രാജസ്ഥാന്റെ നന്ദിനി ഗുപതയ്ക്ക് മിസ് ഇന്ത്യ കിരീടം: കോട്ട സുന്ദരി കിരീടം സ്വന്തമാക്കിയത് ഇങ്ങനെ
ദില്ലി: ഇത്തവണത്തെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2023 കിരീടം രാജസ്ഥാന്റെ നന്ദിനി ഗുപ്തയ്ക്ക്. ഡല്‍ഹിയുടെ ശ്രേയ പൂഞ്ചയാണ് ആദ്യ റണ്ണറപ്പ്. മണിപ്പൂരിലെ തൗനോജം സ്ത്രെല ലുവാങ്ങിനാണ് സെക്കന്‍ഡ് റണ്ണറപ്പ് കിരീടം. നന്ദിനിയുടെ വന്‍ കുതിപ്പാണ് ഇത്തവണ കണ്ടത്. 19കാരിയായ നന്ദി രാജസ്ഥാനിലെ കോട്ട സ്വദേശിയാണ്.
ഏറ്റവും രസകരം രാജ്യത്തെ ഏറ്റവും വലിയ കോച്ചിംഗ് ഹബ്ബുകളിലൊന്നായിട്ടാണ് കോട്ട അറിയപ്പെടുന്നത്. പ്രത്യേകിച്ച് എഞ്ചിനീയറിംഗ്-മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോച്ചിംഗാണ് നല്‍കുന്നത്. അവിടെ നിന്നാണ് ഈ സുന്ദരി വരുന്നതും, കിരീടം സ്വന്തമാക്കിയതും, സാധാരണ നേട്ടമായി ഇതിനെ കാണാനാവില്ല.

ബിസിനസ് മാനേജ്മെന്റ് ബിരുദം സ്വന്തമാക്കിയിട്ടുണ്ട് നന്ദിനി. വെല്ലുവിളി ഏറ്റെടുത്ത് വിജയിക്കാന്‍ പ്രത്യേക കഴിവുകള്‍ നന്ദിനിക്കുണ്ട്. മണിപ്പൂരിലെ ഇംഫാലിലെ ഖുമാന്‍ ലംപക്കിലുള്ള ഇന്റോര്‍ സ്റ്റേഡിയത്തിലാണ് 59ാമത് മിസ് ഇന്ത്യ മത്സരം നടന്നത്. ഗംഭീര ഗ്രാന്‍ഡ് ഫൈനലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ അടക്കം ഫിനാലെയ്ക്കായി എത്തിയിരുന്നത്.
വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു ബ്യൂട്ടി കോമ്പറ്റീഷന്. ബോളിവുഡ് താരങ്ങളായ കാര്‍ത്തിക് ആര്യനും, അനന്യ പാണ്ഡെയും സ്റ്റേജില്‍ പെര്‍ഫോമന്‍സുകളുമായി എത്തി. മുന്‍ ജേതാക്കളുടെ പെര്‍ഫോമന്‍സുകളും സ്റ്റേജില്‍ അരങ്ങേറി. സിനി ഷെട്ടി, റുബാല്‍ ഷെഖാവത്ത്, ഷിനാത ചൗഹാന്, മാനസ വാരണാസി, മനിക ഷോക്കന്ദ്, മന്യ സിം, സുമന് റാവു, ശിവാനി ജാദവ് എന്നിവരുടെ ലൈവ് പെര്മോന്സാണ് ഫിനാലെയ്ക്ക് കൊഴുപ്പേക്കിയത്.
അതേസമയം കോമഡി പെര്‍ഫോമന്‍സുമായി ബോളിവുഡ് താരങ്ങളായ മനീഷ് പോലും, ഭൂമി പെഡ്നേക്കറും എത്തിയിരുന്നു. ഷോയ്ക്ക് മികച്ച എന്റര്ടെയ്ന്മെന്റ് പകരക്കാന്‍ ധാരാളം ഘടകങ്ങള്‍ ഇത്തവണയുണ്ടായിരുന്നു. മികച്ച ഫാഷന്‍ സ്വീക്വന്സുകള്ക്കും ഷോ സാക്ഷ്യം വഹിച്ചു. മുപ്പതോളം സംസ്ഥാന ജേതാക്കള്‍ ഇത്തവണ ഫാഷന്‍ പെര്‍ഫോമന്‍സുമായി എത്തിയിരുന്നു.
നമ്രത ജോഷിപുരയുടെ വസ്ത്രങ്ങളുമണിഞ്ഞ ഇവര്‍ കാണികളുടെ മനസ്സ് കവര്‍ന്നു. ഡിസൈനമാരായ റോക്കി സ്റ്റാറും, റോബര്‍ട്ട് നാവോരമും, ഡിസൈന്‍ ചെയ്ത കോസ്റ്റിയൂസും ഇവര്‍ അണിഞ്ഞിരുന്നു. സംസ്ഥാന ജേതാക്കളെ എലൈറ്റ് പാനലാണ് തിരഞ്ഞെടുക്കുക.2002 ഫെമിന മിസ് ഇന്ത്യ യൂണിവേഴ്സും നടിയുമായ നേഹ ദൂപിയ, ബോക്സിംഗ് താരം ലെയ്ഷറം സരിതാ ദേവി, കൊറിയോഗ്രാഫര്‍ ടെറന്‍സ് ലൂയിസ്, സിനിമാ സംവിധായകന് ഹര്ഷവര്ധന് കുല്‍ക്കര്‍ണി, പ്രശസ്ത ഡിസൈനര്‍മാരായ റോക്കി സ്റ്റാര്‍, നമ്രത ജോഷിപുര എന്നിവരെല്ലാം അടങ്ങുന്നതാണ് എലൈറ്റ് പാനല്‍.
ഇവരാണ് സംസ്ഥാന ജേതാക്കളെ കണ്ടെത്തുക. ജൂറി പാനലിന്റെ ചോദ്യങ്ങളെ ഭംഗിയോടെയും, ആത്മവിശ്വാസത്തോടെയും നേരിട്ടാണ് സംസ്ഥാന തലത്തിലെ മത്സരാര്‍ത്ഥികള്‍ വിജയത്തിലെത്തിയത്. ഡല്‍ഹി അടക്കമുള്ള 29 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചാണ് മത്സരാര്‍ത്ഥികള്‍ എത്തിയത്. എല്ലാ കേന്ദ്ര ഭരണപ്രദേശങ്ങളെയും പ്രതിനിധീകരിച്ച് മറ്റൊരാളെയും ചേര്‍ത്താണ് മുപ്പത് പേര് മത്സരത്തിനെത്തിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications