പ്രതീക്ഷയോടെ ജെയ്ബുന്നീസ.... ഹരിയാനയില്‍ മോദി കെയറിന്റെ നേട്ടം ജീവന് രക്ഷിക്കും!!
ചണ്ഡീഗഡ്: പ്രധാനമന്ത്രിയുടെ ആരോഗ്യ സുരക്ഷാ പദ്ധതി രക്ഷിക്കുന്നത് ജെയ്ബുന്നീസയുടെ ജീവന്. ഹരിയാനയിലെ മേവത്തിലുള്ള അല്‍ ആഫിയ ജില്ലാ ആശുപത്രിയിലാണ് ജെയ്ബുന്നീസ ഇപ്പോഴുള്ളത്. ചരിത്രമാണ് അവരിലൂടെ രചിക്കാനൊരുങ്ങുന്നത്. മേവത്തില്‍ ജില്ലാ ആശുപത്രിയിലുള്ള 101 അംഗ പട്ടികയില്‍ ആദ്യത്തെ ചികിത്സാ ഉപഭോക്താവാണ് അവര്‍. ഹരിയാനയിലെ ഏറ്റവും പിന്നോക്ക ജില്ല കൂടിയാണ് മേവത്ത്. ദരിദ്ര കുടുംബത്തില്‍ നിത്യജീവിതത്തിനായി കഷ്ടപ്പെടുമ്പോള്‍ ഭാരിച്ച ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ മോദി കെയര്‍ അവരുടെ ജീവിതത്തില്‍ പുതു വെളിച്ചം കൊണ്ടുവരികയായിരുന്നു.

ബാക്ടീരിയല്‍ സ്കിന്‍ ഇന്‍ഫെക്ഷനായ സെല്ലുല്ലിറ്റിസിനാണ് ജെയ്ബുന്നീസയ്ക്ക് ചികിത്സ തേടേണ്ടിയിരുന്നത്. രോഗം അല്‍പ്പം ഗുരുതരമായതിനാല്‍ അല്‍പ്പം ചെലവേറിയതുമായിരുന്നു. രോഗത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത് കൊണ്ടാണ് സംസ്ഥാന ആരോഗ്യ ഏജന്‍സി ചികിത്സ ഏറ്റെടുക്കാന്‍ തയ്യാറായത്. നീതി ആയോഗിന്റെ ശുപാര്‍ശയും ഉണ്ടായിരുന്നു. ചികിത്സയ്ക്കായി ദിവസം 1800 രൂപയാണ് ഇവര്‍ക്ക് ചെലവഴിക്കേണ്ടി വരുന്നത്. മരുന്നിനും ആശുപത്രിയിലെ റൂം വാടകയ്ക്കുമായിട്ടാണ് ഈ തുക ഈടാക്കുന്നത്. ഇവിടെയാണ് മോദി കെയര്‍ രക്ഷകനാവുന്നത്. ഈ പണം രണ്ടാഴ്ച്ചക്കുള്ളില്‍ ഇവര്‍ക്ക് തിരിച്ച് ലഭിക്കും.
അതേസമയം മോദി കെയറിനും പ്രധാനമന്ത്രിക്കും നന്ദി പറയുകയാണ് ജെയ്ബുന്നീസ. മേവത്തില്‍ ആകെയുള്ള 11 ലക്ഷം പേരില്‍ 4.58 ലക്ഷം പേര് മോദി കെയര്‍ പ്രകാരം ചികിത്സയ്ക്ക് അര്‍ഹരാണ്. ഇവിടെയുള്ള സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാക്ഷരത, പാര്‍പ്പിടം, പിന്നോക്ക ജാതി, സാമൂഹ്യ-സാമ്പത്തിക കാര്യങ്ങള്‍ എന്നിവയാണ് യോഗ്യതയായി കണക്കാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മോശം അവസ്ഥയിലുള്ള ചിലരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും അര്‍ഹരായവരെ തഴഞ്ഞെന്നുമുള്ള പരാതിയും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications