ബിജെപി പറയുന്നു ഇന്ത്യയില്‍ നിര്‍മിക്കുന്നു, വാങ്ങുന്നത് ചൈനയില്‍ നിന്ന്, രാഹുല്‍ പറയുന്നത്!!
ദില്ലി: ചൈനീസ് ആപ്പ് നിരോധിച്ചെങ്കിലും മോദി സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ചൈനയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചെന്ന് കണക്കുകള്‍ നിരത്തിയാണ് രാഹുല്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചത്. വസ്തുതകള്‍ ഒരിക്കലും നുണ പറയില്ല. ബിജെപി പറഞ്ഞ് കൊണ്ടിരിക്കുന്നത് മെയ്ക്ക് ഇന്‍ ഇന്ത്യ, എന്നാല്‍ ചെയ്യുന്നതോ ചൈനയില്‍ നിന്ന് വാങ്ങല്‍ എന്നായിരുന്നു രാഹുലിന്റെ പരിഹാസം.
യുപിഎ കാലത്ത് നിന്ന് എന്‍ഡിഎ കാലത്തിലെത്തുമ്പോള്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയുടെ വര്‍ധനവിന്റെ ഗ്രാഫാണ് ഇതിനൊപ്പം രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

രാഹുല്‍ പങ്കുവെച്ച ഗ്രാഫിക്‌സില്‍ 2008 മുതല്‍ 2014 വരെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 14 ശതമാനത്തില്‍ താഴെയായിരുന്നു. ഇത് എന്‍ഡിഎ ഭരിച്ചിരുന്ന കാലമാണ്. എന്നാല്‍ എന്‍ഡിഎ ഭരണകാലത്ത് ഇത് 18 ശതമാനത്തിലേറെയാണ് വളര്‍ന്നത്. 2008ല്‍ മന്‍മോഹന്‍ സിംഗിന്റെ കാലത്ത് 12 ശതമാനമായിരുന്നു ഇറക്കുമതി.2012ല്‍ ഇത് 14 ശതമാനമായി. 2014ല്‍ ഇത് 13 ശതമാനമായി കുറഞ്ഞെന്നും രാഹുല്‍ പുറത്തുവിട്ട് ഗ്രാഫില്‍ വ്യക്തമാണ്.
Recommended Video
മോദിയുടെ ഭരണകാലത്ത് 2014ല്‍ നിന്ന് 2015ലെത്തുമ്പോള്‍ 13ല്‍ നിന്ന് 14 ശതമാനത്തിലെത്തി. 2016ല്‍ ഇത് 16 ശതമാനമായി. അടുത്ത വര്‍ഷം 17 ശതാനവും പിന്നീട് 18 ശതമാനവും എത്തിയെന്ന് രാഹുല്‍ ഗ്രാഫില്‍ ചൂണ്ടിക്കാണിച്ചു.
അതേസമയം പ്രിയങ്ക ഗാന്ധിയും ഈ ചാര്‍ട്ട് പങ്കുവെച്ചിട്ടുണ്ട്. ഇന്ധന വിലവര്‍ധനവിലും പ്രിയങ്ക ബിജെപിയെ കടന്നാക്രമിച്ചിരുന്നു. കോണ്‍ഗ്രസും പ്രവര്‍ത്തകരും പൊതുവിഷയങ്ങളില്‍ ശബ്ദിക്കുമ്പോള്‍ പോലീസിനെ ഉപയോഗിച്ച് അത് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികളെ ഭയപ്പെടുത്താനാവുമായിരിക്കും. എന്നാല്‍ ഞങ്ങള്‍ ഒരിക്കലും പിന്‍മാറില്ല. ഇരുട്ടിന്റെ മറവിലാണ് യുപി പോലീസ് ഞങ്ങളുടെ ന്യൂനപക്ഷ സെല്‍ ചെയര്‍മാനെ അറസ്റ്റ് ചെയ്തത്.
ആദ്യം സംസ്ഥാന അധ്യക്ഷനെ അവര്‍ നാലാഴ്ച്ച ജയിലില്‍ ഇട്ടു. എല്ലാം വ്യാജമായ കേസുകളാണ്. തീര്‍ത്തും ജനാധിത്യവിരുദ്ധമായിട്ടാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും ഭയപ്പെടില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.
അതേസമയം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്. പ്രകോപനമില്ലാതെ ചൈന ഇന്ത്യന്‍ സൈന്യത്തിനെതിരെ നടത്തിയ ആക്രമണത്തിലും കടന്നുകയറ്റത്തിലും ഇത് നല്ല മറുപടിയാണ്. കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ചൈനീസ് ആപ്പ് നിരോധനിക്കുന്നത് നല്ല തീരുമാനമാണ്.
പക്ഷേ പിഎം കെയറിലേക്ക് ചൈനീസ് കമ്പനികള്‍ പണം നല്‍കുന്നത് നല്ലതോ ചീത്തയോ എന്ന് മനീഷ് തിവാരി ചോദിച്ചു. ആപ്പുകള്‍ നിരോധിക്കുന്നത് വെറും രക്ഷിക്കല്‍ തന്ത്രം മാത്രമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പേടിഎം നിരോധിക്കണമെന്നും ആവശ്യമുണ്ട്.












Click it and Unblock the Notifications