Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം വേദിയിൽ കഫിയ ധരിച്ചെത്തി എംകെ സ്‌റ്റാലിൻ; 'ഇതൊരു മാനുഷിക വിഷയം, കേന്ദ്ര സർക്കാർ ഇടപെടണം'

ചെന്നൈ: ഗാസയിലെ വംശഹത്യ തടയാൻ ഇന്ത്യ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ഗാസയിലെ വംശഹത്യക്കെതിരെ സിപിഎം ചെന്നൈയിൽ സംഘടിപ്പിച്ച സർവ്വകക്ഷി പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾ എല്ലാവരുടെയും ഹൃദയങ്ങളെ പിടിച്ചുലയ്ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കഫിയ ധരിച്ചുകൊണ്ടാണ് എംകെ സ്‌റ്റാലിൻ സിപിഎം വേദിയിൽ പ്രത്യക്ഷപ്പെട്ടത് എന്ന പ്രത്യേകത കൂടിയുണ്ട്. മാത്രമല്ല ഗാസ വിഷയം ഉയർത്തുന്ന പ്ലക്കാർഡുകളും അദ്ദേഹം പിടിച്ചു. അറസ്‌റ്റ് ചെയ്‌ത എല്ലാവരെയും വിട്ടയക്കണം. ഗാസയിലെ മനുഷ്യര്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തെ അപലപിക്കുന്നുവെന്നും സ്‌റ്റാലിൻ പറഞ്ഞു.

mkstalingaza

ആഗോളതലത്തിൽ നടക്കുന്ന അനീതികൾക്കെതിരെ, പ്രത്യേകിച്ച് മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ, തമിഴ്‌നാട് തുടർന്നും ശബ്‌ദമുയർത്തുമെന്ന് തന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ആവർത്തിച്ചു. ഗാസയിലെ അക്രമം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒക്ടോബർ 14-ാം തീയതിയാണ് തമിഴ്‌നാട് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ഈ സമ്മേളനത്തിൽ, ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ചും, അവിടെ അടിയന്തര വെടിനിർത്തലിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞും, ഇന്ത്യൻ സർക്കാർ അതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും നിയമസഭയിൽ ഒരു പ്രമേയം കൊണ്ടുവരുമെന്നും സ്‌റ്റാലിൻ പറഞ്ഞു.

വംശഹത്യ അവസാനിപ്പിക്കുന്നതിനായി ഇസ്രായേലിനും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കും മേൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് സ്‌റ്റാലിൻ പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെയും ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളെയും ലംഘിച്ചുകൊണ്ട് നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അധികാരികളെ പ്രേരിപ്പിക്കുന്നതിന്, മാനുഷിക മൂല്യങ്ങളുള്ള ആളുകളെ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് ഈ പ്രതിഷേധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയിലെ കൂട്ടക്കൊലകൾക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ശക്തമായ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. അടുത്തിടെ ഗാസയിൽ നടക്കുന്ന സംഭവങ്ങൾ തന്നെ വാക്കുകൾക്കതീതമായി ഞെശബ്‌ദത പാലിക്കുന്നത് നല്ല രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇസ്രായേലുമായുള്ള എല്ലാ വ്യാപാര കരാറുകളും റദ്ദാക്കാൻ സിപിഎമ്മും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ സ്‌റ്റാലിന്റെ നിലപാട് ബിജെപിയുടെ എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയാണ് എക്‌സിലൂടെ പ്രതികരിച്ചത്. കല്ലക്കുറിച്ചിയിലേക്കുള്ള വഴി അറിയാത്തവർ എന്തിനാണ് ഗാസയെക്കുറിച്ച് വിഷമിക്കുന്നത്, മുഖ്യമന്ത്രി സ്‌റ്റാലിൻ? പ്രാദേശിക സാഹചര്യം അപകടത്തിലായിരിക്കുമ്പോൾ നിങ്ങൾക്ക് ആഗോള രാഷ്ട്രീയം ആവശ്യമുണ്ടോ? എന്നിങ്ങനെ ആയിരുന്നു അണ്ണാമലൈയുടെ ചോദ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+