പരസ്‌പര വിശ്വാസവും ബഹുമാനവും ബന്ധത്തെ നയിക്കണമെന്ന് മോദി; ഡ്രാഗണും ആനയും ഒരുമിക്കണമെന്ന് ഷി
ബീജിംഗ്: ലോകം ഉറ്റുനോക്കിയ ചൈനീസ് പ്രസിഡന്റ് ജിൻപിംഗ്-ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച അവസാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യം പരസ്യമാക്കി കൊണ്ടാണ് അൻപത് മിനിറ്റോളം നീണ്ട കൂടിക്കാഴ്‌ചയ്ക്ക് അന്ത്യമായത്. ചൈനയിലെ തുറമുഖ നഗരമായ ടിയാൻജിനിൽ ഞായറാഴ്‌ച നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെയാണ് ഇരുരാഷ്ട്ര തലവന്മാരും തമ്മിൽ ചർച്ച നടത്തിയത്.
പരസ്‌പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ വർഷത്തെ സൈനിക പിൻവലിയലിന് ശേഷം അതിർത്തിയിൽ സമാധാനവും സ്ഥിരതയും നിലനിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.

'കഴിഞ്ഞ വർഷം കസാനിൽ ഞങ്ങൾ വളരെ ഫലപ്രദമായ ചർച്ചകൾ നടത്തി, അത് നമ്മുടെ ബന്ധങ്ങൾക്ക് ഒരു നല്ല ദിശാബോധം നൽകി. അതിർത്തിയിലെ ബന്ധം വേർപെടുത്തിയതിനുശേഷം, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ട്ടിക്കപ്പെട്ടു' ഇന്ത്യൻ പ്രധാനമന്ത്രി നിർണായക കൂടിക്കാഴ്‌ചയ്ക്കിടെ പറഞ്ഞു.
അതിർത്തിയിലെ കാര്യങ്ങൾ സംബന്ധിച്ച് ഞങ്ങളുടെ പ്രത്യേക പ്രതിനിധികൾ തമ്മിൽ ഒരു ധാരണയിലെത്തി. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകളും പുനരാരംഭിച്ചു; ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ ഇതുവരെയുള്ള പുരോഗതികൾ എടുത്തുപറഞ്ഞുകൊണ്ട് മോദി പറഞ്ഞു.
ഡ്രാഗണും ആനയും ഒരുമിച്ച് നിൽക്കണമെന്ന് ഷി
പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്‌ത ഷി, ന്യൂഡൽഹിയെ ബീജിംഗിന്റെ സുപ്രധാന സുഹൃത്തായി കണക്കാക്കുന്നു എന്നാണ് പറഞ്ഞത്. ഇരു രാജ്യങ്ങളും തന്ത്രപരവും ദീർഘകാലവുമായ വീക്ഷണകോണിൽ നിന്ന് ബന്ധങ്ങൾ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പ്രസ്‌താവിച്ചു. ഇതിന് ശേഷമാണ് ഇരു കൂട്ടരും ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞത്.
കിഴക്കൻ മേഖലയിലെ രണ്ട് പുരാതന നാഗരികതകളാണ് ചൈനയും ഇന്ത്യയും. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളാണ് നമ്മൾ, ഗ്ലോബൽ സൗത്തിലെ പ്രധാന അംഗങ്ങളുമാണ്. രണ്ട് ജനതയുടെയും ക്ഷേമം മെച്ചപ്പെടുത്തുന്നതിനും വികസ്വര രാജ്യങ്ങളുടെ ഐക്യദാർഢ്യവും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യ സമൂഹത്തിന്റെ പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചരിത്രപരമായ ഉത്തരവാദിത്തം നമ്മൾ ഇരുകൂട്ടരും വഹിക്കുന്നു; ഷി പറഞ്ഞു.
'ഈ വർഷം ചൈന-ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികമാണ്. ഇരു രാജ്യങ്ങളും നമ്മുടെ ബന്ധത്തെ തന്ത്രപരവും ദീർഘകാലവുമായ വീക്ഷണകോണിൽ നിന്ന് കൈകാര്യം ചെയ്യേണ്ടതുണ്ട്. ബഹുരാഷ്ട്രവാദം, ബഹുധ്രുവ ലോകം, അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ കൂടുതൽ ജനാധിപത്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും ഏഷ്യയിലും ലോകമെമ്പാടും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്നതിനുമുള്ള ചരിത്രപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും നാം മുന്നിട്ടിറങ്ങണം' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഡ്രാഗണും ആനയും ഒന്നിച്ചുവരണമെങ്കിൽ സുഹൃത്തുക്കളായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഷി ജിൻപിംഗ് പറയുന്നു. ഇരു നേതാക്കളും ഇന്ന് ഇന്ത്യൻ സമയം ഒൻപതരയോടെയാണ് കൂടിക്കാഴ്‌ച നടത്തിയത്. ടിയാൻജിനിൽ നടന്ന എസ്‌സിഒ ഉച്ചകോടിയിൽ വച്ചാണ് ഇരുവരും തമ്മിൽ അൻപത് മിനിറ്റോളം നീണ്ട ചർച്ചകൾ നടന്നത്. യുഎസ് തീരുവയുടെ പശ്ചാത്തലത്തിൽ നിർണായകമാണ് ഈ കൂടിക്കാഴ്‌ച.
പ്രധാനമന്ത്രി മോദി അവസാനമായി ചൈനയിൽ എത്തിയത് ഏഴ് വർഷങ്ങൾക്ക് മുൻപായിരുന്നു. 2018 ൽ വുഹാനിലേക്കാണ് അദ്ദേഹം അവസാനമായി എത്തിയത്. ഡോക്ലാം സംഘർഷത്തെ തുടർന്നായിരുന്നു അത്. ട്രംപിന്റെ തീരുവയും ഉപരോധവും മൂലമുണ്ടായ സാഹചര്യങ്ങളിൽ രണ്ട് ഏഷ്യൻ ശക്തികളും കടന്നുപോകുമ്പോൾ, ഇത്തവണ ചർച്ച കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സാമ്പത്തികവും തന്ത്രപരവുമായ വിഷയങ്ങളിലാണ്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications