ഡീലിമിറ്റേഷൻ ബില്ലിലെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് എംകെ സ്‌റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ നീക്കം പരാജയം

ചെന്നൈ: ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കളുടെ അനുനയത്തിന് വഴങ്ങാതെ എംകെ സ്‌റ്റാലിൻ. ഡീലിമിറ്റേഷൻ ബില്ലിൽ തന്റെ നിലപാട് തുടരുമെന്നാണ് സ്‌റ്റാലിൻ അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് പ്രതിപക്ഷ നേതാക്കൾ എന്നിവരടങ്ങിയ മുതിർന്ന ഇന്ത്യ സഖ്യ പ്രതിനിധി സംഘമാണ് ഡിഎംകെ അധ്യക്ഷനെ കാണാൻ എത്തിയത്.

കേന്ദ്രത്തിന്റെ ഡിലിമിറ്റേഷൻ ബില്ലുകൾക്കുള്ള പിന്തുണ പിൻവലിക്കാൻ പാർട്ടിയെ പ്രേരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ സഖ്യ നേതാക്കൾ ഒന്നടങ്കം ചെന്നൈയിൽ എത്തിയത്. എന്നാൽ പുതുക്കിയ നിർദ്ദേശത്തെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ പാർട്ടി ഉറച്ചുനിന്നതോടെ ഈ വരവ് വെറുതെയായി.
കേന്ദ്രത്തിന്റെ ഡിലിമിറ്റേഷൻ നിർദ്ദേശത്തിന് ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അൽവാർപേട്ടിലെ സ്‌റ്റാലിന്റെ വസതിയിൽ യോഗം നടന്നത്.

mk stalin

850 സീറ്റുകളിലേക്ക് ലോക്‌സഭയുടെ വിപുലീകരണം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടത്തിലും സംസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പ്രാതിനിധ്യത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സ്‌റ്റാലിനെ ബോധ്യപ്പെടുത്താൻ പ്രതിനിധി സംഘം ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ മാറ്റങ്ങൾ ബിജെപിക്ക് തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി മണ്ഡലങ്ങൾ പുനർനിർമ്മിക്കാൻ കൂടുതൽ സാധ്യത നൽകുമെന്ന് രാഹുൽ ഗാന്ധി വാദിച്ചു.

ഡിഎംകെയുടെ തീരുമാനങ്ങൾ തമിഴ്‌നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്നതാണെന്ന് യോഗത്തിന് ശേഷം എംകെ സ്‌റ്റാലിൻ ആവർത്തിച്ചു. സംസ്ഥാന താൽപ്പര്യങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ പാർട്ടി വിട്ടുവീഴ്‌ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ എതിർക്കുന്നതിനപ്പുറം ഇന്ത്യ സഖ്യ നേതാക്കൾ വ്യക്തമായ ബദൽ അവതരിപ്പിച്ചില്ലെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പാർലമെന്റിന്റെ വിപുലീകരണത്തെക്കുറിച്ചും ഡിലിമിറ്റേഷൻ പ്രക്രിയയെക്കുറിച്ചും കോൺഗ്രസ് നേതൃത്വം തങ്ങളുടെ ആശങ്കകൾ വിശദീകരിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. ലോക്‌സഭയിലെ അംഗബലം 850 സീറ്റുകളായി ഉയർത്തുന്നത് അടിസ്ഥാനപരമായി തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ സ്വഭാവത്തെ മാറ്റുമെന്നും ഇന്ത്യയുടെ ജനാധിപത്യ, ഫെഡറൽ ഘടനയെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു.

2027 ലെ സെൻസസ് ഡാറ്റ ഉപയോഗിച്ച് നിയോജകമണ്ഡല അതിർത്തികൾ പുനർനിർമ്മിക്കുമ്പോൾ നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകൾ നിലനിർത്തുന്നതിനെ അടിസ്ഥാനമാക്കി കോൺഗ്രസ് ഒരു ബദൽ നിർദ്ദേശിച്ചിട്ടുണ്ട്. ഡിഎംകെ നേരത്തെ ഡിലിമിറ്റേഷൻ നിർദ്ദേശത്തെ എതിർത്തിരുന്നുവെങ്കിലും പാർട്ടിയുടെ പ്രധാന ആവശ്യങ്ങൾ കൂടി കേന്ദ്രം ഉൾപ്പെടുത്തിയതിന് ശേഷം പുതുക്കിയ ബില്ലുകൾക്ക് പിന്തുണ പ്രഖ്യാപിച്ചു.

തമിഴ്‌നാടിന്റെ നിലവിലുള്ള ലോക്‌സഭാ സീറ്റുകളുടെ വിഹിതം കുറയുന്നില്ലെന്ന് ഉറപ്പാക്കുന്നതും 1971 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ പാർലമെന്ററി പ്രാതിനിധ്യത്തിന്റെ അനുപാതം നിലനിർത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. പാർട്ടിയുടെ ശ്രമങ്ങളുടെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങളുടെയും വിജയമായാണ് സ്‌റ്റാലിൻ പുതുക്കിയ നിർദ്ദേശത്തെ വിശേഷിപ്പിച്ചത്.

ഡിലിമിറ്റേഷൻ വിഷയത്തിൽ ഇന്ത്യ സഖ്യത്തിനുള്ളിലെ വർധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയിലാണ് ഈ യോഗം നടന്നത്. ഡിഎംകെക്ക് പുറമേ ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപി, ജാർഖണ്ഡ് മുക്തി മോർച്ച തുടങ്ങിയ കക്ഷികൾ സമാനമായ നിലപാടുമായി രംഗത്ത് വന്നിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma