കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജെ അക്ബറിന്റെ രാജിയില്ല..... എഫ്‌ഐആറുമില്ല.... മന്ത്രിക്ക് വേണമെങ്കില്‍ രാജിവെക്കാമെന്ന് ബിജെപി

Google Oneindia Malayalam News

ദില്ലി: വിദേശ കാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് ബിജെപി. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ നീക്കമില്ലെന്ന് വ്യക്തമാക്കി ബിജെപി. അക്ബറിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വമ്പന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇതില്‍ പ്രതിരോധത്തിലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ നൈജീരിയയില്‍ നിന്ന് തിരിച്ച് വിളിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മമോദി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അക്ബര്‍ തന്നെയാണെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.

1

അദ്ദേഹത്തോടെ നാട്ടിലേക്ക് തിരിക്കാന്‍ പറഞ്ഞുവെന്നത് മാധ്യമസൃഷ്ടിയാണെന്ന് ബിജെപി പറയുന്നു. അദ്ദേഹം മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ലാവോസില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്. അതിന് ശേഷം അദ്ദേഹം തിരിച്ചെത്തും. ആരോപണങ്ങളെ കുറിച്ച് അതിന് ശേഷം മാത്രമേ ചര്‍ച്ചയുണ്ടാവൂ. എഫ്‌ഐആര്‍ അദ്ദേഹത്തിനെതിരെ എടുത്തിട്ടില്ല. രാജിയില്‍ ധാര്‍മികമായ വിഷയമാണുള്ളത്. താന്‍ തുടരുന്നത് ശരിയല്ലെന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടെങ്കില്‍ രാജിവെക്കാം. എന്നാല്‍ സര്‍ക്കാര്‍ അതിന് സമ്മര്‍ദം ചെലുത്തില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. അതേസമയം സുഷമാ സ്വരാജ് അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ബിജെപിയില്‍ നിന്ന് മേനകാ ഗാന്ധിയാണ് അക്ബറിനെതിരെ കാര്യമായി പ്രതികരിച്ചത്. അന്വേഷണം വേണമെന്നാണ് മേനകാ ഗാന്ധിയുടെ ആവശ്യം. അധികാരമുള്ളവര്‍ രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും തങ്ങളുടെ മോശം പ്രവര്‍ത്തികള്‍ തുടരുന്നുണ്ടെന്ന് അവര്‍ തുറന്നടിച്ചു. ഇത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയുമ്പോള്‍ ഗൗരവത്തോടെ കാണണമെന്നും അവര്‍ പറഞ്ഞു.

അയാളുടെ കണ്ണുകള്‍ പതിക്കുന്നത് പേടിസ്വപ്നം പോലെ: എംജെ അക്ബറിനെതിരെ കോണ്‍ഗ്രസ്, രാജി അനിവാര്യമെന്ന്!!അയാളുടെ കണ്ണുകള്‍ പതിക്കുന്നത് പേടിസ്വപ്നം പോലെ: എംജെ അക്ബറിനെതിരെ കോണ്‍ഗ്രസ്, രാജി അനിവാര്യമെന്ന്!!

നിരവധി സ്ത്രീകൾ പ്രലോഭിപ്പിക്കുന്ന മെസ്സേജ് മുകേഷേട്ടന് അയക്കാറുണ്ട്.. മേതിൽ ദേവികയുടെ പ്രതികരണംനിരവധി സ്ത്രീകൾ പ്രലോഭിപ്പിക്കുന്ന മെസ്സേജ് മുകേഷേട്ടന് അയക്കാറുണ്ട്.. മേതിൽ ദേവികയുടെ പ്രതികരണം

English summary
mj akbar to take call on resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X