Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയുടെ വക മലയാളികള്‍ക്ക് ഓണാശംസകള്‍

പ്രിയപ്പെട്ട കൂട്ടുകാരെ

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് ഓണം. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിയ്ക്കുന്ന ഈ ആഘോഷത്തില്‍ നിങ്ങള്‍ എല്ലാവര്‍ക്കും മഹാബലി രാജാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

മാതാ അമൃതാനന്ദമയി ദേവിയുടെ 60ാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി സെപ്തംബര്‍ 26ാം തിയ്യതി ഞാന്‍ കേരളത്തിലെത്തുന്നുണ്ട്. ഈ അവസത്തില്‍ നിങ്ങളില്‍ പലരെയും കാണാനും നമ്മുടെ മഹത്തായ ദൗത്യത്തിന് അനുഗ്രഹം വാങ്ങാനും ഞാന്‍ ആഗ്രഹിക്കുന്നു.

കൂട്ടുകാരെ ഈയിടെ പുറത്തുവന്ന ഒരു സെന്‍സസ് കണക്കനുസരിച്ച് രാജ്യത്തെ 35 ശതമാനം പേര്‍ വോട്ടവകാശമുള്ള 30 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഏകദേശം 290 മില്യണ്‍ യുവജനങ്ങള്‍. എന്നാല്‍ കേരളത്തിലെ കണക്ക് അതിശയജനകമാണ്. ഇവിടെ 40 ശതമാനം പേര്‍ വോട്ടവകാശമുള്ള യുവജനങ്ങളാണ്.

ഈ സന്തോഷം നിറഞ്ഞ ദിവസത്തില്‍ ഞാന്‍ നിങ്ങളോട് ഒരു കാര്യം അഭ്യര്‍ത്ഥിക്കുകയാണ്. കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഓരോരുത്തര്‍ക്കും വോട്ടവകാശമുണ്ടെന്ന് ഉറപ്പുവരുത്തുക. വോട്ടവകാശമുള്ള പത്തുപേരെ കണ്ടെത്താനും അവരുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും ശ്രമിച്ചാല്‍ അത് ഒരു മഹത്തായ കാര്യമായിരിക്കും. നമ്മുടെ ജനാധിപത്യവ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമമാക്കാനും ശക്തമാക്കാനും ഇതിലൂടെ സാധിക്കും. രാജ്യത്തെ യുവജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുകയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ അവരുടെ വോട്ടവകാശം ഉറപ്പ് വരുത്തേണ്ടത് നിര്‍ണായകമാണ്.

എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നതോടൊപ്പം ഈ ചെറിയ അപേക്ഷ കൂടി ഞാന്‍ മുന്നോട്ടുവെയ്ക്കുകയാണ്. ഒരിയ്ക്കല്‍ കൂടി ഓണാശംസകള്‍ നേരുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊത്ത് ഈ ദിവസം നിങ്ങള്‍ ആസ്വദിക്കുന്നുവെന്ന പ്രതീക്ഷയോടെ

നരേന്ദ്രമോഡി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+