മോദിജീ.. നിങ്ങള്‍ കാരണം എന്റെ പെന്‍സിലിനും റബ്ബറിനും വിലകൂടി: കത്തുമായി ആറു വയസുകാരി
ദില്ലി: വിലക്കയറ്റത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ആറുവയസുകാരി. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ ചിബ്രമൗ പട്ടണത്തിൽ നിന്നുള്ള കൃതി ദുബെ എന്ന പെണ്‍കുട്ടിയാണ് വിലക്കയറ്റം കാരണം താന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. "എന്റെ പേര് കൃതി ദുബെ. ഞാൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. മോദിജി, നിങ്ങൾ വലിയ വിലക്കയറ്റത്തിന് കാരണമായി. എന്റെ പെൻസിലിനും റബ്ബറിനും (ഇറേസർ) പോലും വിലകൂടിയിരിക്കുന്നു. മാഗിയുടെ വിലയും ഉയർന്നു. ഇപ്പോൾ പെൻസിൽ ചോദിക്കുമ്പോള്‍ അമ്മ എന്നെ തല്ലുന്നു, ഞാൻ എന്തുചെയ്യണം? മറ്റ് കുട്ടികൾ എന്റെ പെൻസിൽ മോഷ്ടിക്കുന്നുമുണ്ട്."-കത്തില്‍ ആറുവയസുകാരി പറയുന്നു.
ഹിന്ദിയിൽ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത് എന്റെ മകളുടെ 'മൻ കി ബാത്ത്' ആണെന്ന് അഭിഭാഷകനായ പെൺകുട്ടിയുടെ പിതാവ് വിശാൽ ദുബെ അഭിപ്രായപ്പെടുന്നത്. "അടുത്തിടെ സ്കൂളിൽ പെൻസിൽ നഷ്ടപ്പെടുത്തിയതിന് അമ്മ അവളെ വഴക്ക് പറഞ്ഞപ്പോള്‍ അവൾക്ക് ദേഷ്യം വന്നു," ദുബെയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അതേസമയം, സോഷ്യൽ മീഡിയയിലൂടെയാണ് താൻ ഈ കത്തിനെക്കുറിച്ച് അറിഞ്ഞതെന്ന് ഛിബ്രമൗവിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അശോക് കുമാർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. "കുട്ടിയെ ഏത് വിധത്തിലും സഹായിക്കാൻ ഞാൻ തയ്യാറാണ്, അവളുടെ കത്ത് ബന്ധപ്പെട്ട അധികാരികളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ പരമാവധി ശ്രമിക്കും," അദ്ദേഹം പറഞ്ഞു.
ഇത് ബാംഗ്ലൂരിലെ അലസമായ ഒരു ശനിയാഴ്ച.. കൂട്ടിന് ആ വൈബും; പുത്തന്‍ ചിത്രങ്ങളില്‍ കിടുക്കി എസ്തർ അനില്‍
ഇത് ആദ്യമായല്ല കുട്ടികൾ പ്രധാനമന്ത്രിയോട് കത്തിലൂടെ എന്തെങ്കിലും പരാതി പറയുന്നത്. 2021 ജൂണിൽ, ജമ്മു കശ്മീരിലെ ഒരു ആറുവയസ്സുകാരി കോവിഡ്-19 പാൻഡെമിക് സമയത്ത് ഓൺലൈൻ ക്ലാസുകളോടുള്ള തന്റെ അതൃപ്തിയെക്കുറിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഗൃഹപാഠങ്ങളെക്കുറിച്ചും നീണ്ട ക്ലാസുകളെക്കുറിച്ചും അവള്‍ തന്റെ വീഡിയോയില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ വൈറലായി 48 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് ഈ വിഷയത്തില്‍ നയം രൂപീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.












Click it and Unblock the Notifications