മിസോറാമിൽ എംഎൻഎഫ് അധികാരം നിലനിർത്തും; സോറാം പീപ്പിൾസ് മൂവ്മെന്റ് പതറുമെന്ന് സർവേ
ഐസ്വാൾ:മിസോറാമിൽ അധികാര കൈമാറ്റത്തിനുള്ള സാധ്യതകൾ പാടെ തള്ളി എബിപി-സി വോട്ടർ സർവേ ഫലം. പതിനഞ്ച് മുതൽ 21 സീറ്റുമായി സംസ്ഥാനത്ത് മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിൽ തുടരുമെന്നാണ് എബിപി ന്യൂസ്-സി വോട്ടർ സർവേ ഫലം നൽകുന്ന സൂചന.
പ്രധാന പ്രതിപക്ഷ കക്ഷിയായ സോറാം പീപ്പിൾസ് മൂവ്മെന്റ് സംസ്ഥാനത്ത് കാര്യമായ ചലനം സൃഷ്‌ടിക്കുമെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. പാർട്ടി 12 മുതൽ 18 വരെ സീറ്റുകളാണ് പാർട്ടി നേടുകയെന്ന് സർവേ പറയുന്നു. കോൺഗ്രസിന് രണ്ട് മുതൽ എട്ട് സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്.

എന്നാൽ സർവേയിൽ ബിജെപി ഒരു സീറ്റ് പോലും നേടില്ലെന്നാണ് പറയുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനം വ്യാപിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ ഫലം കണ്ടില്ലെന്ന സൂചനയാണ് വിവിധ എക്‌സിറ്റ് പോൾ സർവേകൾ വ്യക്തമാക്കുന്നത്.
അതേസമയം, മിസോറാമില്‍ ഉയര്‍ന്ന പോളിംഗ് ശതമാനം വന്നത് മുതല്‍ പാര്‍ട്ടികള്‍ കണക്കുകൂട്ടിലുകൾ ആരംഭിച്ചിരുന്നു. ആര് ജയിക്കുമെന്ന കാര്യത്തില്‍ വലിയ ആശങ്ക തന്നെയുണ്ട്. തൂക്കുസഭയാണോ വരുന്നതെന്ന കാര്യത്തിലായിരുന്നു പ്രധാന ആശയകുഴപ്പം.
80.43 ശതമാനമാണ് സംസ്ഥാനത്ത് പോളിംഗ് രേഖപ്പെടുത്തിയത്. 2018ല്‍ ഇത് 80.03 ശതമാനമായിരുന്നു. ത്രികോണ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. എംഎന്‍എഫ്, കോണ്‍ഗ്രസ്, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്നിവര്‍ തമ്മിലാണ് പോരാട്ടം. ചില മണ്ഡലങ്ങളില്‍ ഇത് നാല് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള പോരാട്ടമായും മാറുന്നുണ്ട്. ബിജെപിയാണ് നാലാമത്തെ ശക്തി.
ആകെ 40 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. കേവല ഭൂരിപക്ഷത്തിന് 21 മണ്ഡലങ്ങളിലെ വിജയമാണ് നേടേണ്ടത്. പ്രാദേശികപ്പാര്‍ട്ടികളായ എംഎന്‍എഫിനും സോറം പീപ്പിൾസ് മൂവ്മെന്റിനും ഒപ്പം ദേശീയ പാർട്ടികളായ കോണ്‍ഗ്രസും ബിജെപിയും മത്സര രംഗത്തുണ്ട്. മിസോറമിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസും എംഎന്‍എഫും മാത്രമാണ് ഇതുവരെ അധികാരത്തിലിരുന്നത്.
അഴിമതി മുക്ത സര്‍ക്കാർ വാഗ്ദാനം ചെയ്‌താണ് സോറാം പീപ്പിൾസ് മൂവ്മെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2018ല്‍ എട്ട് സീറ്റുകള്‍ ഇവര്‍ നേടിയിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ വോട്ടുകളെ അടര്‍ത്തിയെടുത്ത് എംഎന്‍എഫിനെ വിജയിക്കാന്‍ സഹായിച്ചതും സോറം പീപ്പിള്‍സ് മൂവ്‌മെന്റാണ്. പാർട്ടി ഇത്തവണ യുവ വോട്ടര്‍മാരിലാണ് പ്രതീക്ഷ വെക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലാണെന്ന് ഇവര്‍ പറയുന്നു.












Click it and Unblock the Notifications