Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീം കോടതി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല: ജനങ്ങളുടെ വിശ്വാസം കാക്കേണ്ടത് കോടതി,സമവായ ചര്‍ച്ച

ദില്ലി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയിലെ പൊട്ടിത്തെറിയില്‍ ഇടപെടില്ലെന്ന് മോദി സര്‍ക്കാര്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടുള്ള എതിര്‍പ്പില്‍ പ്രതിഷേധിച്ച് കോടതി നടക്കുന്നതിനിടെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഇറങ്ങിപ്പോയ വിഷയത്തില്‍ ഇടപെടാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. സമയാനുസൃതമായി നിശബ്ദരായി നിന്ന് പ്രശ്നം പരിഹരിക്കാന്‍ നീതിന്യായ വ്യവസ്ഥയെ അനുവദിക്കുമെന്ന് സര്‍ക്കാര്‍‌ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് ഇത്തരത്തിലുള്ള സംഭവ വികാസങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ലോകത്ത് കീര്‍ത്തികേട്ടതാണ്. സ്വതന്ത്രമായതിനാല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ തന്നെ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കുമെന്ന് നിയമമന്ത്രി പിപി ചൗധരി ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ചയാണ് കോടി നടക്കുന്നതിനിടെ ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഉള്‍പ്പെടെ നാല് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിയ്ക്ക് പുറത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുന്നത്. സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് പുറത്തുവരികയും മാധ്യമങ്ങളെ കാണുകയും ചെയ്തത്.

 ജനങ്ങളുടെ വിശ്വാസം

ജനങ്ങളുടെ വിശ്വാസം


ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്കുള്ളിലെ ആന്തരിക വിഷയങ്ങളാണെന്നും ഈ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് സുപ്രീം കോടതി ഈ പ്രശ്നം പെട്ടെന്ന് തന്നെ പരിഹരിക്കണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ പരമോന്നത കോടതിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു

സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു


വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ ഉണ്ടായ സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പ്രതികരിച്ചത്. ജഡ്ജിമാര്‍ രാജ്യതന്ത്രജ്ഞരെപ്പോലെയാണ് പെരുമാറേണ്ടതെന്നും ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത എളുപ്പത്തില്‍ പരിഹരിച്ച് സൗഹാര്‍ദ്ദത്തിലെത്തിയെന്ന് ഉറപ്പുവരുത്തണമെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ചിട്ടുള്ള ആരോപണം നീതിയുക്തമല്ലെന്നും അനാവശ്യമാണെന്നും സുപ്രീം കോടതി ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിച്ചിരുന്നു.

 കത്ത് മാധ്യമങ്ങള്‍ക്ക് മുമ്പാകെ

കത്ത് മാധ്യമങ്ങള്‍ക്ക് മുമ്പാകെ

ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ വച്ച് മാധ്യമങ്ങളെ കണ്ട നാല് ജഡ്ജിമാരും മാസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തും മാധ്യമങ്ങളെ കാണിച്ചിരുന്നു. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് സര്‍ക്കാരും കോടതിയും വടംവലി തുടരുന്ന സാഹചര്യത്തിലാണ് കൊളീജിയത്തിനെതിരെ ആരോപണവുമായി ജഡ്ജിമാര്‍ രംഗത്തെത്തുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍‌ സുപ്രീം കോടതി ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി പ്രശ്നങ്ങള്‍ വിവരിക്കുന്നത്.

 പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ‍്ജിമാര്‍ കോടതി നടപടികള്‍ക്കിടെ ഇറങ്ങിപ്പോയി വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി അറ്റോര്‍ണി ജനറലിനെ വിളിച്ചുവരുത്തിയിട്ടുണ്ട്. വിഷയത്തിന്റെ നിയമവശത്തെക്കുറിച്ച് പ്രധാനമന്ത്രി എജിയുമായി ചര്‍ച്ച ചെയ്യുമെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 നാളെ പ്രതികരിച്ചില്ലെന്ന് വരും!!

നാളെ പ്രതികരിച്ചില്ലെന്ന് വരും!!


സുപ്രീം കോടതിയുടെ സ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്നുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഭരണകക്ഷിയുടെ ഏജന്‍റായി വര്‍ത്തിക്കുന്നുവെന്നുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ഞങ്ങള്‍ നിശബ്ദരായിരുന്നെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ചെലമേശ്വര്‍ ചൂണ്ടിക്കാണിക്കുന്നു. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യ സംവിധാനം തകരുമെന്നും ചെലമേശ്വര്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഉത്തരവാദിത്തങ്ങളുള്ളതെന്നും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുമ്പിലെത്തുന്നതെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ ചൂണ്ടിക്കാണിക്കുന്നു.

കൊളീജിയത്തില്‍ പൊട്ടിത്തെറി

കൊളീജിയത്തില്‍ പൊട്ടിത്തെറി

ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ വെച്ചാണ് ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടത്. കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. സംഭവത്തോടെ നാല് കോടതിക‍ളാണ് നിര്‍ത്തിവച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പുറമേ നാല് ജഡ്ജിമാര്‍ കൂടി ഉള്‍പ്പെട്ടതാണ് കൊളീജിയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+