Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ഫാന്‍ ഭീഷണിപ്പെടുത്തിയെന്ന് ഗായിക

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകരായ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി എന്ന് ഗായികയുടെ പരാതി. മുന്‍നിര ഗായികയായ ശുഭ മുദ്ഗലാണ് മോദി ആരാധകന്‍ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചത്. കഴിഞ്ഞ ശനിയാഴ്ച കാലിഫോര്‍ണിയയില്‍ വെച്ചായിരുന്നത്രെ സംഭവം.

ഇടതുപക്ഷ കൂട്ടായ്മയായ സാമതിന്റെ പേരില്‍ ഈ മെയിലിലൂടെയാണ് ശുഭ മുദ്ഗലിന്റെ ആരോപണം പ്രചരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഒരു ക്ഷേത്രത്തിലെ സംഗീത പരിപാടിക്ക് ശേഷമായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ ഉടന്‍, ഒരു കാര്യം സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയാണ് ക്ഷേത്രത്തിന്റെ ഭാരവാഹി കൂടിയായ ആള്‍ ഭീഷണിപ്പെടുത്തിയത്.

shubha-mudgal

മോദിക്കെതിരെയും ഹിന്ദു ആശയങ്ങള്‍ക്കെതിരെയും താന്‍ മന്‍മോഹന്‍ സിംഗിന് കത്തെഴുതിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന് അയാള്‍ പറഞ്ഞു. മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ ക്ഷേത്രപരിസരത്ത് ഉണ്ടാകരുതെന്ന് ആളുകള്‍ തന്നോട് ആവശ്യപ്പെട്ടതായും അയാള്‍ പറഞ്ഞു. എന്നാല്‍ താന്‍ മോദി വിരുദ്ധയാണ് എന്നത് രഹസ്യമല്ലെന്നും ഇത് ചോദിക്കാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളതെന്നും തിരിച്ചു ചോദിച്ചു.

എന്നാല്‍ അയാള്‍ തന്നോട് തട്ടിക്കയറുകയായിരുന്നു. വിരല്‍ കൊണ്ട് മുഖത്ത് ചൂണ്ടി, മോദിക്കെതിരായ ഒരു പരാമര്‍ശവും വെച്ചു പൊറുപ്പിക്കില്ല എന്നും ദേശവിരുദ്ധതയെ സഹിക്കില്ല എന്നും അയാള്‍ ദേഷ്യപ്പെട്ടു. താന്‍ ശബ്ദമുയര്‍ത്തിയത് കേട്ട് ഭര്‍ത്താവ് വന്ന് രക്ഷപ്പെടുത്തുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. ബോംബെ ജയശ്രീയും പരിപാടി അവതരിപ്പിക്കാന്‍ ഉണ്ടായിരുന്നത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+