Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലാസ് മുറിയില്‍ പ്ലസ്ടുക്കാരുടെ വിവാഹം, വീഡിയോ വൈറല്‍, പിന്നാലെ പുറത്താക്കി അധികൃതര്‍!!

ഹൈദരാബാദ്: കല്യാണം എന്നൊക്കെ പറഞ്ഞാല്‍, ഇതാണ് എന്നൊന്നും പറയാന്‍ പറ്റില്ല. എന്തായാലും ഇത് ലേശം കൂടി പോയി. പക്ഷേ പിള്ളേര് മാസ് തന്നെയാണ്. ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയില്‍ ക്ലാസ് മുറിയില്‍ നിന്ന് വിവാഹിതരായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍. ഇവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. എന്തായാലും ഇവരുടെ കല്യാണത്തിന്റെ വീഡിയോ അങ്ങ് വൈറലായി. അതോടെ അധികൃതര്‍ ഇവര്‍ക്ക് ടിസി നല്‍കി പറഞ്ഞയച്ചിരിക്കുകയാണ്.

1

താലിയൊക്കെ കൊണ്ടുവന്ന് കഴുത്തില്‍ കെട്ടുന്നതും, പിന്നീട് സിന്ദൂരം ചാര്‍ത്തുന്നതും ഈ വീഡിയോയില്‍ ഉണ്ട്. ഇവരുടെ സുഹൃത്തുക്കളാണ് ഈ വീഡിയോ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് തരംഗമാവുകയും ചെയ്തു. ഇവനൊക്കെ കല്യാണ പ്രായമായോ എന്ന ചോദ്യമായിരുന്നു കൂടുതല്‍ കേട്ടത്. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് അറിഞ്ഞതോടെ ഇന്റര്‍ മീഡിയേറ്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഇവരെ വേഗം തന്നെ പുറത്താക്കുകയായിരുന്നു.

ഈ വീഡിയോ കോളേജിന് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ആരുമില്ലാത്ത ക്ലാസ് മുറിയില്‍ വെച്ചായിരുന്നു ആണ്‍കുട്ടി പെണ്‍കുട്ടിയെ കഴുത്തില്‍ താലികെട്ടിയത്. സുഹൃത്ത് ഇത് മൊബൈലിലും പകര്‍ത്തത്. നവംബര്‍ ആദ്യമാണ് ഈ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണിക്കാനാണ് ഇവര്‍ ക്ലാസ് മുറിയില്‍ വെച്ച് വിവാഹിതരായത്. എന്നാല്‍ സിന്ദൂരം അണിയാന്‍ പെണ്‍കുട്ടിയാണ് നിര്‍ദേശിക്കുന്നത്. അത് വീഡിയോയില്‍ വ്യക്തമാണ്.

ഇതൊക്കെ പോരാത്തത്തിന് സിന്ദൂരമണിഞ്ഞ ശേഷം വധൂരവരന്‍മാരെ പോലെ ഇരുവരും ഫോട്ടോക്ക് പോസും ചെയ്യുന്നുണ്ട്. വീഡിയോ ഷൂട്ട് ചെയ്ത സഹപാഠിയെയും കോളേജ് അധികൃതര്‍ പുറത്താക്കിയിട്ടുണ്ട്. അതേസമയം ആരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല. കോളേജ് സുരക്ഷാ ജീവനക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ ക്ലാസ് മുറിയിലേക്ക് കയറിയത്. സംഭവത്തെ കുറിച്ചത് അന്വേഷിച്ച് വരുന്നതായി പോലീസ് പറഞ്ഞു. ശിശുക്ഷേമ വകുപ്പ് വരെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+