Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹത്തിന് ആഗ്രഹമില്ല, കുട്ടികളും വേണ്ട, വിവാദ പ്രസ്താവനയുമായി മന്ത്രി

ബെംഗളൂരു: കര്‍ണാടക ആരോഗ്യമ ന്ത്രി ഡോ കെ സുധാകറിന്റെ പ്രസ്താവനയില്‍ അമ്പരന്ന് നില്‍ക്കുകയാണ് സ്ത്രീ സമൂഹം ഒന്നടങ്കം. ആധുനിക സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാന് താല്‍പര്യമില്ല. അവര്‍ക്ക് സിംഗിളായി തുടരാനാണ് ആഗ്രഹമെന്ന് സുധാകര്‍ പറയുന്നു. ഇനി അഥവാ വിവാഹം കഴിച്ചാലും അവര്‍ക്ക് പ്രസവിക്കാന്‍ താല്‍പര്യമില്ല. അവര്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളുണ്ടാവാനാണ് താല്‍പര്യപ്പെടുന്നതെന്നും മന്ത്രി പറയുന്നു.അതുകൊണ്ട് ഗര്‍ഭം ധരിക്കാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാത്തിനും കാരണം പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനമാണെന്നും മന്ത്രി പറയുന്നു.

1

വളരെ സങ്കടത്തോടെയാണ് ഞാന്‍ ഇന്നിത് പറയുന്നത്. ആധുനിക ഭാരതത്തിലെ സ്ത്രീകളില്‍ അധികം പേര്‍ക്കും വിവാഹം കഴിക്കാതെ സിംഗിളായി ജീവിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. അവരൊക്കെ വിവാഹം കഴിച്ചാലും ഗര്‍ഭധാരണത്തിന് വിസമ്മതിക്കുന്നവരാണ്. അവര്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളെ ലഭിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. നമ്മുടെ ചിന്തയില്‍ വലിയ മാറ്റം വന്നിരിക്കുന്നു. അത് ഒരിക്കലും നല്ലതല്ലെന്നും മന്ത്രി പറഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ധിച്ച് വരികയാണ്. സ്വന്തം മാതാപിതാക്കളെ പോലും കൂടെ താമസിപ്പിക്കാന്‍ മക്കള്‍ തയ്യാറാവുന്നില്ലെന്നും സുധാകര്‍ പറഞ്ഞു.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മളും പാശ്ചാത്യ രാജ്യങ്ങളുടെ വഴിയേയാണ്. നമ്മുടെ മാതാപിതാക്കളെയും മുത്തശ്ശനെയും മുത്തശ്ശിയുമൊക്കെ മറക്കുന്ന സംസ്‌കാരത്തിലേക്ക് പുതിയ തലമുറ എത്തിയിരിക്കുന്നത്. ഓരോ ഏഴ് ഇന്ത്യക്കാരിലും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് മന്ത്രി പറയുന്നത്. ഇതില്‍ തന്നെ ചെറിയതോതിലോ കുഴപ്പമില്ലാത്ത രീതിയിലോ ഗുരുതരമായതോ ഉണ്ടാവാം. അതേസമയം സ്‌ട്രെസ് മാനേജ്‌മെന്റ് എന്നത് ഇന്ത്യ വികസിപ്പിച്ചെടുത്തതാണ്. അത് വിദേശത്ത് നിന്ന് നമ്മള്‍ പഠിക്കേണ്ടതല്ല. മറിച്ച് ലോകത്തിന് അതെങ്ങനെ ചെയ്യണമെന്ന് നമ്മല്‍ പഠിപ്പിക്കേണ്ടതാണെന്നും സുധാകര്‍ വ്യക്തമാക്കി.

യോഗ, ധ്യാനം, പ്രാണായാമം തുടങ്ങിയവ ഇന്ത്യക്ക് അറിയാവുന്ന കാര്യങ്ങളാണ്. ഇതെല്ലാം സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്നതാണ്. ഇതെല്ലാം നമ്മുടെ പൂര്‍വികര്‍ ലോകത്തെ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ചതാണെന്നും മന്ത്രി പറഞ്ഞു. സ്‌ട്രെസ് മാനേജ്‌മെന്റ് അതുകൊണ്ട് തന്നെ ഇന്ത്യക്കാരെ പഠിപ്പിക്കേണ്ടതില്ല. നമ്മള്‍ ആരുടെ കൈയ്യില്‍ നിന്നും അത് പഠിക്കേണ്ടതില്ല. പകരം നമ്മള്‍ ലോകത്തെ അത് പഠിപ്പിക്കണം. അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുടെ മൃതദേഹത്തെ സ്പര്‍ശിക്കാന്‍ പോലും സാധിച്ചിട്ടില്ല. അത് ശരിക്കും മാനസിക വിഷമം ഉണ്ടാക്കുന്നതാണെന്നും സുധാകര്‍ പറഞ്ഞു.

കൊവിഡ് മഹാമാരി വന്നതോടെ അത്തരം രോഗികളെ കൗണ്‍സിലിംഗിന് വിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കര്‍ണാടകത്തില്‍ ഇതുവരെ 24 ലക്ഷം കൊവിഡ് രോഗികളെയാണ് കൗണ്‍സിലിംഗ് വിധേയമാക്കിയിരിക്കുന്നത്. വേറെ ഏതെങ്കിലും സംസ്ഥാനം ഇത്രയും മികവ് കാണിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും മന്ത്രി പറയുന്നു. നിംഹാന്‍സിന് താന്‍ നന്ദി പറയുകയാണ്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി നിംഹാന്‍സ് കൊവിഡ് രോഗികളെ കൗണ്‍സിലിംഗിന് വിധേയമാക്കുന്നുണ്ട്. ടെലി മെഡിസിനും നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അത് ശരിക്കും വലിയ നേട്ടം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യക്കും സുധാകര്‍ നന്ദി പറഞ്ഞു. സെപ്റ്റംബര്‍ മുതല്‍ കര്‍ണാടകത്തിന് ഒന്നര കോടതി വാക്‌സിന്‍ ഡോസുകളാണ് കേന്ദ്രം നല്‍കിയത്. ഇതാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ വേഗത്തില്‍ നടപ്പാക്കാന്‍ സാധിച്ചതെന്നും, അതില്‍ ആരോഗ്യമന്ത്രിക്ക് നന്ദി അറിയിക്കുകയാണെന്നും സുധാകര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മികച്ച രീതിയിലാണ് വാക്‌സിനേഷന്‍ നടപ്പാക്കുന്നത്. ഇതുവരെ 94 കോടി ഡോസ് വാക്‌സിനുകളാണ് നല്‍കി കഴിഞ്ഞത്. ഇത്രയും വലിയൊരു ദൗത്യം എല്ലാ ജനത്തിനും സൗജന്യമായി ലഭ്യമാക്കാന്‍ കേന്ദ്രത്തിന് സാധിച്ചെന്നും മന്ത്രി പഞ്ഞു. സൗജന്യമായി വാക്‌സിന്‍ നല്‍കുന്ന ഏക രാജ്യം ഇന്ത്യ മാത്രമാണ്. ബാക്കിയെല്ലായിടത്തും 1500 മുതല്‍ 4000 രൂപ വരെ വാക്‌സിനായി ചെലവിടണമെന്നും സുധാകര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+