Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറിന് 1.25 ലക്ഷം കോടി രൂപ... മോദിക്ക് ഇതെന്ത് പറ്റി?

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമയമാണ് സമയം. ചോദിച്ചതിലും എത്രയോ ഇരട്ടിയല്ലേ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്. വാരിക്കോരി കൊടുത്തു എന്ന് പറഞ്ഞാല്‍ പോര, അതുക്കും മേലെയാണ് കാര്യങ്ങള്‍. ഒന്നേ കാല്‍ ലക്ഷം കോടി രൂപയുടേ പാക്കേജാണ് ബിഹാറിന് മോദി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

നിങ്ങള്‍ക്ക് തന്ന വാഗ്ദാനം പാലിക്കാനാണ് ഞാനിവിടെ നില്‍ക്കുന്നത് - ബിഹാറിന് 1.25 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് മോദി പറഞ്ഞു. ബിഹാറിന്റെ വിധി മാറ്റാന്‍ വേണ്ടി നിങ്ങള്‍ എന്നെ അനുഗ്രഹിക്കൂ എന്നും മോദി പറഞ്ഞു. ഭീമന്‍ പാക്കേജിന് പിന്നിലെ ലക്ഷ്യം അടുത്തുവരുന്ന സംസ്ഥാന തിരഞ്ഞെടുപ്പാണ് എന്ന് വ്യക്തം. പാക്കേജിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഇഷ്ടം പോലെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

 കോടികളുടെ കളി

കോടികളുടെ കളി

40000 കോടിയുടെ കേന്ദ്രപദ്ധതികള്‍ക്ക് പുറമേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിന് 1.25 ലക്ഷം കോടിയുടെ പ്രത്യേക വികസനപാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. വികസനത്തില്‍ പിന്നിലായ ബിഹാറിനെ രക്ഷിക്കുകയെന്ന ദൗത്യമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് മോദി പറയുന്നത്.

 നിതീഷ് കുമാറിനെ കളിയാക്കി

നിതീഷ് കുമാറിനെ കളിയാക്കി

ബിഹാറിലെ വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ അഞ്ചുകോടിയുടെ സഹായം മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരിച്ചയച്ചു. ഇത് ബിഹാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നരേന്ദ്ര മോദിയുടെ ലക്ഷ്യം അസംബ്ലി തിരഞ്ഞെടുപ്പും നിതീഷ് കുമാറും ആണെന്ന് വ്യക്തമാണ്.

 മിന്നല്‍ പരിപാടികള്‍

മിന്നല്‍ പരിപാടികള്‍

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ബിഹാറില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. പാര്‍ട്ടിയുടെ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയും ആരായില്‍ ബക്‌സര്‍പട്‌ന നാലുവരിപ്പാതയയ്ക്ക് തറക്കല്ലിടുകയും ചെയ്തു. കോയല്‍വാറില്‍ സോണ്‍നദിക്ക് കുറുകെ പാലത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.

 നിതീഷ് കുമാര്‍ അടുക്കുന്നില്ല

നിതീഷ് കുമാര്‍ അടുക്കുന്നില്ല

ബിഹാറില്‍ 11 ദേശീയപാതകളുടെ നിര്‍മാണത്തിന് തുടക്കമിട്ട പരിപാടിയില്‍ പോലും പ്രധാനമന്ത്രിക്കൊപ്പം നിതീഷ് കുമാര്‍ പങ്കെടുത്തില്ല. എതിരാളികളെ പരിഹസിക്കുന്നത് മോദിയുടെ സ്ഥിരം പരിപാടിയാണ് എന്നാണ് നിതീഷ് കുമാര്‍ പറയുന്നത്.

 കളിയാക്കലുമായി രാഹുല്‍ ഗാന്ധി

കളിയാക്കലുമായി രാഹുല്‍ ഗാന്ധി

1.25 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ കളിയാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. വോട്ടിനായി മോദി ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെന്നാണ് രാഹുല്‍ കളിയാക്കിയത്. 2017 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശിനും മോദി പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്നും രാഹുല്‍ പറഞ്ഞു.

മോദിക്ക് കാര്യങ്ങള്‍ എളുപ്പമല്ല

മോദിക്ക് കാര്യങ്ങള്‍ എളുപ്പമല്ല

നിതീഷ് കുമാറിന്റെ ജെ ഡി യു മാത്രമല്ല, ഇവര്‍ക്കൊപ്പം ആര്‍ ജെ ഡി, കോണ്‍ഗ്രസ്, എന്‍ സി പി എന്നിവര്‍ കൂടി ചേരുന്ന വിശാല മതേതരമുന്നണിയാണ് ബി ജെ പിക്കെതിരെ മത്സരിക്കുന്നത്. ബി ജെ പിയുടെ വര്‍ഗീയ അജണ്ടയെ തോല്‍പിക്കലാണ് ഈ മുന്നണിയുടെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+