മോദി സര്‍ക്കാരില്‍ ക്രിമിനല്‍ കേസുകളുള്ള 13 മന്ത്രിമാര്‍!
ദില്ലി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിക്ക് അഭിപ്രായമില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിവേകപൂര്‍വ്വം തീരുമാനം എടുക്കണം എന്നാണ് കോടതി പറയുന്നത്. എന്നാല്‍ ക്രിമിനല്‍ മന്ത്രിമാര്‍ വേണ്ട എന്ന് തീരുമാനമെടുക്കാന്‍ നരേന്ദ്ര മോദി തയ്യാറാകുമോ. അഥവാ തയ്യാറായാലും അത് നടക്കുമോ. കാരണം മറ്റൊന്നുമല്ല, സ്വന്തം പേരില്‍ ക്രിമിനല്‍ കേസുള്ള 13 മന്ത്രിമാരുണ്ട് മോദി സര്‍ക്കാരില്‍.
ഉമാഭാരതി, ഡോ. ഹര്‍ഷവര്‍ദ്ധന്‍, നിതിന്‍ ഗഡ്കരി, മനേക ഗാന്ധി തുടങ്ങിയ പ്രമുഖരും ക്രിമിനല്‍ കേസുള്ള മന്ത്രിമാരുടെ കൂട്ടത്തില്‍ പെടും. ജലവിഭവ മന്ത്രിയും ബി ജെ പിയുടെ തീപ്പൊരി നേതാവുമായ ഉമാ ഭാരതിയുടെ പേരില്‍ 13 കേസുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം കൊലപാതകവുമായി ബന്ധപ്പെട്ടതാണ്. വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട ആറ് കേസുകളും ഉമയുടെ പേരിലുണ്ട്.

അനധികൃത ഖനനവും ഭീഷണിപ്പെടുത്തലും മറ്റുമായി നാല് കേസുകളാണ് ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്കരിയുടെ പേരിലുണ്ട്. നഗരവികസന സഹമന്ത്രി ഉപേന്ദ്ര കുശവാഹയുടെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ടതടക്കം നാല് കേസുകളുണ്ട്. കണ്‍സ്യൂമര്‍ അഫയേഴ്‌സ് സഹമന്ത്രി റാവുസാഹേബ് ദാന്‍വേയുടെ പേരിലും നാല് കേസുകളുണ്ട്.
വര്‍ഗീയ കലാപവും അഴിമതിയും അനധികൃത ഖനനവും മറ്റുമാണ് ബി ജെ പി മന്ത്രിമാരുടെ പേരിലുള്ള ചാര്‍ജ്ജുകള്‍. ജനറല്‍ വി കെ സിംഗ്, നരേന്ദ്ര സിംഗ് തോമര്‍, പ്രകാശ് ജാവദേക്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, സഞ്ജീവ് കുമാര്‍ ബല്യാണ്‍ തുടങ്ങിയവര്‍ക്ക് പുറമേ സഖ്യകക്ഷി നേതാവും ഉപഭോക്തൃകാര്യ മന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ പേരിലും ക്രിമിനല്‍ കുറ്റത്തിന് കേസുണ്ട്.












Click it and Unblock the Notifications