Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം വിവാഹമോ ഒരിക്കലുമില്ല.... ആദ്യ ഭാര്യയുടെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല... ഹസിനെ ട്രോളി ഷമി!

രണ്ടാം വിവാഹമില്ലെന്ന് മുഹമ്മദ് ഷമി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള പ്രശ്‌നം ഒരുവിധത്തില്‍ തീര്‍ന്നെന്ന് കരുതിയതായിരുന്നു. എന്നാല്‍ വീണ്ടും അടി തുടങ്ങിയിരിക്കുകയാണ്. ഇത്തവണ ഹസിന്‍ ജഹാനെ ട്രോളിയിരിക്കുകയാണ് മുഹമ്മദ് ഷമി. ഈദിന് ശേഷം ഷമി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന ഹസിന്റെ ആരോപണത്തെയാണ് ഷമി പരിഹസിച്ചിരിക്കുന്നത്. ആദ്യ വിവാഹം കൊണ്ട് തന്നെ നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല. മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തനിക്ക് ഭ്രാന്തൊന്നുമില്ലെന്നും ഷമി പറഞ്ഞു.

1

തനിക്ക് ഷമി പണം തന്ന് വിവാഹ മോചനം ആവശ്യപ്പെട്ടെന്നും ഹസിന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുന്നുണ്ട്. അതിലേക്ക് ചേര്‍ക്കാവുന്നതാണ് ഇതെന്നായിരുന്നു ഷമിയുടെ പരിഹാസം. രണ്ടാം വിവാഹം ഈദിന് ശേഷം നടക്കുന്നുണ്ടെങ്കില്‍ അവരെ എന്തായാലും ക്ഷണിക്കുമെന്നും ഷമി പറഞ്ഞു. ഹസിന്‍ ആരോപണങ്ങള്‍ തുടരട്ടെ. പക്ഷേ അതൊന്നും തന്റെ മത്സരത്തെ ബാധിക്കില്ല. ഐപിഎല്ലില്‍ കുടുംബപ്രശ്‌നങ്ങള്‍ കാരണം തനിക്ക് മത്സരത്തില്‍ ഫോം കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇതിനെ മറികടക്കുമെന്നും ഷമി വ്യക്തമാക്കി.

നേരത്തെ ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ കൊല്ലാന്‍ വരെ ശ്രമിക്കുന്നുണ്ടെന്നും ഹസിന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് വിവിധ സ്ത്രീകളുമായി ഷമി നടത്തുന്ന ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഹസിന്‍ പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ കൊല്‍ക്കത്ത പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഷമിക്കെതിരെ ബിസിസിഐ നടത്തിയ അന്വേഷണത്തില്‍ തെളിവൊന്നും കണ്ടെത്തിയിരുന്നില്ല. ചില സ്ത്രീകളുമായി സാധാരണ ബന്ധം മാത്രമാണ് ഷമിക്കുള്ളതെന്നായിരുന്നു ബിസിസിഐ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+