കശ്മീരില്‍ വീണ്ടും അത്തരമൊരു സംഭവം നടന്നിരിക്കുകയാണ്. ജമ്മുവിലെ പൂഞ്ചില്‍ 16കാരിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരിക്കുകയാണ്. മെഹബൂബ മുഫ്തി സര്‍ക്കാര്‍ ഇനിയൊരിക്കലും ഇത്തരമൊരു ക്രൂരത ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും അത്തരം സംഭവങ്ങള്‍ യാതൊരു അവസാനവും ഇല്ലെന്നാണ് മനസിലാവുന്നത്. അതിക്രൂര പീഡനമാണ് പെണ്‍കുട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് പോലീസ് പറയുന്നത്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് രണ്ട് യുവാക്കള്‍ ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവര്‍ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.പോലീസിനോട് ഇക്കാര്യം പെണ്‍കുട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട്. വീട്ടില്‍ പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി വീട്ടുകാരോട് ഇക്കാര്യം പറഞ്ഞതോടെയാണ് പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്. അതേസമയം പ്രതികള്‍ക്കായി പോലീസ് കനത്ത തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. മറ്റൊരാള്‍ ഒളിവിലാണ്.

അതേസമയം സംഭവത്തില്‍ കേസെടുത്തതായും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൂഞ്ച് എസ്എസ്പി പാണ്ഡെ രാജീവ് ഓംപ്രകാശ് പറഞ്ഞു. നേരത്തെ 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് കശ്മീരില്‍ വീണ്ടും കൂട്ടബലാത്സംഗം നടന്നിരിക്കുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പോലീസ് പറഞ്ഞു. എന്നാല്‍ ഗുരുതരമായ സംഭവം നടന്നിട്ടും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മൗനത്തിലാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications