മിസോറാമിൽ മുഖ്യമന്ത്രിയെ വീഴ്ത്തിയ ജയന്റ് കില്ലർ; ആരാണ് ലാല്‍തന്‍സങ്ക..?
ഐസ്വാൾ: മിസോറാമിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു കഴിഞ്ഞു. അപ്രതീക്ഷിതമെന്ന് പറയട്ടെ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് (എംഎൻഎഫ്) കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മിസോറാം മുഖ്യമന്ത്രി സോറാംതംഗ തന്റെ സിറ്റിങ് സീറ്റായ ഐസ്വാൾ ഈസ്‌റ്റ് Iൽ നിന്നായിരുന്നു ജനവിധി തേടിയത്. എന്നാൽ മുതിർന്ന സോറാം പീപ്പിൾസ് മൂവ്മെന്റ് നേതാവ് ലാൽതൻസങ്കയോട് പരാജയപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.
സോറാം പീപ്പിൾസ് മൂവ്‌മെന്റിലെ ഏറ്റവും പ്രധാന അംഗങ്ങളിൽ ഒരാളായ ലാൽതൻസംങ്ക തിങ്കളാഴ്‌ച രാവിലെ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ ആദ്യ ട്രെൻഡുകളിൽ തന്നെ സോറാംതംഗയ്‌ക്കെതിരെ സ്ഥിരമായ ലീഡ് നേടിയിരുന്നു, ഒടുവിൽ അന്തിമ വിജയം 2100-ലധികം വോട്ടുകൾക്കായിരുന്നു. വമ്പൻ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് വലിയ ഒറ്റക്കക്ഷിയായ സോറാം പീപ്പിൾസ് മൂവ്മെന്റ് പാർട്ടിയാവട്ടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്തെ ആകെയുള്ള 40 സീറ്റുകളിൽ 27 സീറ്റുകളിൽ ജയം നേടിയാണ് സോറാം പീപ്പിൾസ് മൂവ്മെന്റ് കരുത്ത് തെളിയിച്ചത്. എന്നാൽ ഭരണകക്ഷിയായ എംഎൻഎഫ് 10 സീറ്റിലാണ് ആകെ വിജയിച്ചത്. ഭാരതീയ ജനതാ പാർട്ടി രണ്ട് സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണുള്ളത്. ഈ വിജയത്തിന് ഇടയിലും എല്ലാവരും കേൾക്കുന്ന, അറിയാൻ ആഗ്രഹിക്കുന്ന പേരാണ് ലാൽതൻസങ്കയുടേത്. അദ്ദേഹം ആരാണെന്നും എന്താണെന്നും അറിയാം...
സോറാം പീപ്പിൾസ് മൂവ്‌മെന്റിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് ലാൽതൻസങ്ക, കൂടാതെ ആറ് പാർട്ടികൾ ഉൾപ്പെടുന്ന ഈ സഖ്യത്തിന്റെ വൈസ് പ്രസിഡന്റുമാണ്. ഐസ്വാളിലെ സർക്കാവ് മേഖലയിൽ വലിയ ജനപ്രീതിയുള്ള നേതാവ് കൂടിയാണ് ഇദ്ദേഹം. ഇത്തരം പ്രവർത്തന മികവാണ് മുഖ്യമന്ത്രിയെ അട്ടിമറിക്കാനുള്ള ശേഷിയിലേക്ക് അദ്ദേഹത്തെ ഉയർത്തിയത്.
സഖ്യത്തിൽ ചേരുന്നതിന് മുമ്പ്, ലാൽതൻസംഗ മിസോറാം പീപ്പിൾസ് കോൺഫറൻസിൽ അംഗമായിരുന്നു. എംപിസിയുടെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം, എന്നാൽ 2019ൽ സോറാം പീപ്പിൾസ് മൂവ്മെന്റിൽ ചേരുന്നതിനായി പാർട്ടിയിൽ നിന്ന് രാജിവച്ചതാണ് അദ്ദേഹം. സോറംതംഗ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമായിരുന്നു ഈ സംഭവവികാസങ്ങൾ.
ഇപ്പോൾ എംപിസിയും സോറാം പീപ്പിൾസ് മൂവ്‌മെന്റ് സഖ്യത്തിന്റെ ഭാഗമാണ് എന്നത് ശ്രദ്ധേയമാണ്. എംപിസിയെ സഖ്യത്തിൽ ലയിപ്പിക്കുക എന്ന ആശയത്തെ പിന്തുണച്ചയാളാണ് ലാൽതൻസംഗ, എന്നാൽ ഈ നീക്കത്തെ പാർട്ടി പ്രസിഡന്റ് ലാൽമംഗൈഹ സൈലോ എതിർത്തിരുന്നു. പിന്നീട് അവർക്ക് സഖ്യത്തിന് മുൻപിൽ വഴങ്ങേണ്ടി വന്നു എന്നതാണ് കൗതുകകരമായ വസ്‌തുത.












Click it and Unblock the Notifications