Get Updates
Get notified of breaking news, exclusive insights, and must-see stories!

നക്‌സല്‍ അങ്കിള്‍....ദയവായി പപ്പയെ വിട്ടയക്കൂ, മാവോവാദികളോട് അഭ്യര്‍ത്ഥനയുമായി സൈനികന്റെ മകള്‍

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം 23 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു സൈനികനെ മാവോയിസ്റ്റ് ബന്ദിയാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പിതാവിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സൈനികന്‍ രാകേശ്വര്‍ സിംഗ് മന്‍ഹയുടെ മകള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു വീഡിയോ നക്‌സല്‍ അങ്കിള്‍ എന്റെ പിതാവിനെ വിട്ടയക്കണമെന്ന് വിതുമ്പി കൊണ്ടിരിക്കുന്ന വീഡിയോ സമൂഹ മാധ്യങ്ങളില്‍ വൈറലായിരിക്കുകയാണ്. രാകേശ്വറിന്റെ അഞ്ച് വയസ്സുകാരിയായ മകള്‍ രാഘവിയാണ് വീഡിയോയില്‍ ഉള്ളത്.

1

പപ്പയെ ശരിക്കും മിസ് ചെയ്യുന്നു. അച്ഛനെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. നക്‌സല്‍ അങ്കിള്‍ ദയവായി എന്റെ അച്ഛനെ ഒന്നും ചെയ്യരുത്. അദ്ദേഹത്തെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണണെന്ന് രാഘവി വീഡിയോയില്‍ പറയുന്നു. രാഘവിയുടെ അമ്മയും അമ്മാവനുമെല്ലാം വീഡിയോയില്‍ സമീപത്തിരുന്ന് കരയുന്നത് കാണാം. ആ കുട്ടിയുടെ നിഷ്‌കളങ്കമായ മനസ്സില്‍ തട്ടിയുള്ള അപേക്ഷ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. ആക്രമണത്തിനിടയിലാണ് മാവോവാദികള്‍ രാകേശ്വറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. പിന്നീട് ഇയാള്‍ കസ്റ്റഡിയിലുണ്ടെന്നും അറിയിച്ചിരുന്നു.

്അതേസമയം രാകേശ്വറിനെ വിട്ടയക്കുമെന്നാണ് മാവോയിസ്റ്റുകള്‍ നല്‍കുന്ന സൂചന. രാകേശ്വറിന്റെ മകള്‍ മാത്രമല്ല ഏഴ് വയസ്സുകാരന്‍ മരുമകന്‍ ആകാശും അമ്മാവനെ കുറിച്ച് ചോദിച്ച് കൊണ്ടിരിക്കുന്നുണ്ട്. അമ്മാവാ, നിങ്ങള്‍ മീഡിയയില്‍ നിന്നല്ലേ, എന്റെ അമ്മാവന്‍ എവിടെയുണ്ടാവുമെന്ന് നിങ്ങള്‍ക്ക് അറിയുന്നുണ്ടാവുമല്ലോ, വീട്ടില്‍ വന്ന റിപ്പോര്‍ട്ടര്‍മാരോട് മുഴുവന്‍ ആകാശിന്റെ ചോദ്യം ഇതായിരുന്നു. രാകേശ്വറിന്റെ ബന്ധുക്കള്‍ മുഴുവന്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും വീട്ടിലെത്തിയിരിക്കുകയാണ്. കുടുംബത്തിന് ആശ്വാസമായിട്ടാണ് ഈ വരവ്. ഏപ്രില്‍ 15ന് കുടുംബത്തില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനായി രാകേശ്വര്‍ സിംഗ് വരേണ്ടതായിരുന്നു.

Recommended Video

cmsvideo
    PC George Says Jose K Mani Will Face Defeat In Pala | Oneindia Malayalam

    ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

    അഞ്ച് ദിവസം മുമ്പ് താന്‍ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് രാകേശ്വറിന്റെ ഭാര്യ മീനു മന്‍ഹാസ് പറയുന്നു. ഒരു ഓപ്പറേഷന് പോകുകയാണ് എന്നായിരുന്നു മറുപടി. എന്നാല്‍ ഏറ്റുമുട്ടല്‍ ഉണ്ടായെന്ന് കണ്ടതോടെ, ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. എന്നാല്‍ യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും മീനു പറഞ്ഞു. സഹപ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ അദ്ദേഹത്തെ കാണാതായെന്ന് പറഞ്ഞു. നേരത്തെ ബീജാപൂരില്‍ നിന്ന് ഒരു റിപ്പോര്‍ട്ട് വിളിച്ച് ഇവര്‍ സൈനികനെ വിട്ടയക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ക്ക് എങ്ങനെ തന്റെ നമ്പര്‍ കിട്ടിയെന്ന് അന്വേഷിക്കണമെന്ന് മീനു ആവശ്യപ്പെട്ടു.

    ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+