അന്ന് മോദിയെ ജയിലിലടക്കുമായിരുന്നു; തടഞ്ഞത് കോണ്‍ഗ്രസ് നേതാവ്, ഇന്ന് അനുഭവിക്കുന്നു എന്ന് മൊയ്‌ലി

യുപിഎ ഭരണകാലത്ത് നരേന്ദ്ര മോദിയെ ജയിലലടക്കുമായിരുന്നു എന്നും തടഞ്ഞത് കോണ്‍ഗ്രസ് നേതാവാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്‌ലി. അന്ന് മോദിയെ ജയിലില്‍ അടയ്ക്കുന്നത് തടഞ്ഞതിന്റെ കാരണമാണ് ഇന്ന് അനുഭവിക്കുന്നത് എന്നും മൊയ്‌ലി പറഞ്ഞു. സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് പുസ്തകം ബെംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ രക്ഷിതാക്കള്‍
കൊട്ടിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ രക്ഷിതാക്കള്‍

2009-2011 കാലത്ത് കേന്ദ്ര നിയമ മന്ത്രിയായിരുന്നു വീരപ്പ മൊയ്‌ലി. ഇന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നു. സുഹ്‌റബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് മോദിയെ ആണ് അറസ്റ്റ് ചെയ്യേണ്ടിയിരന്നത്. എന്നാല്‍ മോദിക്കെതിരായ അന്വേഷണം യുപിഎ സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആയിരുന്നില്ല അതിന് കാരണം. മറ്റു ചില നേതാക്കളായിരുന്നു. മോദിയുടെ അറസ്റ്റ് തടഞ്ഞതിന്റെ ഫലമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നത്- വീരപ്പ മൊയ്‌ലി പറഞ്ഞു.

modi veerappa moily

കോണ്‍ഗ്രസില്‍ വിപ്ലവകരമായ മാറ്റം വേണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് സോണിയ ഗാന്ധി. തന്റെ അധ്യക്ഷതയില്‍ ഒരു സമിതിയെ അവര്‍ നിയോഗിച്ചു. പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ മറികടക്കാന്‍ സാധിക്കുമെന്ന് പഠിക്കാനായിരുന്നു സമിതി. പഠിച്ച ശേഷം സമര്‍പ്പിച്ച സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സോണിയ ആഗ്രഹിച്ചു. എന്നാല്‍ ചില നേതാക്കള്‍ തടസം നിന്നു. സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കല്‍ പ്രയാസകരമാണ് എന്നായിരുന്നു അവരുടെ അഭിപ്രായം എന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

ബില്‍ക്കീസ് ബാനുവും കുടുംബവും ഭയന്ന് ഗുജറാത്ത് വിട്ടു; അക്രമികളെ കോടതി വിട്ടയച്ച പിന്നാലെ
ബില്‍ക്കീസ് ബാനുവും കുടുംബവും ഭയന്ന് ഗുജറാത്ത് വിട്ടു; അക്രമികളെ കോടതി വിട്ടയച്ച പിന്നാലെ

സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നു എങ്കില്‍ നരേന്ദ്ര മോദിയും ബിജെപിയും അധികാരത്തില്‍ എത്തുമായിരുന്നില്ല. തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് ധൈര്യം കാണിക്കണം. ഒരിക്കലും സംശയത്തിലാകരുത്. അത്തരം സംശയങ്ങള്‍ നമ്മുടെ ശത്രുക്കള്‍ക്ക് കടന്നുവരാനും നമ്മെ ഇല്ലാതാക്കാനും സഹായിക്കുമെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

സുഹ്‌റബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി എന്നിവരെ ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്ന കേസിലാണ് 2010ല്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടത്. സുഹ്‌റബുദ്ദീന്‍ കേസിലെ സാക്ഷിയായ തുളസീറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മൂന്നു മാസം ജയിലില്‍ കഴിഞ്ഞ അമിത് ഷാക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ മുംബൈയിലെ സിബിഐ കോടതിയിലായിരുന്നു. 2014 ഡിസംബറില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി.

'പെണ്ണു കെട്ടാത്തവരുടെ' കണക്കെടുക്കും; കുന്നോത്ത് പറമ്പ് പഞ്ചായത്ത് വേറിട്ട വഴിയില്‍, അമ്മമാരുടെ അപേക്ഷ
'പെണ്ണു കെട്ടാത്തവരുടെ' കണക്കെടുക്കും; കുന്നോത്ത് പറമ്പ് പഞ്ചായത്ത് വേറിട്ട വഴിയില്‍, അമ്മമാരുടെ അപേക്ഷ

ഗുജറാത്ത് കലാപം, പിന്നീട് നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ എന്നിവയെല്ലാം സൂചിപ്പിച്ചാണ് വീരപ്പ മൊയ്‌ലി സംസാരിച്ചത്. 2004 മുതല്‍ 2014 വരെ രാജ്യം ഭരിച്ചത് മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ്. ഈ വേളയിലാണ് അമിത് ഷായെ അറസ്റ്റ് ചെയ്തത്. 2014 ആകുമ്പോഴേക്കും തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍ ഉയരുകയും യുപിഎ സര്‍ക്കാരിനെതിരെ ജനവികാരം ശക്തിപ്പെടുകയും ചെയ്തു. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ കക്ഷിയായി. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. 2019ലും 2024ലും ബിജെപി അധികാരം നിലനിര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma