Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ഡല പുനർനിർണയ ഭേദഗതിയിൽ നിലപാട് കടുപ്പിച്ച് സ്‌റ്റാലിൻ; നാളെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം

ചെന്നൈ: കേന്ദ്രസർക്കാരിന്റെ നിർദ്ദിഷ്‌ട മണ്ഡല പുനർനിർണയ ഭേദഗതിക്കെതിരെ ഏപ്രിൽ 16ന് തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ സംസ്ഥാന വ്യാപക കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തു. ഈ ഭേദഗതി തമിഴ്‌നാടിന്റെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കുമെന്നും വടക്കൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ അമിത പ്രാധാന്യം നൽകുമെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

പുതിയ ജനസംഖ്യാ കണക്കുകൾ ഉപയോഗിച്ച് ലോക്‌സഭാ മണ്ഡലങ്ങൾ പുനഃക്രമീകരിക്കാനാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്. നിലവിലെ 543 സീറ്റുകൾ 850 ആയി ഉയർത്താൻ കേന്ദ്രം പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ഇത് തെക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വെട്ടിക്കുറച്ച് ജനസംഖ്യാ വളർച്ച കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകിയേക്കും.

mk stalin

ജനസംഖ്യാ വളർച്ച നിയന്ത്രിച്ച സംസ്ഥാനങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് എംകെ സ്‌റ്റാലിൻ വാദിച്ചു. കേന്ദ്ര നിർദ്ദേശപ്രകാരം ജനസംഖ്യ സ്ഥിരപ്പെടുത്തിയ സംസ്ഥാനങ്ങൾക്ക് ഇത് സ്വാധീനം നഷ്‌ടപ്പെടുത്തുന്നതിന് തുല്യമാണ്. 'കഴിയുന്നത്ര അച്ചടക്കത്തോട് കൂടി ചെയ്‌ത കാര്യങ്ങൾക്കുള്ള ശിക്ഷയാണോ ഇത്?' എന്ന് അദ്ദേഹം ചോദിച്ചു.

ഏപ്രിൽ 16-18 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ഭേദഗതി ചർച്ച ചെയ്യും. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ നടക്കുന്ന സമ്മേളനം ബലമായി വിളിച്ചുചേർത്തതാണെന്ന് സ്‌റ്റാലിൻ ആരോപിച്ചു. സംസ്ഥാനങ്ങളുമായി ചർച്ചയില്ലാതെ പ്രധാന ഭരണഘടനാ മാറ്റം തിടുക്കത്തിൽ നടപ്പാക്കാൻ കേന്ദ്രം ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഎംകെ എംപിമാരുമായും ജില്ലാ സെക്രട്ടറിമാരുമായും നടത്തിയ അടിയന്തര ഓൺലൈൻ യോഗത്തിനുശേഷം സ്‌റ്റാലിൻ ഈ നീക്കത്തെ തമിഴ്‌നാടിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നേരെയുള്ള ചരിത്രപരമായ നീതിനിഷേധം എന്ന് വിശേഷിപ്പിച്ചു. മണ്ഡല പുനർനിർണയം ഗുരുതരമായ അപകടമാണെന്നും നമ്മുടെ തലയ്ക്ക് മുകളിൽ തൂങ്ങിക്കിടന്ന വാൾ ഇപ്പോൾ നമ്മുടെ മേൽ പതിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുമായി കേന്ദ്രം വ്യക്തമായ വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെന്ന് സ്‌റ്റാലിൻ ചൂണ്ടിക്കാട്ടി. ഈ നീക്കത്തെ ജനാധിപത്യത്തിനു നേരെയുള്ള നഗ്നമായ ആക്രമണം എന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ നേരിട്ടുള്ള കടന്നാക്രമണം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഏപ്രിൽ 16-ന് തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും കരിങ്കൊടി ഉയർത്താൻ സ്റ്റാലിൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

നാളെ, തമിഴ്‌നാടൊട്ടാകെ മണ്ഡല പുനർനിർണയത്തിനെതിരെയുള്ള പ്രതിഷേധസൂചകമായി വീടുകളിലും പൊതുസ്ഥലങ്ങളിലും കരിങ്കൊടി ഉയർത്തും' അദ്ദേഹം അറിയിച്ചു. തമിഴ് ശബ്‌ദങ്ങളെ കേന്ദ്രം അവഗണിച്ചാൽ അതിന് "വലിയ വില നൽകേണ്ടിവരും" എന്ന് സ്‌റ്റാലിൻ മുന്നറിയിപ്പ് നൽകി. ഇത് ഒരു പാർട്ടിയുടെ നിലപാട് മാത്രമല്ല, ഒരു ആത്മാഭിമാനമുള്ള തമിഴൻ എന്ന നിലയിൽ തന്റെ കടമ കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭേദഗതി നടപ്പിലാക്കിയാൽ ഭാവിയിൽ വലിയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നും സ്‌റ്റാലിൻ സൂചന നൽകി. ഈ പ്രതിഷേധങ്ങളെ 1950കളിലും 60കളിലും ഡിഎംകെ നടത്തിയ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരായ പ്രക്ഷോഭങ്ങളുമായി സ്‌റ്റാലിൻ താരതമ്യം ചെയ്‌തു. മണ്ഡല പുനർനിർണയം നടപ്പിലാക്കുകയും സംസ്ഥാനത്തിന്റെ അധികാരത്തെ ഹനിക്കുകയും ചെയ്‌താൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+