മോദിജിയുടെ ഇരകളുടെ പട്ടിക നീളുന്നു: യദ്യൂരപ്പയുടെ രാജിയിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്
ദില്ലി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള ബിഎസ് യദ്യൂരപ്പയുടെ രാജിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. മോദിയുടെ 'നിർബന്ധിത റിട്ടയർമെന്റ് ക്ലബിലെ' ഏറ്റവും പുതിയ അംഗമാണ് യദ്യൂരപ്പയെന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല രാജിയില്‍ പ്രതികരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടത്. ദില്ലിയില്‍ നിന്നുള്ള സ്വേച്ഛാധിപത്യപരമായ തീരുമാനമാണ് കര്‍ണാടകയിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്, ബിജെപി എംഎൽഎയുടെ താല്‍പര്യം ഇവിടെ പരിഗണനാ വിഷയം ആവുന്നേയില്ലെന്നും അദ്ദേഹം പറഞ്ഞു.
അദ്വാനി, എം. എം. ജോഷി, കേശുഭായ് പട്ടേൽ, ശാന്ത കുമാർ, യശ്വന്ത് സിൻഹ തുടങ്ങി നിരവധി പേരെ മോദി നിര്‍ബന്ധിത വിരമിക്കലിന് വിധേയമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'ബിജെപിയിലെ മോദിജിയുടെ ഇരകളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. ഇനിയും ധാരാളം ഉണ്ട് - ശ്രീമതി. സുമിത്ര മഹാജൻ, ശ്രീമതി. സുഷമ സ്വരാജ്, ശ്രീമതി ഉമാ ഭാരതി, സർവ് സി സി പി താക്കൂർ, എ. കെ. പട്ടേൽ, ഹരേൻ പാണ്ഡ്യ, ഹരിൻ പഥക്, കല്യാൺ സിംഗ്. ഡോ. ഹർഷവർധൻ, രവിശങ്കർ പ്രസാദ്, സുശീല്‍ മോദി എന്നിവരാണ് ഏറ്റവും പുതിയ ഇരകൾ'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍
അതേസമയം, യദ്യൂരപ്പ രാജിവെച്ചതുകൊണ്ട് കര്‍ണാടകയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമോ നഷ്ടമോ ഉണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സിദ്ധരാമയ്യയുടെ പ്രതികരണം. 'കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പയെന്നും അദ്ദേഹം രാജിവെച്ചതുകൊണ്ട് കര്‍ണാടകയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമോ നഷ്ടമോ ഉണ്ടെന്ന് കരുതുന്നില്ല'-സിദ്ധരാമയ്യ പറഞ്ഞു.
ഏറെനാള്‍ നീണ്ട് നിന്ന ആകാംക്ഷ അവസാനിപ്പിച്ച് ഇന്ന് ഉച്ചയോടെയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിഎസ് യദ്യൂരപ്പ രാജിവെച്ചത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തിലേറി കൃത്യം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് യദ്യൂരപ്പ മുഖ്യമന്ത്രി കസേരയില്‍ നിന്നും ഇറങ്ങുന്നത്. രണ്ടാം വര്‍ഷ ആഘോഷ പരിപാടികളുടെ ചടങ്ങിലായിരുന്നു യദ്യൂരപ്പ ഇന്ന് രാജി പ്രഖ്യാപിച്ചത്. വൈക്കുന്നേരം നാല് മണിക്ക് ഗവര്‍ണറെ കണ്ട അദ്ദേഹം രാജിക്കത്ത് കൈമാറുകയും ചെയ്തു.
Recommended Video
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍












Click it and Unblock the Notifications