പശുവിനെ കൊന്നെന്നാരോപിച്ച് ജനക്കൂട്ടം വീട് തല്ലി തകര്‍ത്തു; തീവയ്ക്കുമെന്ന് ആക്രോശം!!!
മുസാഫര്‍നഗര്‍: ഉത്തര്‍ പ്രദേശില്‍ പശുവിനെ കൈാന്നെന്ന് ആരോപിച്ച് ജനക്കൂട്ടം വീട് ആക്രമിച്ചു. മുസാഫര്‍ നഗറില്‍ ന്യൂനപക്ഷങ്ങള്‍ മാത്രം താമസിക്കുന്ന ഗ്രാമത്തിലെ വീടാണ് പ്രകോപിതരായ ജനക്കൂട്ടം തല്ലിതകര്‍ത്തത്. ഖാദില്‍ വില്ലേജില്‍ സീഷാന്‍ ഖുറേഷിയുടെ വീടാണ് നൂറോളം വരുന്ന ജനക്കൂട്ടം ആക്രമിച്ചത്. ഖുറേഷിയുടെ വീട്ടില്‍ ഇരച്ച് കയറുകയായിരുന്നു. വീടിന് തീകൊളുത്തി എല്ലാവരെയും കത്തിക്കുമെന്നായിരുന്നു അക്രമികളുടെ ആക്രോശം.
ജൂലയ് 30ന് ശനിയാഴ്ചയാണ് സംഭവം നടന്നത്. ഖുറേഷിയുടെ വീട്ടില്‍ പശുവിനെ കൊല്ലുന്നുവെന്ന് പ്രദേശത്തുള്ള ചില വിഎച്ച്പി പ്രവര്‍ത്തകര്‍ പറഞ്ഞ് പരത്തുകയായിരുന്നു. വാര്‍ത്ത പരന്നതോടെ നൂറ് കണക്കിന് ഗോസംരക്ഷണ പ്രവര്‍ത്തകരും വിഎച്ച്പി ബിജെപി പ്രവര്‍ത്തകരും ഗ്രാമത്തിലേക്ക് എത്തുകയായിരുന്നു.

ഖുറേഷിയുടെ വീടിനടുത്ത് രക്തം കണ്ടതോടെ ജനക്കൂട്ടം പ്രകോപിതരായി. വീട് തല്ലിതകര്‍ത്ത് അക്രമികള്‍ വീടിന് തീവയ്ക്കാനും ശ്രമിച്ചു. എന്നാല്‍ സിസാഫര്‍നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ദീപക് കുമാറിന്റെ നേതൃത്വ്തതില്‍ പോലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ തടയുകയായിരുന്നു.
ഖുറേഷി തന്നെ അക്രമിക്കാനെത്തിയവരോട് പശുവിനെ അല്ല കൊന്നതെന്ന് വ്യക്തമാക്കിയിട്ടും പ്രതിഷേധക്കാര്‍ ചെവിക്കൊണ്ടില്ല. അക്രമികള്‍ ഖുറേഷിയെ കയ്യേറ്റം ചെയ്യുകയും വീട് അക്രമിക്കുകയും ചെയ്യുകയായിരുന്നു. ദാദ്രി സംഭവം പോലെ വലിയ അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് സംഘം ഇടപെട്ട് അക്രമികളെ തിരിച്ചയക്കുകയായിരുന്നു.
എന്നാല്‍ ബിജെപിയുടെയും വിഎച്ച്പിയുടെയും പ്രാദേശിക നേതാക്കള്‍ ഗ്രാമത്തില്‍ തമ്പടിച്ചിരിക്കുകയാണ്. ഖുറേഷിക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് അവരുടെ ആവശ്യം. പോലീസ് ഖുറേഷിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഖുറേഷിയുടെ വീട്ടില്‍ കണ്ടെത്തിയ മാംത്സം പശുവിന്റേതല്ലെനന്ന് പോലീസ് പറഞ്ഞു.
Read More:സെല്‍ഫിയെടുക്കുന്നതിനിടെ ദേശീയ കായികതാരം കുളത്തില്‍ വീണ് മരിച്ചു...












Click it and Unblock the Notifications