കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗാ ശുചീകരണത്തിന് കേന്ദ്രം 8 വര്‍ഷത്തിനിടെ ചെലവിട്ടത് 13000 കോടി; കൂടുതല്‍ കിട്ടിയത് യുപിക്ക്

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ക്ലീന്‍ ഗംഗ പദ്ധതിക്കായി 2014 മുതല്‍ ചെലവിട്ടത് 13000 കോടി. ഉത്തര്‍പ്രദേശിനാണ് സംസ്ഥാന വിഹിതമായി ഇക്കാര്യത്തില്‍ കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത്. നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ(എന്‍എംസിജി) ഇക്കാര്യം ദേശീയ ഗംഗ കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഈ കൗണ്‍സില്‍ വീണ്ടും ചേര്‍ന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഈ യോഗം ചേര്‍ന്നത്. മോദി ഈ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കൊല്‍ക്കത്തിയിലേക്ക് യാത്ര തിരിക്കേണ്ടതായിരുന്നു. എന്നാല്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് വിര്‍ച്വലിയാണ് യോഗത്തില്‍ പങ്കെടുത്തത്.

1

കേന്ദ്രത്തിന്റെ അഭിമാന പദ്ധതിയായ നമാമി ഗംഗെ പദ്ധതി എന്‍എംസിജിയാണ് നടപ്പാക്കേണ്ടത്. ഇവര്‍ സമഗ്രമായ സാമ്പത്തിക റിപ്പോര്‍ട്ട് കൗണ്‍സില്‍ യോഗത്തിനായി തയ്യാറാക്കിയിരുന്നു. ഇതിലാണ് എത്ര തുക കേന്ദ്രത്തില്‍ നിന്ന് ഇതുവരെ എന്‍എംസിജിക്ക് ലഭിച്ചെന്ന് വ്യക്തമാക്കിയത്.

ഭാഗ്യം വരുന്ന വഴി നോക്കണേ; പിറന്നാള്‍ സമ്മാനം കിട്ടിയ ലോട്ടറി അടിച്ചു, യുഎസ്സുകാരന്‍ ലക്ഷാധിപതിഭാഗ്യം വരുന്ന വഴി നോക്കണേ; പിറന്നാള്‍ സമ്മാനം കിട്ടിയ ലോട്ടറി അടിച്ചു, യുഎസ്സുകാരന്‍ ലക്ഷാധിപതി

2022 ഒക്ടോബര്‍ 31 വരെയുള്ള തുകയുടെ കണക്കാണിത്. ഈ തുകയില്‍ ഭൂരിഭാഗവും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറി കഴിഞ്ഞു. ക്ലീന്‍ ഗംഗയുടെ സംസ്ഥാന തല മിഷനും നല്‍കിയിട്ടുണ്ട്. ഒപ്പം ഈ പദ്ധതി നടപ്പാക്കുന്നതിനായി വിവിധ ഏജന്‍സികള്‍ക്കും തുക കൈമാറി. ഉത്തര്‍പ്രദേശിന് 4205.41 കോടിയാണ് എന്‍എംസിജി കൈമാറിയത്.

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!

ഗംഗാ നദിയുടെ 1100 കിലോമീറ്റര്‍ ഭാഗം ഉത്തര്‍പ്രദേശിലാണ് ഉള്ളത്. പദ്ധതിക്കായി അനുവദിച്ച തുകയില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇതോടെ ഉത്തര്‍പ്രദേശിനാണ് ലഭിച്ചത്. 2014ലാണ് കേന്ദ്ര നമാമി ഗംഗ പദ്ധതി ആരംഭിച്ചത്. മൊത്തം 20000 കോടിയുടെ ബജറ്റാണ് ഇതിനുള്ളത്.

ലോട്ടറിയെടുത്തത് വര്‍ഷങ്ങളോളം; ബംപറടിച്ചതിന് പിന്നാലെ കനേഡിയക്കാരിയുടെ ഓട്ടം; വാങ്ങിയത് ഇക്കാര്യംലോട്ടറിയെടുത്തത് വര്‍ഷങ്ങളോളം; ബംപറടിച്ചതിന് പിന്നാലെ കനേഡിയക്കാരിയുടെ ഓട്ടം; വാങ്ങിയത് ഇക്കാര്യം

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ബീഹാറിനാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. 3516 കോടി രൂപയാണ് ബീഹാറിന് അനുവദിച്ചത്. പശ്ചിമ ബംഗാളിന് 1320.39 കോടി, ദില്ലിക്ക് 1253.86 കോടി, ഉത്തരാഖണ്ഡ് 1117.34 കോടി എന്നിവയാണ് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

ജാര്‍ഖണ്ഡിന് 250 കോടി, ഹരിയാന 89.61 കോടി, രാജസ്ഥാന്‍ 71.25 കോടി, ഹിമാചല്‍ പ്രദേശ് 3.75 കോടി, മധ്യപ്രദേശ് 9.89 കോടി എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച വിഹിതം. ഗംഗയെയും അതിന്റെ പോഷക നദികളെയും നവീകരിക്കാനായിട്ടാണ് ഈ പദ്ധതി കേന്ദ്രം രൂപീകരിച്ചത്. 2021 മാര്‍ച്ച് 31 വരെയായിരുന്നു നേരത്തെ നല്‍കിയിരുന്ന അന്തിമ തിയതി.എന്നാല്‍ ഇത് വീണ്ടും അഞ്ച് വര്‍ഷത്തേക്ക് നീട്ടി. 2026 മാര്‍ച്ച് 31 വരെ ഈ നവീകരണ പദ്ധതി തുടരാം.

English summary
modi govt spent 13000 cr on cleaning ganga in last 8 years, up gets highest share of amount
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X