Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ഥയെ പുറത്താക്കിയത് ഇക്കാരണത്താല്‍, മമതയും ലിസ്റ്റിലുണ്ടോ? ചക്രവര്‍ത്തിയുടെ ചോദ്യം വൈറല്‍

കൊല്‍ക്കത്ത: പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റിന് പിന്നാലെ മമത ബാനര്‍ജി അദ്ദേഹത്തെ പുറത്താക്കിയിരിക്കുകയാണ്. എന്നാല്‍ എന്തിനാണ് മമത അദ്ദേഹത്തെ പുറത്താക്കിയതെന്ന ചോദ്യം ശക്തമായി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസവും പാര്‍ഥയുടെ കാര്യത്തില്‍ വ്യക്തമായൊരു തീരുമാനം മമത എടുത്തിരുന്നില്ല. പക്ഷേ ഇന്നത് എടുക്കുകയും ചെയ്തു.

മിഥുന്‍ ചക്രവര്‍ത്തി പാര്‍ത്ഥയോട് എല്ലാ വിവരങ്ങളും പുറത്തുവിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപി പാര്‍ത്ഥയെ രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇനിയും മന്ത്രിമാരും എംഎല്‍എമാരും കുടുങ്ങും. മമതയെ വീഴ്ത്താന്‍ പറ്റിയ സന്ദര്‍ഭം ഇതാണെന്ന് ബിജെപി കരുതുന്നു. വിശദമായ വിവരങ്ങളിലേക്ക്....

സിംപിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ അമൃത സുരേഷ്, പാപ്പുവും ഗോപി സുന്ദറും എവിടെയെന്ന് ആരാധകര്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍

1

തുടക്കത്തില്‍ പാര്‍ഥയ്‌ക്കെതിരെ നടപടിയെടുക്കണോ എന്ന് സംശയിച്ച് നില്‍ക്കുകയായിരുന്നു മമത. എന്നാല്‍ ആളുകളുടെ മുന്നില്‍ വെച്ചാണ് ഇഡി അഴിമതി പണം പിടികൂടിയത്. ഇത് തൃണമൂലിന് വലിയ തിരിച്ചടിയാണ്. ചിത്രങ്ങളും വീഡിയോകളുമെല്ലാം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് പുറത്താക്കാന്‍ മമത തീരുമാനിച്ചത്. മമതയുടെ സത്യസന്ധയും അഴിമതി മുക്തയുമെന്ന ഇമേജിനെ ഈ സംഭവം കാര്യമായി ബാധിച്ച് തുടങ്ങിയിരുന്നു. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ മമത ഇതോടെ നിര്‍ബന്ധിതമാവുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ മാറ്റിയേക്കും.

2

അതേസമയം മമതയുടെ സര്‍ക്കാരിലെ പല മന്ത്രിമാര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് സൂചനയുണ്ട്. ഇവിരില്‍ പലരും ഇഡിയുടെ നിരീക്ഷണത്തിലാണെന്നും വിവരമുണ്ട്. പാര്‍ഥ ചാറ്റര്‍ജിയെ ഉപയോഗിച്ച് ഇവരെ കുടുക്കാനും സാധ്യതയുണ്ട്. മമതയുടെ സര്‍ക്കാരിനെ പൂട്ടാനുള്ള ഒരുക്കത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. അതിന് മുമ്പ് മമതയുടെ ക്ലീന്‍ ഇമേജിനെ പൊളിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പൊതുമധ്യത്തിലുള്ള റെയ്ഡുകളെല്ലാം ഇത് ലക്ഷ്യമിട്ടുള്ളതാണ്. തൃണമൂല്‍ സര്‍ക്കാരിന്റെ ഇമേജ് തന്നെ ഇതിലൂടെ തകര്‍ന്നു. പല ദൃക്‌സാക്ഷികളും പറഞ്ഞത് ഇത്രയും പണം അവര്‍ കണ്ടിട്ടേയില്ലെന്നാണ്.

3

മിഥുന്‍ ചക്രവര്‍ത്തിയുടെ പരാമര്‍ശവും ഇതിനിടെ വൈറലായിരിക്കുകയാണ്. അഴിമതിയിലെ എല്ലാവരുടെയും പേര് പറയാനാണ് പാര്‍ഥയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി പേരുകള്‍ ഇനിയും ഉണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മമതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണോ മിഥുന്റെ പരാമര്‍ശമെന്ന് സൂചനയുണ്ട്. ഈ പണമെല്ലാം പാര്‍ത്ഥയുടേതാണ് എന്ന് കരുതുന്നില്ലെന്നാണ് മിഥുന്‍ പറയുന്നത്. ഈ പണം സൂക്ഷിക്കുന്ന വ്യക്തി മാത്രമാണ് പാര്‍ഥ. അത് ആരുടേതാണ് അദ്ദേഹം പറയണം. എന്തിനാണ് ജയിലില്‍ കിടന്ന് നരകിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം ഇരുപതില്‍ അധികം തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞിരുന്നു.

4

പാര്‍ഥയെ ഗെയിം പ്ലാനാക്കി ബിജെപി കളിക്കുമെന്ന സൂചന ഇതിനോടകം ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി മലോയ് ഘട്ടക്, ടിഎംസിയുടെ ജില്ലാ പ്രസിഡന്റ് അനുബ്രത മൊണ്ഡാല്‍, വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി, എംഎല്‍എ മാണിക് ഭട്ടാചാര്യ, വിദ്യാഭ്യാസ സെക്രട്ടറി മനീഷ് ജെയിന്‍ എന്നിവരും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇവരെ ചോദ്യം ചെയ്യുകയോ, വിളിച്ചുവരുത്തി സമ്മര്‍ദത്തിലാക്കുകയോ ചെയ്യാനാവും ഇഡിയുടെ ശ്രമം. തൃണമൂലില്‍ നിന്ന് മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞ കൂട്ടുക്കൂറുമാറ്റം ഇതിലൂടെയാണ് ആരംഭിക്കുകയെന്ന് സൂചനയുണ്ട്. പരേഷ് അധികാരിയെയും മാണിക് ഭട്ടാചാര്യയെയും ഇതിനോടകം ഇഡി ചോദ്യം ചെയ്ത് കഴിഞ്ഞു.

5

അതേസമയം തന്റെ വീട് സ്‌റ്റോര്‍ റൂമായിട്ടാണ് ഉപയോഗിച്ചിരുന്നതെന്ന് അര്‍പിത മുഖര്‍ജിയും വെളിപ്പെടുത്തി. പാര്‍ഥ ചാറ്റര്‍ജിയുടെ സമ്മര്‍ദത്തിന് വഴിയാണ് തന്റെ വീട്ടില്‍ പണം സൂക്ഷിച്ചത്. പാര്‍ഥയും അദ്ദേഹത്തിന്റെ അടുത്ത പങ്കാളിയും ചേര്‍ന്നാണ് പണം തന്റെ വീട്ടില്‍ സൂക്ഷിച്ചത്. ഈ പങ്കാളിയെ തനിക്ക് അറിയില്ല. ടോളിഗഞ്ചിലും ബെല്‍ഗാരിയയിലുമുള്ള വീട്ടില്‍ പാര്‍ത്ഥ ഇടയ്ക്കിടെ വരാറുണ്ട്. കൂടെ ഒരാളും ഉണ്ടാവാറുണ്ട്. ഇവര്‍ പണം സൂക്ഷിച്ചിരുന്ന കപ്പ് ബോര്‍ഡിന്റെ താക്കോല്‍ പോലും എന്റെ കൈവശമില്ല. ഇതൊന്നും തുറന്ന് നോക്കരുതെന്ന കര്‍ശന നിര്‍ദേശം പാര്‍ത്ഥയില്‍ നിന്ന് ലഭിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. ഈ അജ്ഞാത വ്യക്തിയുമായി പാര്‍ത്ഥ എപ്പോഴും രഹസ്യ ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും അര്‍പിത വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+