മണിപ്പൂരില്‍ വീണ്ടും ഇന്റര്‍നെറ്റ് നിരോധിച്ചു, ഇംഫാലിലെ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്ക്
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്റര്‍നെറ്റിന് നിരോധനമേര്‍പ്പെടുത്തി. മൊബൈല്‍ ഇന്റര്നെറ്റുകള്ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്. രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ക്രൂരമായ കൊലപാതകത്തെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരിക്കുകയാണ്. അഞ്ച് ദിവസത്തേക്കാണ് ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. മെയ്തി വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടതെന്ന വിവരമാണ് പുറത്തുവന്നത്. ഇതേ തുടര്‍ന്നാണ് ഇംഫാലില്‍ സംഘര്‍ഷമുണ്ടായത്. അതേസമയം കുട്ടികളുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല.സോഷ്യല്‍ മീഡിയയിലൂടെ രണ്ട് കുട്ടികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം രൂപപ്പെട്ടത്.

ഇത് വ്യാപകമായ പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് കണ്ടാണ് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം നിരോധനം മാറ്റിയിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടുമൊരു നിരോധനം കൂടി വന്നിരിക്കുന്നത്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച്ച പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വസതിയിലേക്കായിരുന്നു മാര്‍ച്ച്.
എന്നാല്‍ ഇവരെ സുരക്ഷാ സേന തടയുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര് വാതക ഷെല്ലുകളും, പുക ബോംബുകളുമെല്ലാം പോലീസ് പ്രയോഗിച്ചിരുന്നു. ഏറ്റുമുട്ടലില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ജൂലായിലാണ് കൊല്ലപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെയും കാണാതായത്. മണിപ്പൂരില്‍ മെയ്തി-കുക്കി സംഘര്‍ഷം മൂര്‍ധന്യത്തില്‍ നില്ക്കുന്ന സമയത്തായിരുന്നു സംഭവം നടന്നത്.
സായുധ സംഘത്തിലെ കാട്ടിലെ ക്യാമ്പില്‍ ഇവര്‍ ഇരിക്കുന്നതാണ് പുറത്തുവിട്ട ഫോട്ടോയില്‍ ഉള്ളത്. ഇതൊന്ന് പെണ്‍കുട്ടിയാണ്. ഇവരുടെ അടുത്ത് തന്നെ തോക്കേന്തിയ രണ്ട് പേര് നില്ക്കുന്നതും കാണാം. മറ്റൊന്നില്‍ ഇവരുടെ മൃതദേഹം നിലത്ത് വീണ് കിടക്കുന്നതാണ് ഉള്ളത്. ജൂലായില്‍ ഈ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ആ സമയത്ത് ഇവരെ അന്വേഷിച്ച് കണ്ടെത്താനായില്ല.
അതേസമയം കുട്ടികളെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം അടക്കം നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഉറപ്പ് നല്കി. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ നടത്തിയിരുന്നു.
മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കിയെന്ന സംസ്ഥാന സര്‍ക്കാര്‍ വാദങ്ങള്‍ക്ക് വിരുദ്ധമാണ് ഈ കാഴ്ച്ചകളെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. നുണ പറഞ്ഞ് രാജ്യം ചുറ്റുന്ന പ്രധാനമന്ത്രി മണിപ്പൂരിനെ ഉപേക്ഷിച്ചിരിക്കുകയാണ്. പുതിയ ദൃശ്യങ്ങള്‍ പുറത്തുവരുമെന്ന് ഭയന്നാണ് ഇന്റര്‍നെറ്റ് വീണ്ടും റദ്ദാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications