കുമാരസ്വാമി മുതല്‍ ഖട്ടാര്‍ വരെ: ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിമാര്‍
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരില്‍ ഇടംപിടിച്ചത് ആര് മുന്‍ മുഖ്യമന്ത്രിമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ആറ് പേരും സത്യപ്രതിജ്ഞ ചെയ്തത്. ഇവരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല. 72 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. 30 മന്ത്രിമാര്‍ക്കാണ് ക്യാബിനറ്റ് പദവിയുണ്ടായിരിക്കുക. ഇതില്‍ പ്രധാനി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ്.
ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, മുന്‍ യുപി മുഖ്യമന്ത്രി രാജ്‌നാഥ് സിംഗ്. അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, എന്നിവരാണ് ബിജെപിയില്‍ നിന്ന് കേന്ദ്ര മന്ത്രി സഭയിലെത്തിയിരിക്കുന്നത്. എന്‍ഡിഎ സഖ്യകക്ഷികളില്‍ നിന്ന് ജിതന്‍ റാം മാഞ്ചി, എച്ചഡി കുമാരസ്വാമി എന്നിവരും മന്ത്രിസഭയിലെത്തിയിട്ടുണ്ട്.

മാഞ്ചിയും കുമാരസ്വാമിയും നേരത്തെ ബീഹാറിലും കര്‍ണാടകയിലും മുഖ്യമന്ത്രിയായി ഇരുന്നവരാണ്. പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് നരേന്ദ്ര മോദി ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നു. മുപ്പത് ക്യാബിനറ്റ് അംഗങ്ങളെ കൂടാതെ സ്വതന്ത്ര വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിമാരും, 36 ജൂനിയര്‍ മന്ത്രിമാരും മൂന്നാം മോദി സര്‍ക്കാരിലുണ്ട്.
മോദി സര്‍ക്കാരിലെ 23 മന്ത്രിമാര്‍ സംസ്ഥാനങ്ങളില്‍ മന്ത്രിമാരായി ഇരുന്നിട്ടുണ്ട്. 39 പേര്‍ കേന്ദ്രത്തിലെ രമുന്‍ മന്ത്രിമാരാണ്. എന്‍ഡിഎ സഖ്യകക്ഷികളിലെ 11 മന്ത്രിമാരും ഇതില്‍ വരും. അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍, പിയൂഷ് ഗോയല്‍, ജ്യോതിരാദിത്യ സിന്ധ്യ, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദര്‍ യാദവ്, അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് ജോഷി, ഗിരിരാജ് സിംഗ് എന്നിവരാണ് മന്ത്രിസഭയിലെ പ്രമുഖര്‍.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് എല്ലാവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. അതേസമയം പുതുമുഖങ്ങളും ഇത്തവണ മന്ത്രിസഭയിലുണ്ട്. മനോഹര്‍ലാല്‍ ഖട്ടാറും, ശിവരാജ് സിംഗും എച്ച്ഡി കുമാരസ്വാമിയും പുതുമുഖങ്ങളാണ്.
ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരി, ജെഡിയുവിന്റെ ലലന്‍ സിംഗ്, ടിഡിപിയുടെ രാംമോഹന്‍ നായിഡു കിഞ്ജറപു, ചിരാഗ് പാസ്വാന്‍, ബാന്ധി സഞ്ജയ് കുമാര്‍, ജെഡിയുവിന്റെ രാംനാഥ് താക്കൂര്‍, ബിജെപിയുടെ തന്നെ സുരേഷ് ഗോപി, ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് പ്രതാപ് റാവു ജാദവ്, ബിജെപിയുടെ വി സോമണ്ണ, കീര്‍ത്തി വര്‍ധന്‍ സിംഗ്, കമലേഷ് പാസ്വാന്‍, സതീഷ് ചന്ദ്ര ദുബെ, സുകന്ദ മജുംദാര്‍, രക്ഷ ഖഡ്‌സെ, റവീത് സിംഗ് ബിട്ടു, അജയ് താംഥ, ജിതിന്‍ പ്രസാദ്. ഹര്‍ഷ് മല്‍ഹോത്ര, അന്നപൂര്‍ണ ദേവി എന്നിവരെല്ലാം മൂന്നാം സര്‍ക്കാരിലെ പുതുമുഖങ്ങലാണ്.












Click it and Unblock the Notifications