തിരഞ്ഞെടുപ്പിലെ സൂപ്പർസ്‌റ്റാർ ഡിഎംകെയുടെ പ്രകടന പത്രികയെന്ന് സ്‌റ്റാലിൻ; ഉന്നമിട്ടത് വിജയിയെ തന്നെയോ?
ചെന്നൈ: ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയെ 2026 നിയമസഭാ തിരഞ്ഞെടുപ്പിലെ സൂപ്പർസ്‌റ്റാർ എന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. വാഗ്‌ദാനനങ്ങൾ ആർക്കും നൽകാമെന്നും എന്നാൽ പൊതുജനങ്ങൾക്ക് സ്വന്തം പാർട്ടിയുടെ ഉറപ്പുകളിൽ മാത്രമേ വിശ്വാസമുള്ളൂ എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നടനും സൂപ്പർതാരവുമായ വിജയ്‌യെ ആണോ സ്‌റ്റാലിൻ ഉദ്ദേശിച്ചത് എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇക്കുറിയാണ് വിജയ്‌യുടെ ടിവികെ ആദ്യമായി സംസ്ഥാനത്ത് മത്സരിക്കാൻ ഇറങ്ങുന്നത്.
വിരുദുനഗറിൽ നടന്ന വലിയ പൊതുയോഗത്തിൽ, ഡിഎംകെ പ്രസിഡന്റ് കൂടെയായ സ്‌റ്റാലിൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമിക്കെതിരെ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. അധിക്ഷേപത്തിലും നിലവാരം കുറഞ്ഞ സംസാരത്തിലുമാണ് പളനിസാമിയുടെ പ്രചാരണം മുഴുവൻ ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു. പളനിസാമിയെ 'നുണയൻ' എന്നും 'വഞ്ചനയുടെ പ്രതിരൂപം' എന്നും സ്‌റ്റാലിൻ വിശേഷിപ്പിച്ചു.

ഡിഎംകെ പ്രകടനപത്രികയിലെ പ്രധാന സൂപ്പർസ്‌റ്റാർ വാഗ്‌ദാനങ്ങൾ സ്‌റ്റാലിൻ എടുത്തുപറഞ്ഞു. പ്രതിമാസ 'മഹിളർ ഊരിമൈ തോഗൈ' 2000 രൂപയായി ഉയർത്തുന്നതും, വീട്ടമ്മമാർക്ക് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി 8,000 രൂപയുടെ കൂപ്പണുകൾ നൽകുന്ന 'ഇല്ലാതരാശി' പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. അതിനെ കുറിച്ച് സ്‌റ്റാലിൻ വിശദമായി സംസാരിച്ചു.
തന്റെ ദ്രാവിഡ മോഡൽ ഭരണത്തെ പ്രതിപക്ഷവുമായി താരതമ്യം ചെയ്‌തുകൊണ്ട്, ഡിഎംകെയുടെ ക്ഷേമപദ്ധതികളുടെ വിജയകരമായ നടപ്പാക്കൽ ഉൾക്കൊള്ളാൻ കഴിയാത്തതിനാലാണ് പളനിസാമിയുടെ നിലവിലെ സാഹചര്യമെന്നും സ്‌റ്റാലിൻ അവകാശപ്പെട്ടു. ഇതേ തിരഞ്ഞെടുപ്പ് റാലിയിൽ വെച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, പ്രധാനമന്ത്രി മോദി, അമിത് ഷാ എന്നിവർക്ക് സ്‌റ്റാലിൻ ഒരു വെല്ലുവിളി ഉയർത്തി.
തമിഴ്‌നാട്ടിൽ തങ്ങൾ ത്രിഭാഷാ നയം നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രഖ്യാപിക്കാൻ എൻഡിഎക്ക് ധൈര്യമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പത്തുവർഷത്തെ ഭരണകാലയളവിൽ തമിഴ്‌നാടിനെ എല്ലാ മേഖലകളിലും പിന്നോട്ട് തള്ളിയ എഐഎഡിഎംകെയും, രാജ്യത്തെ അഭൂതപൂർവമായ തകർച്ചയിലേക്ക് നയിക്കുന്ന ബിജെപിയും ചേർന്നുള്ള സഖ്യത്തിന് ഈ തിരഞ്ഞെടുപ്പിലും ജനങ്ങൾ കനത്ത തിരിച്ചടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എൻഡിഎയുടെ 'ഇരട്ട എഞ്ചിൻ' ഒരു 'പരാജയപ്പെട്ട എഞ്ചിൻ' മാത്രമാണെന്നും, ജനങ്ങളോട് താൽപ്പര്യമില്ലാത്തതിനാൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ അനുവദിക്കരുതെന്നും സ്‌റ്റാലിൻ കൂട്ടിച്ചേർത്തു.
മുൻപ് രാജ്യത്ത് വലിയ പ്രകമ്പനം സൃഷ്‌ടിച്ച നോട്ട് നിരോധനം, കോവിഡ് മഹാമാരി കാലത്തെ ഓക്‌സിജൻ ക്ഷാമം തുടങ്ങിയ വിഷയങ്ങളും സ്‌റ്റാലിൻ പരാമർശിച്ചു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ ജനജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാചക വാതക സിലിണ്ടറുകൾക്കായി പ്രധാനമന്ത്രി ജനങ്ങളെ കാത്തിരിപ്പിക്കുകയാണെന്ന് സ്‌റ്റാലിൻ ആരോപിച്ചു. "മോദിജി, എൽപിജി എവിടെ? പ്രധാനമന്ത്രിക്ക് ഉത്തരമുണ്ടോ?" എന്ന് ജനങ്ങൾ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് പെട്രോളിന്റെയും പാചക വാതക സിലിണ്ടറുകളുടെയും വില ഉയരുന്നതിനെക്കുറിച്ചും അദ്ദേഹം ആശങ്കകളയറിയിച്ചു.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം












Click it and Unblock the Notifications