എല്‍ഡിഎഫിനും യുഡിഎഫിനും മോദിയുടെ വിമര്‍ശനം.... ശബരിമലയില്‍ കേരള സര്‍ക്കാരിന്റെ നിലപാട് ലജ്ജാകരം
കൊല്ലം: എന്‍ഡിഎ പൊതുയോഗത്തില്‍ ഇടത് വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തെ ഇരുമുന്നണികളും ചേര്‍ന്ന് വര്‍ഗ്ഗീയതയുടെയും അഴിമതിയുടെയും തടവറയിലാക്കിയെന്ന് മോദി പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് ലജ്ജാകരമാണെന്നും, ഇത് ചരിത്രം രേഖപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചിട്ടുണ്ട് അദ്ദേഹം. കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണ് ഉള്ളത്. പാര്‍ലമെന്റില്‍ ഒന്ന് പറയുകയും പത്തനംതിട്ടയില്‍ മറ്റൊന്ന് പറയുകയും ചെയ്യുകയാണ് കോണ്‍ഗ്രസ്. കേരളത്തിലെ സംസ്‌കാരത്തിനൊപ്പം നിന്നിട്ടുള്ള പാര്‍ട്ടി ബിജെപി മാത്രമാണെന്നും മോദി പറഞ്ഞു.













Click it and Unblock the Notifications