Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷമിയുടെ സഹോദരന്‍ ബലാത്സംഗം ചെയ്തു, ഭര്‍ത്താവിന് പാക് യുവതിയെ വിവാഹം കഴിക്കണം, വീണ്ടും വിവാദം!

പാകിസ്താന്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഷമി താല്‍പര്യപ്പെട്ടതായി ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍

Recommended Video

cmsvideo
    ഷമിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ അഭിഭാഷകൻ | Oneindia Malayalam

    ദില്ലി: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ക്രിക്കറ്റ് ലോകം. എന്നാല്‍ ആരോപണങ്ങളുടെ പട്ടിക അവിടം കൊണ്ടൊന്നും തീരാന്‍ പോകുന്നില്ല എന്നതാണ് വാസ്തവം. ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങള്‍ വീണ്ടും വന്നിരിക്കുകയാണ്.

    ഹസിന്‍ ജഹാന്റെ അഭിഭാഷകനായ സാക്കിര്‍ ഹുസൈനാണ് ഇപ്പോള്‍ പുതിയ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്. ഷമിക്ക് അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ഭാര്യ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഷമി ഒറ്റപ്പെട്ട അവസ്ഥയിലാണ്.

     ക്രൂരമായി പീഡിപ്പിച്ചു

    ക്രൂരമായി പീഡിപ്പിച്ചു

    ഷമിക്കും കുടുംബത്തിനുമെതിരെ അതിഗുരുതര ആരോപണമാണ് ഹസിന്‍ ജഹാന്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ഷമിയുടെ മൂത്ത സഹോദരന്‍ ഹസീബ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന് ഹസിന്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ വീട്ടില്‍ വച്ചായിരുന്നു പീഡനമെന്ന് അവര്‍ പറഞ്ഞു.

    സെക്‌സ് റാക്കറ്റ്

    സെക്‌സ് റാക്കറ്റ്

    ഷമിക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന രണ്ടുപേരുണ്ട്. കുല്‍ദീപ്, മമൂദ് ഭായി എന്നിവരാണ് അവര്‍. ഇവര്‍ അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളവരാണ്. ഇതുവഴി ഷമിയും സെക്‌സ് റാക്കറ്റുമായി ബന്ധപ്പെടാറുണ്ടെന്ന് സാക്കിര്‍ ഹുസൈന്‍ പറഞ്ഞു.

    പാകിസ്താന്‍ യുവതി

    പാകിസ്താന്‍ യുവതി

    പാകിസ്താന്‍ യുവതിയുമായി ഷമി കുറച്ചു കാലമായി അടുപ്പമുണ്ട്. ഇരുവരും പ്രണയത്തിലാണ്. ഇവരെ വിവാഹം കഴിക്കാന്‍ ഷമി ആഗ്രഹിച്ചിരുന്നു. ഇത് ഹസിന്‍ ജഹാന്‍ അറിഞ്ഞിരുന്നുവെന്നും അതാണ് ഇപ്പോള്‍ എല്ലാ കാര്യങ്ങളും പുറത്തുവരാന്‍ ഇടയാക്കിയതെന്നും സാക്കിര്‍ വ്യക്തമാക്കി.

    ബ്രിട്ടനില്‍....

    ബ്രിട്ടനില്‍....

    ബ്രിട്ടനിലെ മാഞ്ചസ്റ്ററിലാണ് മമൂദ് ഭായ് താമസിക്കുന്നത്. ഇവിടെ വച്ചാണ് ഇയാള്‍ പെണ്‍വാണിഭ സംഘത്തെ നയിക്കുന്നത്. കുല്‍ദീപ് ഇത്തരത്തിലുള്ളയാളാണ്. പാകിസ്താന്‍കാരിയെ ഷമി മമൂദ് ഭായിക്ക് പരിചയപ്പെടുത്തിയിരുന്നെന്നും ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍ പറയുന്നു.

    നിരവധി സ്ത്രീകള്‍

    നിരവധി സ്ത്രീകള്‍

    രാജ്യത്തിനകത്തും പുറത്തുമായി എത്രയോ സ്ത്രീകളുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുണ്ട് ഷമി. ഇത് വിവാഹത്തിന് മുമ്പ് നടക്കുന്നുണ്ട്. എന്നാല്‍ വിവാഹ ശേഷവും അയാള്‍ ഇത് തുടര്‍ന്നു. ഇതെല്ലാം ഹസിന്‍ സഹിക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

    പണം വാങ്ങിയതെന്തിന്

    പണം വാങ്ങിയതെന്തിന്

    ദുബായില്‍ വച്ച് ഷമി വേറൊരു പാകിസ്താന്‍ യുവതിയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. പക്ഷേ എന്തിനാണ് ഷമി പണം വാങ്ങിയതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിന്റെ സത്യാവസ്ഥ അറിയണം. ഒത്തുകളിക്ക് വേണ്ടിയാണോ ഈ പണം ഷമി കൈപറ്റിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സാക്കിര്‍ പറഞ്ഞു.

    ശരിക്ക് അന്വേഷിക്കണം

    ശരിക്ക് അന്വേഷിക്കണം

    ഷമിയുടെ ദുബായിലെ മുറിയില്‍ ആരൊക്കെ വന്നെന്ന് അന്വേഷിക്കാന്‍ പോലീസും ബിസിസിഐയും തയ്യാറാവണം. എന്നാല്‍ സത്യം മുഴുവന്‍ പുറത്തുവരും. ഇതില്‍ ദുരൂഹതയുണ്ട്. ഷമിയുടെ മുറിയില്‍ വന്നവരെല്ലാം ഏതെങ്കിലും തരത്തില്‍ കുറ്റവാളികള്‍ ആയവരാണെന്നും സാക്കിര്‍ പറയുന്നു

    ശരിക്ക് കുടുങ്ങി

    ശരിക്ക് കുടുങ്ങി

    ആരോപണം കടുത്തതോടെ ഷമിക്കെതിരെ കൊല്‍ക്കത്ത പോലീസ് കേസെടുത്തിട്ടുണ്ട്. ബലാത്സംഗം, ഗാര്‍ഹിക പീഡനം, വിഷം ഉപയോഗിച്ച് കൊല്ലാന്‍ നോക്കി എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഷമിയുടെ സഹോദരനെതിരെയും പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്.

    മൊഴിയെടുക്കും

    മൊഴിയെടുക്കും

    ഹസിന്‍ ജഹാന്റെ മൊഴി പോലീസെടുത്തതായി സൂചനയുണ്ട്. എന്നാല്‍ തന്നെ ഇതുവരെ പോലീസ് മൊഴിയെടുക്കാന്‍ സമീപിച്ചിട്ടിലെന്ന് ഹസിന്‍ പറഞ്ഞു. ഷമിക്കെതിരെ ഗുരുതരമായ കാര്യങ്ങള്‍ ഇവര്‍ പോലീസിനോട് വെളിപ്പെടുത്തും. പരസ്യമായി പറയാത്ത കാര്യങ്ങളും ഇതിലുണ്ടാവുമെന്നാണ് സൂചന.

    സത്യമേയില്ല

    സത്യമേയില്ല

    തനിക്കെതിരെ ഭാര്യ ഉന്നയിച്ച കാര്യങ്ങളില്‍ ഒന്നും പോലും സത്യമല്ലെന്ന് ഷമി, ഇത് തനിക്കെതിരെയുള്ള ഗൂഢാലോചനയാണ്. കരിയര്‍ തകര്‍ക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ സത്യം വൈകാതെ പുറത്തുവരുമെന്ന് ഷമി പറഞ്ഞു.

    വീട്ടുകാര്‍ പിന്തുണയ്ക്കുന്നില്ല

    വീട്ടുകാര്‍ പിന്തുണയ്ക്കുന്നില്ല

    ഭര്‍ത്താവിനെതിരായ വെളിപ്പെടുത്തലിന് ശേഷം വീട്ടുകാര്‍ തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് ഹസിന്‍ ജഹാന്‍ പറഞ്ഞു. പിതാവും സഹോദരനും തന്നെ ഒറ്റപ്പെടുത്തുകയാണ്. എന്നാലും ഷമിക്കെതിരായ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+