മോദി ഭരണത്തില്‍ റെയില്‍വേ തകര്‍ന്നു, ഇന്ത്യ സഖ്യം റെയില്‍വേ നിലവാരം ഉയര്‍ത്തുമെന്ന് ജയറാം രമേശ്
ന്യൂഡല്‍ഹി: റെയില്‍വേ ശോചനീയാവസ്ഥയില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മാസങ്ങളായി ഇന്ത്യന്‍ റെയില്‍വേയുടെ ശോചനീയമാവസ്ഥയെ കുറിച്ച് കോണ്‍ഗ്രസ് ഉന്നയിക്കുന്നു. പത്ത് വര്‍ഷത്തെ മോദിയുടെ അന്യായ ഭരണത്തില്‍ മുംബൈയിലെ ജനങ്ങളാണ് ഏറ്റവും മോശമായ രീതിയില്‍ ബാധിക്കപ്പെട്ടിരിക്കുന്നതെന്ന് താനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
താനെ സ്റ്റേഷനില്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടി ട്രെയിനിലേക്ക് കയറുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. റെയില്‍വേയില്‍ മതിയായ നിക്ഷേപങ്ങള്‍ നടക്കുന്നില്ല എന്നതാണ് ഈ ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ജയറാം രമേശ് ആരോപിച്ചു. റെയില്‍വേക്ക് വേണ്ടി ആധുനികവത്കരണ പദ്ധതികള്‍ എല്ലാം ഈ സര്‍ക്കാരിന്റെ കഴിവില്ലായ്മ കൊണ്ടും അവഗണന കൊണ്ടും സംഭവിച്ചതാണ്.

റെയില്‍വേ മന്ത്രി മായിക ലോകത്താണ് ജീവിക്കുന്നത്. ബുള്ളറ്റ് ട്രെയിനുകളെയും സ്പോട്ലെസ് കോച്ചുകളെയും കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്നത് ഇത്തരം ദുരിതങ്ങളാണ്. ജൂണ്‍ നാലിന് ഇന്ത്യ സഖ്യം അധികാരത്തിലെത്തും. അതോടെ റെയില്‍വേയെ മെച്ചപ്പെടുത്തുന്നതായിരിക്കും ദേശീയ പ്രാധാന്യത്തോടെ ചെയ്യുന്ന കാര്യമെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച്ച താനെ റെയില്‍വേ സ്റ്റേഷനില്‍ ഭയപ്പെടുത്തുന്ന സംഭവങ്ങളുണ്ടായത്. ഇവിടെ തിക്കും തിരക്കും കാരണം വലിയ അപകടം നടക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഇവിടെ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് പല ട്രെയിന്‍ സര്‍വീസുകളും തടസ്സപ്പെട്ടിരുന്നു. മുംബൈ യാത്രക്കാരുടെ ദുരിതങ്ങള്‍ നിരവധി സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തിയ കാണിച്ചിരുന്നു.
മുംബൈ ട്രെയിന്‍ സര്‍വീസുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ആളുകള്‍ തിങ്ങി നിറഞ്ഞ ഒരു കമ്പാര്‍ട്ട്മെന്റിലേക്ക് നിരവധി വനിതാ യാത്രക്കാര്‍ ചാടിക്കയറാന്‍ നോക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിലേക്ക് കയറാന്‍ പോലും സ്ഥലമില്ലാത്തിടത്തായിരുന്നു ഇവര്‍ വീണ്ടും തള്ളിക്കയറാന്‍ നോക്കിയത്.
നിരവധി പേര് പരസ്പരം തള്ളുന്നതും, കമ്പാര്‍ട്ട്മെന്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതുമായ വീഡിയോ വൈറലായിരുന്നു. താനെയില്‍ സിഗ്നല്‍ പ്രശ്നങ്ങള്‍ പ്രശ്നങ്ങള്‍ കാരണം എല്ലാ ട്രെയിനുകളും ഒരു മണിക്കൂര്‍ വൈകിയാണ് ഓടിയതെന്ന് റെയില്‍വേ അറിയിച്ചിരുന്നു.
നിരവധി സ്റ്റേഷനുകളിലാണ് പ്രശ്നങ്ങളുണ്ടായത്. ദാദറിലും സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും നിരന്തരം ജനങ്ങളെയും ട്രെയിന്‍ യാത്രക്കാരെയും അവഗണിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം











Click it and Unblock the Notifications